കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹിന്ദുവികാരം വ്രണപ്പെടുത്തി: അമിതാഭ് ബച്ചനും സോണി പിക്സേഴ്സിനുമെതിരെ പരാതി, ചോദ്യം വിവാദത്തിൽ!!

Google Oneindia Malayalam News

മുംബൈ: ബോളിവുഡ് നടൻ അമിതാഭ് ബച്ചനും കോൻ ബനേഗാ ക്രോർപതി 12 നിർമാതാക്കൾക്കുമെതിരെ പോലീസിൽ പരാതി. ഹിന്ദു വികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് പോലീസിൽ പരാതി. അമിതാഭ് ബച്ചനും ഷോയുടെ നിർമാതാക്കൾക്കുമെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മഹാരാഷ്ട്രയിൽ നിന്നുള്ള ബിജെപി എംഎൽഎ അഭിമന്യൂ പവാറാണ് പോലീസിനെ സമീപിച്ചിട്ടുള്ളത്. പാർട്ടിയുടെ ലാത്തൂർ ജില്ലയിലെ ഓസ നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള അംഗമാണ് അഭിമന്യൂ.

ഒടുവില്‍ മുസ്ലീം ലീഗ് നാണംകെട്ട് പിന്‍മാറുന്നു; കമറുദ്ദീന്‍ ചെയ്തതിന് കമറുദ്ദീന്‍ മാത്രം ഉത്തരവാദിഒടുവില്‍ മുസ്ലീം ലീഗ് നാണംകെട്ട് പിന്‍മാറുന്നു; കമറുദ്ദീന്‍ ചെയ്തതിന് കമറുദ്ദീന്‍ മാത്രം ഉത്തരവാദി

 ബച്ചനെതിരെ കേസെടുക്കാൻ

ബച്ചനെതിരെ കേസെടുക്കാൻ


വെള്ളിയാഴ്ച സംപ്രേഷണം ചെയ്ത കരംവീർ സ്പെഷ്യൽ എപ്പിസോഡിൽ ചോദിച്ച ഒരു ചോദ്യത്തിൽ അമിതാഭ് ബച്ചനും സോണി എന്റർടെയിൻമെന്റിനുമെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ബിജെപി എംഎൽഎ ലാത്തൂർ എസ്പി നിഖിൽ പിംഗളെയെ സമീപിച്ചിട്ടുള്ളത്. ഹിന്ദുക്കളെ അപമാനിക്കാനും ഐക്യത്തോടെ കഴിയുന്ന ഹിന്ദുക്കളും ബുദ്ധിസ്റ്റുകളും തമ്മിൽ അഭിപ്രായ വ്യത്യാസമുണ്ടാക്കാനും ശ്രമിക്കുന്നതായും പവാർ ട്വീറ്റ് ചെയ്തിട്ടുണ്ട്. പോലീസിന് നൽകിയ പരാതിയുടെ പകർപ്പും ഇദ്ദേഹം ട്വീറ്റിൽ പങ്കുവെച്ചിട്ടുണ്ട്.

6. 40 ലക്ഷത്തിന്റെ ചോദ്യം

6. 40 ലക്ഷത്തിന്റെ ചോദ്യം

സാമൂഹിക പ്രവർത്തകയായ ബെസ്വാഡ വിൽസണും നടൻ അനൂപ് സോണിയുമാണ് അമിതാഭ് ബച്ചനൊപ്പം ഹോട്ട്സീറ്റിലുണ്ടായിരുന്നത്. 6.40 ലക്ഷം രൂപ വിലമതിക്കുന്ന ചോദ്യവുമായി മുന്നോട്ടുപോകാമെന്നാണ് ഇരുവരും വ്യക്തമാക്കിയത്.

 ഏത് ഗ്രന്ഥം

ഏത് ഗ്രന്ഥം

1927 ഡിസംബർ 25ന് ഡോ. ബി ആർ അംബേദ്കറും അനുയായികളും ഏത് പുരാണത്തിന്റെ പകർപ്പാണ് കത്തിച്ചത്? എന്ന ചോദ്യത്തിന് എ) വിഷ്ണു പുരാണം, ബി) ഭഗവത് ഗീത, സി) റിഗ്വേദം, ഡി) മനുസ്മൃതി എന്നീ ഓപ്ഷനുകളാണ് നൽകിയിരുന്നത്.

 ഓപ്ഷനുകൾ വിവാദത്തിൽ

ഓപ്ഷനുകൾ വിവാദത്തിൽ


1927 ൽ ജാതി വിവേചനത്തെയും തൊട്ടുകൂടായ്മയെയും പ്രത്യയശാസ്ത്രപരമായി ന്യായീകരിക്കുന്നതിന് വേണ്ടി പുരാതന ഹിന്ദു ഗ്രന്ഥമായ മനുസ്മൃതിയെ അംബേദ്കർ അപലപിക്കുകയും അതിന്റെ പകർപ്പുകൾ കത്തിക്കുകയും ചെയ്തുുവെന്നാണ് അമിതാഭ് ബച്ചൻ പറഞ്ഞത്. ചോദ്യത്തിന് നൽകിയ നാല് ഓപ്ഷനുകളും ഹിന്ദു മതവുമായി ബന്ധപ്പെട്ടതാണ്. ഈ ചോദ്യത്തിന് പിന്നിലെ ലക്ഷ്യം ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തുകയായിരുന്നുവെന്ന് വ്യക്തമാണ്, "പവാർ തന്റെ പോലീസിന് സമർപ്പിച്ച പരാതിയിൽ പറഞ്ഞു.

Recommended Video

cmsvideo
Vaccine updates latest | Oneindia Malayalam
 തെറ്റായ സന്ദേശം നൽകി

തെറ്റായ സന്ദേശം നൽകി

"ഈ ചോദ്യം ഹിന്ദു മതഗ്രന്ഥങ്ങൾ കത്തിക്കാനുള്ളതാണ് എന്ന സന്ദേശം പ്രചരിപ്പിക്കുകയും ഹിന്ദുക്കളും ബുദ്ധമത അനുയായികളും തമ്മിലുള്ള ശത്രുതയ്ക്ക് കാരണമാവുകയും ചെയ്യുന്നുവെന്നും ഇദ്ദേഹം വാദിക്കുന്നു." മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരിക്കെ ദേവേന്ദ്ര ഫഡ്‌നാവിസിന്റെ അടുത്ത സഹായിയായിരുന്നു പവാർ.

English summary
FIR registers against megastar Amitabh Bachchan, and Sony pictures over for ‘hurting Hindu sentiments’
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X