Get Updates
Get notified of breaking news, exclusive insights, and must-see stories!

ആദ്യം ഇന്‍ഡിഗോ.. പിന്നാലെ എയർ ഇന്ത്യയും: ചൈനയിലേക്ക് വർഷങ്ങള്‍ക്ക് ശേഷം നേരിട്ടുള്ള സർവ്വീസ് ആരംഭിക്കുന്നു

ഡല്‍ഹി: അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യയും ചൈനയും തമ്മിലുള്ള നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുന്നു. 2020-ലെ ഗൽവാൻ സംഘർഷത്തെ തുടർന്നുണ്ടായ ഉഭയകക്ഷി തർക്കങ്ങള്‍ ലഘൂകരിച്ചതിന്റെ ഫലമായിട്ടാണ് വിമാന സർവ്വീസ് തുടങ്ങുന്നത്. പ്രമുഖ ലോ-കോസ്റ്റ് വിമാന കമ്പനിയായ ഇൻഡിഗോ ഒക്ടോബർ 26 മുതൽ ചൈനയിലേക്കുള്ള നേരിട്ടുള്ള വിമാന സർവ്വീസ് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. എയർ ഇന്ത്യയും വർഷാവസാനത്തോടെ സർവീസുകൾ പുനരാരംഭിക്കാൻ പദ്ധതിയിടുന്നതായും റിപ്പോർട്ടുകള്‍ പറയുന്നു.

കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഇന്ത്യ-ചൈന നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിനുള്ള ധാരണയിൽ എത്തിയതായി അറിയിച്ചതിന് പിന്നാലെയാണ് ഇൻഡിഗോയുടെ പ്രഖ്യാപനം വന്നത്. 2017 ല്‍ ഡോക്ലാം പ്രതിസന്ധിയെ തുടർന്നാണ് ഇന്ത്യ-ചൈന വിമാന സർവീസുകൾ നിർത്തിവക്കുന്നത്. പിന്നീട്, 2020-ലെ കോവിഡ്-19 മഹാമാരിയും ഗൽവാൻ സംഘർഷവും സ്ഥിതി സങ്കീർണമാക്കി. എന്നാൽ കഴിഞ്ഞ ഏതാനും മാസങ്ങളായി നടന്നു വരുന്ന നയതന്ത്ര ചർച്ചകളും അതിർത്തി സംബന്ധിച്ച ഉടമ്പടികളും ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിലേക്ക് നയിക്കുകയായിരുന്നു.

indigo-air-india

ഇൻഡിഗോ ഒക്ടോബർ 26 മുതൽ ദില്ലി-ചെങ്ഡു (സിച്വാൻ പ്രവിശ്യയിലെ തലസ്ഥാനം) റൂട്ടിൽ ആഴ്ചയിൽ നാല് ഫ്ലൈറ്റുകൾ (ചൊവ്വ, വ്യാഴം, ശനി, ഞായർ) പ്രവർത്തിപ്പിക്കും. ഡിസംബർ 15 മുതൽ മുംബൈ-ഷെൻഷെൻ (ഗുവാങ്‌ഡോങ് പ്രവിശ്യ) റൂട്ടിൽ ആഴ്ചയിൽ മൂന്ന് ഫ്ലൈറ്റുകൾ (തിങ്കൾ, ബുധൻ, വെള്ളി) കൂടി ആരംഭിക്കും. "ഇന്ത്യ-ചൈന ബന്ധങ്ങളുടെ പുതിയ ഘട്ടത്തിന്റെ പ്രതീകമാണ് ഈ സർവീസ്. യാത്രക്കാർക്ക് താങ്ങാവുന്ന വിലയിൽ മികച്ച സേവനം ഉറപ്പാക്കും," ഇൻഡിഗോ സിഇഒ പീയൂഷ് പുരി മാധ്യമങ്ങളോട് പറഞ്ഞു. ടിക്കറ്റ് വില 20,000 മുതൽ 35,000 രൂപ വരെ ആയിരിക്കുമെന്നാണ് സൂചന.

എയർ ഇന്ത്യ വർഷാവസാനത്തോടെയാണ് ചൈനയിലേക്കുള്ള ഫ്ലൈറ്റുകൾ പുനരാരംഭിക്കാൻ ഒരുങ്ങുന്നു. ദില്ലി-ബീജിങ്, മുംബൈ-ഷാങ്‌ഹായ് തുടങ്ങിയ റൂട്ടുകളിലാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. "ചൈനീസ് അധികൃതരുമായുള്ള ചർച്ചകൾ അന്തിമഘട്ടത്തിലാണ്. ഡിസംബർ-ജനുവരി മാസങ്ങളോടെ സർവീസ് ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ," എയർ ഇന്ത്യയിലെ മുതിർന്ന ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

ഇന്ത്യ-ചൈന വിമാന സർവീസുകളുടെ പുനരാരംഭം വ്യാപാര, വിനോദ, വിദ്യാഭ്യാസ മേഖലകൾക്ക് വലിയ ഉത്തേജനം നൽകും. ഇപ്പോഴും ചൈനയാണ് ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളികളിലൊന്നാണ്. 2023-24ൽ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം 120 ബില്യൺ ഡോളറിലേറെയാണ്. വ്യാപാരികൾ, വിദ്യാർഥികൾ, ടൂറിസ്റ്റുകൾ എന്നിവർക്ക് നേരിട്ടുള്ള ഫ്ലൈറ്റുകൾ വലിയ ആശ്വാസമാകും. നിലവിൽ, ഹോങ്കോങ്, ദുബായ്, ബാങ്കോക്ക് തുടങ്ങിയ ഇടങ്ങളിലൂടെ മാത്രമാണ് ഇന്ത്യ-ചൈന യാത്ര സാധ്യമായിരുന്നത്. ഇത് കാരണം യാത്രക്ക് കൂടുതല്‍ സമയവും പണവും ചിലവഴിക്കണം.

മറുശത്ത് ചൈനീസ് വിമാന കമ്പനികളായ ചൈന സതേൺ എയർലൈൻസ്, ചൈന ഈസ്റ്റേൺ എയർലൈൻസ് എന്നിവയും ഇന്ത്യയിലേക്കുള്ള സർവീസുകൾ പുനരാരംഭിക്കാൻ തയ്യാറെടുക്കുന്നുണ്ട്. ബീജിങ്-ദില്ലി, ഷാങ്‌ഹായ്-മുംബൈ റൂട്ടുകളിൽ ഈ വർഷം അവസാനത്തോടെ ചൈനീസ് കമ്പനികളും വിമാന സർവ്വീസ് ആരംഭിക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകള്‍ പറയുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+