കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹസാരെയുടെ പോരാട്ടത്തിന്റെ ചൂട് കുറയുന്നു, സമരത്തിന് ജനപങ്കാളിത്തം കുറഞ്ഞു, ആരോഗ്യം മോശമാവുന്നു!

ബിജെപി സര്‍ക്കാരിനെതിരെ ഭരണവിരുദ്ധവികാരമില്ലെന്ന് ഹസാരെ വിഭാഗം പറയുന്നു

Google Oneindia Malayalam News

ദില്ലി: നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ തുറന്ന പോരിനായി ഇറങ്ങിയ അഴിമതി വിരുദ്ധ പ്രവര്‍ത്തകന്‍ അണ്ണാ ഹസാരെയ്ക്ക് ചുവടു പിഴയ്ക്കുന്നതായി റിപ്പോര്‍ട്ട്. രാംലീല മൈതാനത്ത് അദ്ദേഹം ആരംഭിച്ച നിരാഹാര സമരം പൊളിഞ്ഞു തുടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതേസമയം അദ്ദേഹത്തിന്റെ ആരോഗ്യം മോശമാവാന്‍ തുടങ്ങിയതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്നു ദിവസത്തിനിടെ അദ്ദേഹത്തിന്റെ ഭാരം 3.6 കിലോ കുറഞ്ഞെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. അദ്ദേഹത്തിന്റെ കൂടെ സമരം ആരംഭിച്ചവരില്‍ 227 പേരുണ്ട്. ഇതില്‍ മൂന്നു പേര്‍ തളര്‍ന്ന് വീണെന്ന് റിപ്പോര്‍ട്ടുണ്ട്.

സമരം തകര്‍ക്കാന്‍ മോദി ശ്രമിക്കുന്നു; അണ്ണാ ഹസാരെ പ്രധാനമന്ത്രിക്കെതിരെ, മറുപടി തന്നില്ലസമരം തകര്‍ക്കാന്‍ മോദി ശ്രമിക്കുന്നു; അണ്ണാ ഹസാരെ പ്രധാനമന്ത്രിക്കെതിരെ, മറുപടി തന്നില്ല

1

അതേസമയം സമരത്തിന് ആളില്ലാത്തത് ഹസാരെയെ വിഷമിപ്പിക്കുന്നുണ്ട്. ആദ്യ ദിനം രാംലീല മൈതാനിയില്‍ മൂവായിരം പേര്‍ വന്നിയിരുന്നു. എന്നാല്‍ മൂന്നുദിവസത്തിനുള്ളില്‍ സമരത്തെ ജനങ്ങള്‍ തള്ളിയെന്നാണ് സൂചന. രണ്ടാം ദിനം രണ്ടായിരം പേരും മൂന്നാം ദിനം 1500 പേരുമാണ് സമരത്തിനെത്തിയത്. കര്‍ഷകര്‍ക്ക് വേണ്ടി ആരംഭിച്ച സമരത്തില്‍ കര്‍ഷകര്‍ പോലും എത്തി നോക്കുന്നില്ലെന്നതാണ് ഹസാരെയ്ക്ക് തിരിച്ചടിയായിരിക്കുന്നത്. നേരത്തെ 2011ല്‍ ഹസാരെ യുപിഎ സര്‍്ക്കാരിനെതിരെ നടത്തിയ സമരം വന്‍ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു. എന്നാല്‍ നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ കടുത്ത രീതിയിലുള്ള ഭരണവിരുദ്ധവികാരമില്ലാത്തതാണ് ഹസാരെയ്ക്ക് തിരിച്ചടിയായത്.

2

യുപിഎ സര്‍ക്കാരിനെതിരെ സമരം നടത്തുമ്പോള്‍ കടുത്ത ഭരണവിരുദ്ധ വികാരം നിലനില്‍ക്കുന്നുണ്ടായിരുന്നു. നിലവില്‍ ഹസാരെയുടെ സമരത്തെ മാധ്യമങ്ങള്‍ അവഗണിക്കുകയാണെന്നും പരാതിയുണ്ട്. സമരത്തില്‍ പ്രമുഖരില്ലാത്തതും ഹസാരെയ്ക്ക് തിരിച്ചടിയായെന്ന് കര്‍ഷകര്‍ പറയുന്നു. 2011ലെ സമരത്തില്‍ അരവിന്ദ് കെജ്‌രിവാള്‍, കിരണ്‍ ബേദി, ബാബാ രാംദേവ് തുടങ്ങിയ പ്രമുഖര്‍ ഹസാരെയ്‌ക്കൊപ്പമുണ്ടായിരുന്നു. അതേസമയം സമരത്തിനായെത്തുന്ന കര്‍ഷകരെ പോലീസ് ഭയപ്പെടുത്തി മടക്കി അയക്കുന്നതാണെന്ന് സമരക്കാര്‍ ആരോപിച്ചു.

കേന്ദ്രത്തിനെതിരെ ഹസാരെയുടെ പോരാട്ടം, രാംലീല മൈതാനിയില്‍ അനിശ്ചിതകാല നിരാഹാരസമരം ആരംഭിച്ചു!കേന്ദ്രത്തിനെതിരെ ഹസാരെയുടെ പോരാട്ടം, രാംലീല മൈതാനിയില്‍ അനിശ്ചിതകാല നിരാഹാരസമരം ആരംഭിച്ചു!

നമോ ആപ്പിനല്ല പണി കിട്ടിയത് കോണ്‍ഗ്രസ് ആപ്പിന്! ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് അപ്രത്യക്ഷം!നമോ ആപ്പിനല്ല പണി കിട്ടിയത് കോണ്‍ഗ്രസ് ആപ്പിന്! ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് അപ്രത്യക്ഷം!

English summary
Few turn up on Day 3 of Anna Hazare’s hunger strike in Delhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X