തെലുങ്കാന മുഖ്യമന്ത്രി നടത്തിയ യാഗത്തിനിടെ തീപിടുത്തം, യജ്ഞശാല കത്തി നശിച്ചു
ഹൈദരാബാദ്: തെലുങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു യജ്ഞം നടത്തുന്ന ശാലയ്ക്ക് തീപിടിച്ചു. ആളപായമില്ല. സംസ്ഥാനത്തിന്റെ ക്ഷേമത്തിനായാണ് മുഖ്യമന്ത്രി യജ്ഞം നടത്തുന്നത്. ഞായറാഴ്ച ഉച്ചയ്ക്ക് 2.15നാണ് സംഭവം നടന്നത്. അഞ്ച് യൂണിറ്റ് അഗ്നിശമനസേന എത്തി തീ അണയ്ക്കാനുള്ള ശ്രമത്തിലാണ്.
തീപിടിക്കുമ്പോള്‍ മന്ത്രിമാരും വ്യവസായികളും ഉള്‍പ്പെടെ നിരവധിപേര്‍ യജ്ഞശാലയില്‍ സന്നിഹിതരായിരുന്നു. അര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് പ്രാഥമിക വിവരം.

നാല് ദിവസമായി നടക്കുന്ന യാഗം അവസാനിക്കാനിരിക്കെയാണ് തീപിടിത്തം ഉണ്ടായിരിക്കുന്നത്. ഏഴ് കോടി രൂപ മുടക്കി മുഖ്യമന്ത്രിയുടെ ഫാം ഹൗസിലാണ് യജ്ഞം നടക്കുന്നത്. തെലുങ്കാന, ആന്ധ്ര, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നായി 2,000 ത്തോളം പൂജാരിമാരാണ് യാഗത്തില്‍ പങ്കെടുക്കുന്നത്.
Fire at the pandal of ‘Ayutha Chandi Maha Yagnam’ in Medak (Telangana), a short while ago. pic.twitter.com/5o9ReH6rQz
— ANI (@ANI_news) December 27, 2015 ഏറെ വിവാദങ്ങള്‍ക്കിടെയാണ് ചന്ദ്രശേഖര റാവു യാഗം നടത്തുന്നത്. തെലുങ്കാനയില്‍ നിരവധി ജനങ്ങള്‍ പട്ടിണി കിടക്കുമ്പാള്‍ കോടികള്‍ മുടക്കി യാഗം നടത്തുന്നത് എന്തിനാണെന്നാണ് ഉയര്‍ന്ന് വരുന്ന ചോദ്യം.












Click it and Unblock the Notifications