കാമുകനെ രക്ഷിക്കാന്‍ പിതാവിനെതിരെ പീഡിനശ്രമത്തിന് മൊഴി, രക്ഷിക്കാന്‍ ശ്രമിച്ച പിതാവ് അഴിക്കുള്ളില്‍

ബെംഗളൂരു: പ്രായപൂര്‍ത്തിയായ മകള്‍ കാമുകനൊപ്പം ഒളിച്ചോടി പോയ സംഭവത്തില്‍ കേസ് കൊടുത്ത പിതാവ് അവസാനം പ്രതിയായി. കോടതിയില്‍ എത്തിയ പെണ്‍കുട്ടി കേസില്‍ നിന്നു കാമുകനെ രക്ഷിക്കാന്‍ പിതാവിനെതിരെ മൊഴി നല്‍കി.

പിതാവിന്റെ പീഡനത്തെ തുടര്‍ന്നാണ് കാമുകനൊപ്പം പോയത് എന്നായിരുന്നു മൊഴി നല്‍കിയത്. മകളെ തട്ടിക്കൊണ്ടു പോയ കേസുമായി കോടതിയില്‍ എത്തിയ പിതാവ് പീഡന കേസിലെ പ്രതിയായി. 2016 ഫെബ്രുവരി 29 നായിരുന്നു മകളെ കാണാനില്ലെന്ന പരാതിയുമായി 45 കാരമായ പിതാവ് കേസ് നല്‍കിയത്.

 courtorder

ദിവസങ്ങള്‍ക്കുള്ളില്‍ പെണ്‍കുട്ടിയെയും കാമുകനെയും പോലീസ് കണ്ടെത്തി. കോടിയില്‍ ഹാജരാക്കിയ പെണ്‍കുട്ടി പിതാവിന്റെ ലൈംഗിക ഉപദ്രവത്തില്‍ നിന്നും രക്ഷപ്പെടാനാണ് ഒളിച്ചോടി പോയത് എന്ന് പറയുകയായിരുന്നു. കാമുകനുമായി ജീവിക്കാനാണ് താല്പര്യമെന്നും ഇവര്‍ തമ്മില്‍ ശാരീരിക ബന്ധമുള്ളതായും കോടതിയില്‍ പറഞ്ഞു.

മകളെ കാണാതായ കേസ് പിന്നീട് പിതാവിന് നേരെ ലൈംഗിക പീഡനത്തില്‍ എത്തുകയായിരുന്നു. ഹൈക്കോടതിയില്‍ ജാമ്യത്തിന് വേണ്ടി അപേക്ഷിച്ചിരിക്കുകയാണ് ഇപ്പോള്‍ പിതാവ്. പെണ്‍കുട്ടിയ്ക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ കൗണ്‍സിലിങ് നല്‍കിയപ്പോഴാണ് കാമുകനെ രക്ഷിക്കാനാണ് പിതിവിനെതിരെ മൊഴി നല്‍കിയത് എന്ന് പുറത്ത് വന്നത്.

എന്നാല്‍ കേസില്‍ അകപ്പെട്ട പെണ്‍കുട്ടിയുടെ പിതാവിന് ജാമ്യം ലഭിച്ചിട്ടില്ല. പെണ്‍കുട്ടി കോടതിയില്‍ എത്തി മൊഴി മാറ്റി പറഞ്ഞതോടെ താല്‍ക്കാലിക ജാമ്യത്തില്‍ വിട്ടിരിക്കുകയാണ്. കാമുകന്റെ ആവശ്യപ്രകാരമായിരുന്നു പിതാവിനെതിരെ മൊഴി നല്‍കിയത് എന്ന് പറയുന്നു.

കൂടുതല്‍ വാര്‍ത്തകള്‍:

100 വയസുകാരി കൊല്ലപ്പെട്ടു; ബലാത്സംഗത്തിനിരയായതായി സംശയം

'' പ്ലീസ് എന്നെ പീഡിപ്പിക്കൂ എന്ന് ആര്‍ക്കാണ് പറയാന്‍ തോന്നാത്തത്''-കണ്ടതും കേട്ടതും കൈവിട്ടുപോയി..

പട്ടാപ്പകല്‍ പത്താം ക്ലാസുകാരിയെ തട്ടിക്കൊണ്ട് പോയി; ഒരു പകല്‍ മുഴുവന്‍ പീഡനം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+