ഒടുവില്‍ എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ മുട്ടുമടക്കി; സിനിമാ സമരം പിന്‍വലിച്ചു

  • Written By:
Subscribe to Oneindia Malayalam

കൊച്ചി: സിനിമാ മേഖലയിലെ പ്രതിസന്ധിയ്ക്ക് വഴി വെച്ച തിയറ്റര്‍ സമരം എക്‌സിബിറ്റേഴ്സ് ഫെഡറേഷന്‍ പിന്‍വലിച്ചു. തിയേറ്റര്‍ വിഹിതം പങ്കിട്ടെടുക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ എ ക്ലാസ് തിയേറ്ററുകള്‍ നടത്തിവന്നിരുന്ന സമരമാണ് പിന്‍വലിച്ചത്. സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ച സാഹചര്യത്തിലായിരുന്നു എക്‌സിബിറ്റ് ഫെഡറേഷന്റെ ഭാഗത്തുനിന്നുള്ള ഈ നീക്കം. ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ നേതാവ് ലിബര്‍ട്ടി ബഷീറാണ് സമരം പിന്‍വലിയ്ക്കുന്നുവെന്നും മുഖ്യമന്ത്രിയുടെ വാക്കുകള്‍ വിശ്വസിയ്ക്കുന്നുവെന്നും വ്യക്തമാക്കിയത്.

എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനെ മറികടക്കാന്‍ നടന്‍ ദിലീപ്, ആന്റണി പെരുമ്പാവൂര്‍ എന്നിവരുടെ നേതൃത്വത്തില്‍ ശനിയാ്ച പുതിയ സംഘടനയ്ക്ക് കൊച്ചിയില്‍ രൂപം നല്‍കാനിരിക്കെയാണ് നീക്കം. ഫെഡറേഷന്‍ വിട്ടവര്‍ക്ക് വേണ്ടിയുള്ള സംഘടന്ക്കാണ് ശനിയാഴ്ച രൂപം നല്‍കുന്നത്. 26ന് നടക്കുന്ന യോഗത്തില്‍ തിയറ്റര്‍ ഉടമകളും എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ അംഗങ്ങളും പങ്കെടുക്കും. ഇതിന് പുറമേ റിലീസിംഗ് മുടങ്ങിയ ചിത്രങ്ങള്‍ ജനുവരി 19ന് തിയറ്ററിലെത്തിക്കാനും നീക്കമുണ്ടാകും. ഏത് ചിത്രങ്ങളാണ് ആദ്യം റിലീസ് ചെയ്യേണ്ടത് എന്നതു സംബന്ധിച്ചും തീരുമാനമുണ്ടാകും

theatre

സംസ്ഥാനത്തെ പ്രതിസന്ധിയ്ക്ക് കാരണം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ സ്വീകരിക്കുന്ന ഏകപക്ഷീയമായ നിലപാടാണെന്ന വിമര്‍ശനവുമായി മുഖ്യമന്ത്രിയും പരസ്യമായി രംഗത്തെത്തിയിരുന്നു. സര്‍ക്കാരിന്റെ നിലപാടോ മനോഭാവമോ അല്ല മറിച്ച് ഫെഡറേഷന്‍ കൈക്കൊണ്ടിട്ടുള്ള ഏകപക്ഷീയമായ നിലപാട് നിലവിലുള്ള സ്തംഭനാവസ്ഥ മറികടക്കുന്നതിനുള്ള തടസമെന്നും ഔദ്യോഗിക ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

English summary
Films Exibiters Federation cancells Theatre strike before the discussion.
Please Wait while comments are loading...