Get Updates
Get notified of breaking news, exclusive insights, and must-see stories!

ദളിത് കുട്ടികളെ ചുട്ടുകൊന്ന സംഭവം, തീപടര്‍ന്നത് വീട്ടിനുള്ളില്‍ നിന്നെന്ന് റിപ്പോര്‍ട്ട്

ഫരീദാബാദ്: ഹരിയാന ഫരീദാബാദിലെ ഒരു ഗ്രാമത്തില്‍ ദളിത് കുട്ടികളെ ചുട്ടുക്കൊന്ന സംഭവത്തിന്റെ ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്തുവന്നു. മിശ്ര വിവാഹം ചെയ്തതിനെ തുടര്‍ന്ന് അക്രമികള്‍ കുടുംബത്തിലെ നാലു പേരെ ജീവനോടെ കൊളുത്തിയെന്നായിരുന്നു ആരോപണം. എന്നാല്‍, ആരോപണങ്ങള്‍ തള്ളി കൊണ്ടാണ് റിപ്പോര്‍ട്ട് വന്നിരിക്കുന്നത്. തീ പടര്‍ന്നത് വീട്ടിനുള്ളില്‍ നിന്നാണെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

വീട്ടിനുള്ളിലെ കിടക്കയ്ക്കരികില്‍ നിന്നും പാതി കത്തിയ മണ്ണെണ്ണ കുപ്പി കണ്ടെത്തിയിരുന്നു. ജനലരികില്‍ നിന്ന് തീപ്പെട്ടി കൊള്ളിയും അധികൃതര്‍ കണ്ടെടുത്തിരുന്നു. ജനലുകള്‍ അടച്ച നിലയിലാണ് ഉണ്ടായിരുന്നതെന്ന് ഫോറന്‍സിക് അധികൃതര്‍ വ്യക്തമാക്കുന്നു. ഒക്ടോബര്‍ 20നാണ് സംഭവം നടന്നത്.

faridabaddalitburningcase

കര്‍ണാടകയിലെ ലാബിലാണ് ഫോറന്‍സിക് പരിശോധന നടന്നത്. ഇതു സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് ഉടന്‍ തന്നെ സിബിഐയ്ക്ക് കൈമാറുമെന്ന് അറിയിച്ചിട്ടുണ്ട്. മേല്‍ജാതിക്കാരായ ഒരു സംഘം അക്രമികള്‍ ഉറങ്ങിക്കിടക്കുന്ന മാതാപിതാക്കളെയും കുട്ടികളെയും ജീവനോടെ കത്തിച്ചുവെന്നായിരുന്നു ആരോപണം.

ഗുരുതരമായി പൊള്ളലേറ്റ രണ്ടു കുട്ടികളും മരണപ്പെടുകയായിരുന്നു. ഞങ്ങള്‍ പാവപ്പെട്ടവരായതു കൊണ്ടാണ് ഇങ്ങനെയൊരു ആക്രമണം നേരിടേണ്ടി വന്നതെന്നാണ് പൊള്ളലേറ്റ രക്ഷിതാക്കള്‍ പറഞ്ഞത്. സംഭവത്തില്‍ ഏഴുപേരെ അറസ്റ്റ് ചെയ്തിരുന്നു. ഇതിനെതിരെ രാജ്യത്ത് പ്രതിഷേധങ്ങള്‍ ആളിക്കത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+