കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഒടുക്കത്തെ പിഴ'; 42,000 രൂപ ഫൈനടിച്ചു, ബൈക്ക് തന്നെ പോലീസിന് കൈമാറി പച്ചക്കറി കച്ചവടക്കാരൻ

Google Oneindia Malayalam News

ബെംഗളൂരു; ഗതാഗത നിയമം ലംഘിച്ചാൽ പോലീസ് പിഴ ഈടാക്കും, നിയമലംഘർ പിഴ തുക അടയ്ക്കാറുമുണ്ട്.എന്നാൽ നിയമലംഘനത്തിന് 42,000 രൂപ പോലീസ് ഫൈൻ ചുമത്തിയാൽ നിങ്ങൾ എന്ത് ചെയ്യും? വാഹനം തന്നെ നൽകി തടി തപ്പുമോ? ബെംഗളൂരുവിലെ പച്ചക്കറി കച്ചവടക്കാരൻ ചെയ്തത് അതാണ്. സംഭവം ഇങ്ങനെ

'ഇരുപത്തിയേഴാം രാവും വെള്ളിയാഴ്ചയും വന്നിട്ട് വാപ്പ പള്ളി പോയിട്ടില്ല';കിടിലൻ മറുപടിയുമായി ജലീൽ'ഇരുപത്തിയേഴാം രാവും വെള്ളിയാഴ്ചയും വന്നിട്ട് വാപ്പ പള്ളി പോയിട്ടില്ല';കിടിലൻ മറുപടിയുമായി ജലീൽ

കച്ചവടക്കാരനായ അരുൺ കുമാറാണ് നിയമലംഘനത്തിന് പിഴ ചുമത്തിയ പോലീസിന് സ്വന്തം ബൈക്ക് തന്നെ നൽകിയത്. 77 ഗതാഗത നിയമ ലംഘനങ്ങളിലായി 42,500 രൂപയാണ് ട്രാഫിക് പോലീസ് അരുൺ കുമാറിന് മേൽ ചുമത്തിയത്. പിഴ അടക്കാൻ പണം ഇല്ലാതായതോടെ ഒടുക്കം ബൈക്ക് തന്നെ അരുൺ പോലീസിന് കൈമാറി.

helmet3567-1565

20,000 രൂപയ്ക്കായിരുന്നു അരുൺ കുമാർ സെക്കന്റ് ഹൈന്റ് ബൈക്ക് വാങ്ങിയത്. കഴിഞ്ഞ ദിവസം ഹെൽമറ്റ് ഇല്ലാതെ യാത്ര ചെയ്ത അരുണിനെ ട്രാഫിക് പോലീസ് തടഞ്ഞപ്പോഴാണ് ഇയാളുടെ പേരിൽ 77 നിയമലംഘനങ്ങൾ ചുമത്തിയിട്ടുണ്ടെന്നും അതിൽ 42,500 രൂപ അടക്കാനുണ്ടെന്നും മഡിവാള ട്രാഫിക് പോലീസ് കണ്ടെത്തിയത്. ഒന്നിൽ പോലും ഇയാൾ ഇതുവരെ പിഴ അടച്ചിട്ടില്ല. നിരവധി അറിയിപ്പുകൾ നൽകിയിട്ടും അരുൺ കുമാർ പിഴ അടയ്ക്കുന്നതിൽ പരാജയപ്പെട്ട സാഹചര്യത്തിൽ ബെംഗളൂരു ട്രാഫിക് പോലീസ് ഇയാളുടെ ബൈക്ക് ലേലം ചെയ്തേക്കും.

ട്രാഫിക് നിയമലംഘകരുടെ പക്കൽ നിന്ന് വീടുകൾ തോറും കയറിയിറങ്ങി
ബെംഗളൂരു പോലീസ് പിഴ ഈടാക്കുന്നതായി ഈ മാസമാദ്യം ബെംഗളൂരു മിറർ റിപ്പോർട്ട് ചെയ്തിരുന്നു. ഏകദേശം 150 കോടിയോളം രൂപയാണ് ഗതാഗതനിയമ ലംഘന ഇനത്തിൽ പോലീസിന് ലഭിക്കാനുള്ളത്.ആദ്യദിവസം 11,488 കേസുകൾ തീർപ്പാക്കിയതായും 49 ലക്ഷം രൂപ പിഴ ഈടാക്കിയതായും പോലീസ് അറിയിച്ചു.രണ്ടാമത്തെ ദിവസം അടുത്ത 7,978 കേസുകൾ തീർപ്പാക്കി 34 ലക്ഷം രൂപ പിഴ ഇനത്തിൽ ഈടാക്കി.

കേരളത്തിലെ ജനം ബുദ്ധിയും പക്വതയുമുള്ളവർ, കോൺഗ്രസ് ധാരണയുടെ ഉദ്ദേശ്യം അവർക്ക് മനസിലാകുമെന്ന് യച്ചൂരികേരളത്തിലെ ജനം ബുദ്ധിയും പക്വതയുമുള്ളവർ, കോൺഗ്രസ് ധാരണയുടെ ഉദ്ദേശ്യം അവർക്ക് മനസിലാകുമെന്ന് യച്ചൂരി

സിപിഎം നേതാക്കളുമായി ചർച്ച നടത്തി? ബിജെപി വിടും? പ്രതികരണവുമായി ശോഭാ സുരേന്ദ്രൻസിപിഎം നേതാക്കളുമായി ചർച്ച നടത്തി? ബിജെപി വിടും? പ്രതികരണവുമായി ശോഭാ സുരേന്ദ്രൻ

English summary
fined Rs 42,000, vegetable seller handed over bike to the police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X