കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിസഭയിലെ പെണ്‍മോടികള്‍

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: രാജ്യത്തെ പല സംസ്ഥാനങ്ങള്‍ക്കും മോദിയുടെ മന്ത്രിസഭയില്‍ പ്രാതിനിധ്യമില്ല. ബിജെപി ഉജ്ജ്വല വിജയം നേടിയ രാജസ്ഥാനില്‍ നിന്ന് ഒരു കേന്ദ്ര മന്ത്രി പോലും ഇല്ല... എന്നാലും മോദിയുടെ മന്ത്രിസഭ ഒരു സ്ത്രീപക്ഷ മന്ത്രിസഭ തന്നെ...

45 അംഗ മന്ത്രിസഭയില്‍ ഏഴ് സ്ത്രീകളാണ് ഇടം നേടിയിരിക്കുന്നത്. അതില്‍ തന്നെ ആറ് പേര്‍ ക്യാബിനറ്റ് റാങ്ക് ഉള്ളവരാണ്. ക്യാബിനറ്റ് മന്ത്രിമാരില്‍ നാലില്‍ ഒന്ന് വനിതകള്‍.

സുഷമ സ്വരാജ് ആണ് വനിത മന്ത്രിമാരില്‍ പ്രമുഖ. തൊട്ടുപിറകേയുണ്ട് കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയില്‍ എത്തിയ മുന്‍ രാജ്യസഭ ഉപാധ്യക്ഷ നജ്മ ഹെപ്തുള്ള. ഉമാഭാരതി, സ്മൃതി ഇറാനി, മനേക ഗാന്ധി, ഹര്‍സിമ്രത് കൗര്‍ ബാദല്‍ എന്നിവരാണ് മറ്റ് ക്യാബിനറ്റ് മന്ത്രിമാര്‍. നിര്‍മല സീതാരാമനാണ് സഹമന്ത്രി.

സുഷമ സ്വരാജ്

സുഷമ സ്വരാജ്

കഴിഞ്ഞ ലോക്‌സഭയിലെ പ്രതിപക്ഷ നേതാവായിരുന്നു സുഷമ സ്വരാജ്. 62 വയസ്സാണ് പ്രായം. പഴയ ജനതാ സര്‍ക്കാരില്‍ ക്യാബിനറ്റ് പദവിയുള്ള കേന്ദ്ര മന്ത്രിയായിട്ടായിരുന്നു തുടക്കം. അന്ന് പ്രായം 25. ഇത്തവണ വിദേശകാര്യവകുപ്പിന്‍റെ ചുമതല.

 ഉമാഭാരതി

ഉമാഭാരതി

ബിജെപിയില്‍ നിന്ന് പുറത്ത് പോയി വീണ്ടും തിരിച്ചെത്തിയ നേതാവാണ് ഉമാഭാരതി. മധ്യപ്രദേശ് മുഖ്യമന്ത്രിയായിരുന്നു. വാജ്‌പേയി മന്ത്രിസഭയില്‍ അംഗമായിരുന്നു. പ്രായം 55. ഇത്തവണ ജലവിഭവവകുപ്പിന്‍റെ ചുമതല.

നജ്മ ഹെപ്തുള്ള

നജ്മ ഹെപ്തുള്ള

കോണ്‍ഗ്രസ്സുകാരിയായിട്ടാണ് തുടക്കം. രാജ്‌സഭ ഉപാധ്യക്ഷയായിരുന്നു. സ്വാതന്ത്ര്യസമര സേനാനി മൗലാന അബ്ദുള്‍കലാം ആസാദിന്റെ മരുമകളാണ്. 2004 മുതല്‍ ബിജെപിയില്‍ ചേര്‍ന്നു. പ്രായം 74. ഇത്തവണ ന്യൂപനക്ഷ ക്ഷേമവകുപ്പിന്‍റെ ചുമതല.

സ്മൃതി ഇറാനി

സ്മൃതി ഇറാനി

സീരിയല്‍ താരവും പ്രമുഖ മോഡലും ആയിരുന്നു സ്മൃതി ഇറാനി. അമേത്തിയില്‍ രാഹുല്‍ ഗാന്ധിയോട് മത്സരിച്ച് തോറ്റു. ബിജെപിയുടെ ദേശീയ ഉപാധ്യക്ഷയാണ്. പ്രായം 38. ഇത്തവണ മാനവവിഭവ വകുപ്പിന്‍റെ ചുമതല.

മനേക ഗാന്ധി

മനേക ഗാന്ധി

നെഹ്‌റു കുടുംബാംഗമാണ് മനേക ഗാന്ധി. അറിയപ്പെടുന്ന പരിസ്ഥിതി പ്രവര്‍ത്തക. ഇന്ദിര ഗാന്ധിയുടെ മകന്‍ സഞ്ജയ് ഗാന്ധിയുടെ ഭാര്യ. കോണ്‍ഗ്രസിലൂടെയാണ് രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ തുടക്കം. 1999 മുതല്‍ ബിജെപിയില്‍. വാജ്‌പേയി മന്ത്രിസഭയില്‍ അംഗമായിരുന്നു. പ്രായം 58. ഇത്തവണ വനിത ശിശുക്ഷേമ വകുപ്പിന്‍റെ ചുമതല.

ഹര്‍സിമ്രത് കൗര്‍ ബാദല്‍

ഹര്‍സിമ്രത് കൗര്‍ ബാദല്‍

അകാലി ദള്‍ നേതാവാണ് ഹര്‍സിമ്രത് കൗര്‍. പഞ്ചാബ് ഉപമുഖ്യമന്ത്രി സുഖ്ബീര്‍ സിങ് ബാദലിന്റെ ഭാര്യ. കഴിഞ്ഞ തിരഞ്ഞെടുപ്പിലൂടയൊണ് രാഷ്ട്രീയ പ്രവേശനം. പരിസ്ഥിതി പ്രവര്‍ത്തകയാണ്. പ്രായം 48. ഭക്ഷ്യ സംസ്കരണ വകുപ്പിന്‍റെ ചുമതല.

നിര്‍മല സീതാരാമന്‍

നിര്‍മല സീതാരാമന്‍

ബിജെപി വക്താവാണ് നിര്‍മല സീതാരാമന്‍. തമിഴ്‌നാട് സ്വദേശിനി. ബന്ധുക്കളെല്ലാം കോണ്‍ഗ്രസ്സുകാരണെങ്കിലും നിര്‍മ്മല ചേര്‍ന്നത് ബിജെപിയില്‍. നിലവില്‍ രാജ്യസഭയിലോ ലോക്‌സഭയിലോ അംഗമല്ല.

English summary
Female face in Narendra Modi's Cabinet.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X