Get Updates
Get notified of breaking news, exclusive insights, and must-see stories!

നവജാത ശിശുവിന്റെ നാല് വിരലുകൾ എലി കരണ്ടുമുറിച്ച സംഭവം; നോട്ടീസ് അയച്ച് മനുഷ്യാവകാശ കമ്മീഷൻ

ഇൻഡോർ: മധ്യപ്രദേശിൽ സർക്കാർ നിയന്ത്രണത്തിലുള്ള മഹാരാജ യശ്വന്ത്റാവു ആശുപത്രിയിൽ എലിയുടെ കടിയേറ്റ് രണ്ട് നവജാത ശിശുക്കൾ മരിച്ച സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ അധികൃതർക്ക് നോട്ടീസ് അയച്ചു. ആരോപണവിധേയമായ സംഭവവുമായി ബന്ധപ്പെട്ട പരാതിയെത്തുടർന്ന് സെപ്റ്റംബർ 4ന് തന്നെ ദേശീയ മനുഷ്യാവകാശ കമ്മീഷൻ കേസ് രജിസ്‌റ്റർ ചെയ്‌തിരുന്നു എന്നാണ് വിവരം.

പരാതിയിൽ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങൾ അന്വേഷിക്കണമെന്നും കമ്മീഷന്റെ പരിശോധനയ്ക്കായി 10 ദിവസത്തിനുള്ളിൽ സ്വീകരിച്ച നടപടികളുടെ റിപ്പോർട്ട് സമർപ്പിക്കണമെന്നും മനുഷ്യാവകാശ കമ്മീഷൻ അവരുടെ നോട്ടീസിൽ അധികാരികളോട് നിർദ്ദേശിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച ആരോപണം ഉയർന്നത്.

mphospitalratebite

അതിനിടെ ആശുപത്രി അധികൃതർ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ഒരു ഗോത്രവർഗ സംഘടന ആരോപിച്ചു. കുഞ്ഞിന്റെ നാല് വിരലുകൾ എലികൾ കടിച്ചുമുറിച്ചുവെന്നാണ് അവരുടെ പ്രധാന ആരോപണം. ആഗസ്‌റ്റ് 31നും സെപ്റ്റംബർ 1നും ഇടയിലുള്ള രാത്രിയിൽ, തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന രണ്ട് നവജാത ശിശുക്കളെ എലികൾ ആക്രമിക്കുകയും തുടർന്ന് അവർ മരിക്കുകയും ചെയ്‌തിരുന്നു. എന്നാൽ ഇരു കുഞ്ഞുങ്ങൾക്കും ജന്മനാ വൈകല്യങ്ങളുണ്ടായിരുന്നുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

ഈ കുഞ്ഞുങ്ങളുടെ കുടുംബങ്ങൾ ഇൻഡോറിനോട് ചേർന്നുള്ള ദേവാസ്, ധർ ജില്ലകളിൽ നിന്നുള്ളവരാണ്. ധർ ജില്ലയിലെ ദേവ്രാം എന്നയാളുടെ മകളെ ജന്മനാ വൈകല്യങ്ങൾ കാരണം ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. കുട്ടി മരിച്ചപ്പോൾ മൃതദേഹം ഒരു പ്ലാസ്‌റ്റിക് കവറിലാക്കി കുടുംബത്തിന് കൈമാറി. സംസ്‌കാര ചടങ്ങുകൾക്ക് മുമ്പ് കവർ തുറന്നുനോക്കിയപ്പോൾ കുഞ്ഞിന്റെ ഒരു കൈയിലെ നാല് വിരലുകളും എലികൾ കടിച്ചു പറിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

എലി കടിയുടെ തീവ്രത കുറച്ചുകാട്ടി മാതാപിതാക്കളെ അധികൃതർ വഞ്ചിച്ചുവെന്ന് ജയ് ആദിവാസി യുവ ശക്തി ദേശീയ പ്രസിഡന്റ് ലോകേഷ് മുജാൾഡ ആരോപിച്ചു. അശ്രദ്ധയുടെ പേരിൽ ആശുപത്രി ഭരണകൂടം രൂക്ഷമായ വിമർശനം നേരിടുന്നുണ്ടെങ്കിലും, മരണങ്ങൾ എലി കടിയുമായി ബന്ധപ്പെട്ടതല്ലെന്നാണ് അവരുടെ നിലപാട്. ജന്മനാ ഉള്ള വൈകല്യങ്ങൾ മൂലമുണ്ടായ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളാണ് മരണകാരണമെന്ന് അവർ പറയുന്നു.

എന്നാൽ എലിയുടെ കടി കാരണം കുഞ്ഞുങ്ങൾക്ക് ഗുരുതരമായ അണുബാധയുണ്ടാവുകയും സെപ്റ്റിസീമിയ ബാധിച്ച് വേദനാജനകമായ മരണം സംഭവിക്കുകയും ചെയ്‌തുവെന്ന് മുജാൾഡ അവകാശപ്പെടുന്നു. മരണങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. മരണങ്ങളുടെ യഥാർത്ഥ കാരണങ്ങൾ ശാസ്ത്രീയമായി കണ്ടെത്താൻ വിദഗ്ദ്ധ ഡോക്‌ടർമാരുടെ ഒരു സംഘത്തെ ഓഡിറ്റിനായി നിയോഗിക്കാൻ ജില്ലാ മജിസ്‌ട്രേറ്റിനോട് അദ്ദേഹം അഭ്യർത്ഥിച്ചു.

ആശുപത്രിയിലെ ഡീനും സൂപ്രണ്ടും ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യണമെന്നും അവർക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യക്ക് കേസെടുക്കണമെന്നും മുജാൾഡ ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഗോത്രവർഗ്ഗ സമുദായങ്ങൾ പ്രതിഷേധിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇൻഡോറിലെ ഗവൺമെന്റ് മഹാത്മാഗാന്ധി മെമ്മോറിയൽ മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ടതാണ് ആരോപണവിധേയമായ ആശുപത്രി.

എന്നാൽ കോളേജ് ഡീൻ ഡോ. അരവിന്ദ് ഗാങ്ഗോറിയ, ആശുപത്രി അധികൃതർക്കെതിരെയുള്ള ആരോപണങ്ങൾ നിഷേധിച്ചു. സംഭവത്തെക്കുറിച്ച് ആശുപത്രി ഉദ്യോഗസ്ഥർ എനിക്ക് നൽകിയ ആദ്യ വിവരങ്ങൾ ഞാൻ മാധ്യമങ്ങളുമായി പങ്കുവെച്ചു. വിദഗ്ദ്ധ ഡോക്‌ടർമാരടങ്ങിയ മൂന്നംഗ സമിതി നവജാത ശിശുവിന്റെ മൃതദേഹം പോസ്‌റ്റുമോർട്ടം ചെയ്‌തിട്ടുണ്ട്. ഇത് നിലവിലെ സാഹചര്യം പൂർണ്ണമായി വ്യക്തമാക്കുന്നു' അദ്ദേഹം പറഞ്ഞു.

എന്നാൽ സംഭവത്തിൽ മധ്യപ്രദേശിൽ എങ്ങും പ്രതിഷേധം ശക്തമാണ്. ആശുപത്രികളിലെ സുരക്ഷിതത്വം സംഭവിച്ച കടുത്ത ആശങ്കകൾക്ക് തുടക്കമിടുന്നതാണ് പുതിയ സംഭവ വികാസം. മാത്രമല്ല വിഷയത്തിൽ പല കോണുകളിൽ നിന്നും കടുത്ത വിമർശനവും ഉയരുന്നുണ്ട്. വിശദമായ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തണമെന്നാണ് പ്രധാനമായും ഉയരുന്ന ആവശ്യം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+