സിദ്ദുവിന് മുകളില്‍ ചന്നി, എതിരാളിക്ക് മികച്ച വകുപ്പ്, സിദ്ദുവിന്റെ രാജിക്ക് കാരണം ഇക്കാര്യങ്ങള്‍
ദില്ലി: പഞ്ചാബിലെ രാജിയില്‍ ഹൈക്കമാന്‍ഡ് കടുത്ത അതൃപ്തിയിലാണ്. നവ്യജോത് സിംഗ് സിദ്ദുവിന് വേണ്ടതെല്ലാം നല്‍കിയിട്ടും അദ്ദേഹം രാജിവെച്ചത് ഒട്ടും യോജിച്ച തീരുമാനമല്ലെന്നാണ് ഹൈക്കമാന്‍ഡ് പറയുന്നത്. എന്നാല്‍ ഹൈക്കമാന്‍ഡിനെ മറികടന്നുള്ള നടപടികളുമായി സിദ്ദു മുന്നോട്ട് പോകുമെന്നാണ് സൂചന. അഞ്ച് കാരണങ്ങളാണ് പ്രധാനമായും സിദ്ദുവിന്റെ രാജിയിലേക്ക് നയിച്ചത്.
പഞ്ചാബ് കോണ്‍ഗ്രസില്‍ തന്റെ പ്രാധാന്യം കുറയുന്നു എന്നത് മറ്റൊരു പ്രശ്‌നമായി സിദ്ദുവിന്റെ മുന്നിലുള്ളത്. അമരീന്ദര്‍ സിംഗിനെ പുറത്താക്കാനുള്ള നീക്കമെല്ലാം സിദ്ദു നടത്തിയത് 2022ല്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാവുമെന്ന പ്രതീക്ഷയിലാണ്. എന്നാല്‍ ദളിത് മുഖ്യമന്ത്രി എന്ന നിലയിലേക്ക് കാര്യങ്ങള്‍ വന്നതോടെ സിദ്ദുവിനെ കടത്തിവെട്ടി മുന്നേറുകയാണ് ചരണ്‍ജിത്ത് സിംഗ് ചന്നി.

റാണ ഗുര്‍ജിത്ത് സിംഗിന്റെ രാജിയാണ് സിദ്ദുവിന്റെ പെട്ടെന്നുള്ള രാജിക്കുള്ള ആദ്യ കാരണം. ദോബ മേഖലയില്‍ നിന്ന് ആറ് മന്ത്രിമാര്‍ നേരത്തെ സിദ്ദുവിന് റാണയെ മന്ത്രിസഭയില്‍ ഉള്‍പ്പെടരുതെന്ന് കാണിച്ച് കത്തയച്ചിരുന്നു. മണല്‍ ഖനന കേസ് തന്നെയായിരുന്നു കാരണം. റാണയെ ഉള്‍പ്പെടുത്തരുതെന്നായിരുന്നു സിദ്ദുവിന്റെയും ആവശ്യം. എന്നാല്‍ ഹൈക്കമാന്‍ഡ് സിദ്ദുവിന്റെ ആവശ്യത്തെ തള്ളി റാണയെ നിയമിക്കുകയായിരുന്നു. സിദ്ദുവിന്റെ വിശ്വസ്തന്‍ കുല്‍ജിത്ത് സിംഗ് നഗ്രയെ തഴയുകയും, കടുത്ത വിമര്‍ശകനായ രാജ് കുമാര്‍ വെര്‍ക്കയെ മന്ത്രിയായി കൊണ്ടുവരികയും ചെയ്തത് വലിയ തിരിച്ചടിയായിരുന്നു. രാജിക്കുള്ള ആദ്യ കാരണമായി മാറിയത് ഇതാണ്.
സ്റ്റൈലിഷായി അക്ഷയ പ്രേമനാഥ്... ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ പുറത്ത്

മറ്റൊന്ന്, വകുപ്പുകളിലെല്ലാം സംസ്ഥാന അധ്യക്ഷനായിട്ടും സിദ്ദുവിന് തിരിച്ചടി നേരിട്ടത്. ഉപമുഖ്യമന്ത്രി സുഖ്ജീന്ദര്‍ സിംഗ് രണ്‍ധാവയ്ക്ക് സുപ്രധാന വകുപ്പുകള്‍ നല്‍കാനായിരുന്നു ഹൈക്കമാന്‍ഡിന്റെ ശ്രമം. ഇത് തടയാനും സിദ്ദു ശ്രമിച്ചിരുന്നു. മുഖ്യമന്ത്രി തന്നെ ആ വകുപ്പുകള്‍ കൈവശം വെക്കാനായിരുന്നു സിദ്ദുവിന്റെ നിര്‍ദേശം. എന്നാല്‍ രണ്‍ധാവ തന്നെ ആഭ്യന്തര വകുപ്പ് സ്വന്തമാക്കി. രണ്‍ധാവയെ നേരത്തെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാനുള്ള നീക്കം വെട്ടിയതും സിദ്ദുവാണ്. ജാട്ട് സിഖ് നേതാവിനെയാണ് കോണ്‍ഗ്രസ് പരിഗണിക്കുന്നതെങ്കില്‍ താന്‍ മുഖ്യമന്ത്രിയാവുമെന്നായിരുന്നു സിദ്ദു പറഞ്ഞത്.

പുതിയ അഡ്വക്കറ്റ് ജനറലായി എപിഎസ് ഡിയോളിനെ നിയമിച്ചത് സിദ്ദുവിന് നേരിട്ടുള്ള തിരിച്ചടിയായിരുന്നു. ബാദല്‍ കുടുംബവുമായി അടുത്ത ബന്ധവും ഡിയോളിനുണ്ട്. കോണ്‍ഗ്രസ് രാഷ്ട്രീയ പ്രചാരണായുധമാക്കുന്ന പല കേസുകളില്‍ പ്രതികള്‍ക്ക് വേണ്ടി ഹാജരാവുന്നത് ഡിയോളായിരുന്നു. മുന്‍ ഡിജിപി സുമേധ് സിംഗ് സെയ്‌നിയുടെ കൗണ്‍സലായിരുന്നു അദ്ദേഹം. മതഗ്രന്ഥവുമായി ബന്ധപ്പെട്ട പോലീസ് വെടിവെപ്പിന്റെ സമയത്ത് സുമേധ് സിംഗായിരുന്നു ഡിജിപി. നാല് കേസുകളില്‍ ഡിയോള്‍ സുമേധിന് ജാമ്യം വാങ്ങി കൊടുത്തിരുന്നു. സിദ്ദു ഈ നിയമനത്തില്‍ കടുത്ത അതൃപ്തിയിലായിരുന്നു.

സിദ്ദുവിന് പഞ്ചാബിലെ നിയമനത്തില്‍ സ്വതന്ത്രമായി ഒരു തീരുമാനവും എടുക്കാന്‍ സാധിച്ചിരുന്നു. പഞ്ചാബ് പോലീസ് ഡിജിപിയുടെ കാര്യത്തില്‍ പോലും അദ്ദേഹത്തിന് നിയമിക്കാന്‍ സാധിച്ചില്ല. ഇത് ഭരണത്തെ നിയന്ത്രണം സിദ്ദുവിന് നഷ്ടമായതിന് തുല്യമായിരുന്നു. മുന്‍ ഐപിഎസ് ഓഫീസറായ മുഹമ്മദ് മുസ്തഫ സിദ്ദുവിന്റെ ഉപദേഷ്ടാവാണ്. അദ്ദേഹം പറഞ്ഞ നിര്‍ദേശങ്ങള്‍ സിദ്ദു നടപ്പാക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. എസ് ചധോപന്ധ്യായയെയാണ് മുസ്തഫ നിര്‍ദേശിച്ചത്. എന്നാല്‍ ഇതിനെ മുഖ്യമന്ത്രി ചരണ്‍ജിത്ത് സിംഗ് ചന്നി വെട്ടി. ഐഎസ് സഹോട്ടയെ അദ്ദേഹം ഡിജിപിയായി നിയമിച്ചു. ചന്നിയുടെ വിശ്വസ്തനാണ് സഹോട്ട.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് സിദ്ദുവിന് ആഗ്രഹമുണ്ട് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. നേരത്തെ ഹരീഷ് റാവത്ത് സിദ്ദുവായിരിക്കും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇത് വലിയ പ്രശ്‌നങ്ങള്‍ക്ക് കാരണമായിരുന്നു. എന്നാല്‍ സിദ്ദു വിചാരിച്ച പോലെ കാര്യങ്ങള്‍ പഞ്ചാബില്‍ നടക്കുന്നില്ലെന്നാണ് വിവരം. ചരണ്‍ജിത്ത് ആദ്യ ദിനം മുതല്‍ പഞ്ചാബില്‍ ആധിപത്യം സ്ഥാപിച്ചിരിക്കുകയാണ്. നൈറ്റ് വാച്മാനായി താന്‍ തുടരില്ലെന്ന സന്ദേശമാണ് ചന്നി നല്‍കുന്നത്. മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് പിടിവിടില്ലെന്ന സന്ദേശവും ചന്നിയില്‍ നല്‍കി കഴിഞ്ഞു. ചരണ്‍ജിത്തിന്റെ കീഴില്‍ സിദ്ദു ദുര്‍ബലനായി പോവുകയായിരുന്നു. ഇതും കൂടി ചേര്‍ത്താണ് രാജിയിലേക്ക് നയിച്ചത്.












Click it and Unblock the Notifications