കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പബ്ജി കളിച്ചു തോറ്റതിന് കൂട്ടുകാരുടെ പരിഹാസം; ആന്ധ്രയിൽ പതിനഞ്ചുകാരൻ ആത്മഹത്യ ചെയ്തു

  • By Akhil Prakash
Google Oneindia Malayalam News

അമരാവതി: ആന്ധ്ര പ്രദേശിൽ പബ്ജി ഗെയിം കളിച്ച് പരാജയപ്പെട്ടതിന്റെ പേരിൽ പതിനഞ്ചുവയസുകാരൻ ആത്മഹത്യ ചെയ്തതായി റിപ്പോർട്ട്. ആന്ധ്രയിലെ മച്ചിലിപട്ടണം നഗരത്തിലാണ് സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഗെയിം തോറ്റതിന്റെ പേരിൽ ഈ കുട്ടിക്ക് കൂട്ടുകാരിൽ നിന്ന് പരിഹാസം ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. തുടർന്ന് ഗെയിം കളിക്കാൻ കുട്ടിയുടെ പിതാവ് സമ്മതിച്ചിരുന്നില്ല. ഇതിനെ തുടർന്ന് ഉണ്ടായ മാനസീക വിഷമത്തെ തുടർന്നാണ് കുട്ടി ആത്മഹത്യ ചെയ്തത് എന്നാണ് നിഗമനം.

ജൂൺ 11 ന് രാത്രി ഈ കുട്ടി ഗെയിം കളിക്കുകയും തോൽക്കുകയും ചെയ്തിരുന്നു. പിന്നീട് കുട്ടിയുടെ കസിൻ ഇവനെ തുടരെ കളിയാക്കി. ഇതേ തുടർന്ന് കുട്ടിയുടെ പിതാവ് ഗെയിം കളിക്കുന്നതിൽ നിന്ന് കുട്ടിയെ വിലക്കി. ഇത് അവനെ കൂടുതൽ അസ്വസ്ഥനാക്കി എന്നാണ് പോലീസ് പറയുന്നത്. അത്താഴത്തിന് ശേഷം ഉറങ്ങാൻ പോയ കുട്ടി ഞായറാഴ്ച രാവിലെ അച്ഛൻ വാതിലിൽ മുട്ടിയെങ്കിലും വാതിൽ തുറന്നില്ല. തുടർന്ന് വീട്ടുകാർ വാതിൽ തുറന്ന് നോക്കിയപ്പോൾ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ ആയിരുന്നു ഈ കുട്ടി. ഇവൻ മൊബൈൽ ഫോണുകൾക്ക് അടിമപ്പെട്ടിരുന്നു എന്നും കളിയിലെ പരാജയങ്ങൾ കുട്ടിയെ വിഷാദാവസ്ഥയിലായിരുന്നെന്നും കുടുംബാംഗങ്ങൾ പറഞ്ഞു.

 pubgcase

കുട്ടിയുടെ മാതാവ് മരണത്തിൽ സംശയം ഉന്നയിച്ചിരുന്നു. ഇതിനെ തുടർന്ന് സിആർപിസി (ക്രിമിനൽ നടപടിച്ചട്ടം) സെക്ഷൻ 174 പ്രകാരം ദുരൂഹ മരണത്തിന് കേസെടുക്കുകയും ചെയ്തു. കുറച്ചു ദിവസം മുമ്പ് ലഖ്‌നൗവിൽ പബ്ജി ഗെയിമുമായി ബന്ധപ്പെട്ട ഒരു ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. റിപ്പോർട്ടുകൾ പ്രകാരം ആൺകുട്ടിയെ ഓൺലൈൻ ഗെയിം കളിക്കാൻ വിസമ്മതിച്ചതിന് 16 വയസ്സുകാരൻ അമ്മയെ വെടിവച്ചു കൊന്നിരുന്നു. പിന്നീട് ഈ കുട്ടി മൃതദേഹം ഒരു മുറിയിൽ രണ്ട് ദിവസത്തോളം ഒളിപ്പിച്ചതായും അനുജത്തിയെ മറ്റൊരു മുറിയിൽ പൂട്ടിയിട്ടതായും പോലീസ് പറയുന്നു. മൃതദേഹം സംസ്കരിക്കാൻ തന്റെ സുഹൃത്തിന് ഈ കുട്ടി 5,000 രൂപ വാഗ്ദാനം ചെയ്തതായും റിപ്പോർട്ടുണ്ട്.

റിതു.. എന്താണ് പരിപാടി.. ഗ്യാങ്സ്റ്റര്‍ ലുക്കിലാണല്ലോ; എന്തായാലും പൊളിച്ചു, വൈറല്‍ ചിത്രങ്ങള്‍

നേരത്തെ സുരക്ഷാ കാരണങ്ങൾ ഉന്നയിച്ച് പബ്ജി 2020 സെപ്റ്റംബർ മുതൽ ഇന്ത്യയിൽ നിരോധിച്ചിരിക്കുന്നു. നിലവിൽ ബാറ്റിൽ ഗ്രൗണ്ട് മൊബൈൽ ഇന്ത്യ, പബ്ജി ന്യൂ സ്റ്റേറ്റ് എന്നിവയുടെ സഹായത്തോടെയാണ് ഗെയിം ഇന്ത്യയിൽ ലഭ്യമാകുന്നത്. നിരവധി വിദഗ്ധർ മുമ്പ് ഓൺലൈൻ ആക്ഷൻ ഗെയിമുകളുമായി ബന്ധപ്പെട്ട മാനസികാരോഗ്യ ആശങ്കകൾ ഉന്നയിച്ചിട്ടുണ്ട്. പബ്ജി ഗെയയിം ഇന്ത്യയിൽ അനുവദിക്കരുത് എന്ന ആവശ്യവുമായി കഴിഞ്ഞ വർഷം അരുണാചൽ പ്രദേശ് എംപി നിനോംഗ് എറിംഗ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയിരുന്നു. ഈ കത്ത് ഇദ്ദേഹം ട്വിറ്റർ വഴി പങ്കിട്ടിരുന്നു.

English summary
Family members said he was addicted to mobile phones and that the failures in the game left the child depressed.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X