കൊവിഡ് ബാധിതര്‍ക്കും 80 വയസിന് മുകളിലുള്ളവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും തപാല്‍ വോട്ട്
ന്യൂദല്‍ഹി: വരാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പുകളില്‍ കൊവിഡ് ബാധിതര്‍ക്ക് തപാല്‍ വോട്ടിനുള്ള സൗകര്യം ഏര്‍പ്പെടുത്തും. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുശീല്‍ ചന്ദ്രയാണ് ഇക്കാര്യം പത്രസമ്മേളനത്തില്‍ അറിയിച്ചു.
80 വയസ്സ് കഴിഞ്ഞവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും തപാല്‍ വോട്ട് ചെയ്യാനുള്ള സൗകര്യമുണ്ടായിരിക്കുമെന്ന് സുശീല്‍ ചന്ദ്ര പറഞ്ഞു. ശനിയാഴ്ച വൈകീട്ടാണ് അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചത്. ഉത്തര്‍പ്രദേശ്, മണിപ്പൂര്‍, ഗോവ, പഞ്ചാബ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
ഏഴ് ഘട്ടങ്ങളിലായിട്ടാണ് തിരഞ്ഞെടുപ്പ് നടക്കുക. ഉത്തര്‍പ്രദേശില്‍ ഫെബ്രുവരി 10 ന് ആദ്യഘട്ട തിരഞ്ഞെടുപ്പും ഫെബ്രുവരി 14 ന് രണ്ടാം ഘട്ട തെരഞ്ഞെടുപ്പും നടക്കും. ഇതോടൊപ്പം പഞ്ചാബ്, ഗോവ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങള്‍ കൂടി ഫെബ്രുവരി 14 ന് പോളിങ് ബൂത്തിലെത്തും.

ഫെബ്രുവരി 20 നാണ് ഉത്തര്‍പ്രദേശില്‍ മൂന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്നത്. 23 നാണ് ഉത്തര്‍പ്രദേശിലെ നാലാം ഘട്ട വോട്ടെടുപ്പ്. മണിപ്പൂരില്‍ രണ്ട് ഘട്ടമായിട്ടാണ് തെരഞ്ഞെടുപ്പ് നടക്കുക. ഫെബ്രുവരി 27 ന് ഒന്നാം ഘട്ട തിരഞ്ഞെടുപ്പ്. ഇതേ ദിവസം തന്നെ ഉത്തര്‍പ്രദേശില്‍ അഞ്ചാം ഘട്ട തെരഞ്ഞെടുപ്പും നടക്കും.
മാര്‍ച്ച് 3 ന് ഉത്തര്‍പ്രദേശില്‍ ആറാം ഘട്ടവും മണിപ്പൂരില്‍ അവസാനഘട്ട വോട്ടെടുപ്പും നടക്കും. ഉത്തര്‍പ്രദേശില്‍ ഏഴാമത്തേയും അവസാനത്തേയും ഘട്ട വോട്ടെടുപ്പ് മാര്‍ച്ച് 7 നായിരിക്കും. മാര്‍ച്ച് നാണ് 10 എല്ലാ സംസ്ഥാനങ്ങളിലേയും ഫലമറിയുക.
അതേസമയം തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചതോടെ അതത് സംസ്ഥാനങ്ങളില്‍ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. ഉത്തര്‍പ്രദേശ്, പഞ്ചാബ്, മണിപ്പൂര്‍, ഗോവ, ഉത്തരാഖണ്ഡ് എന്നീസംസ്ഥാനങ്ങളിലായി ആകെ 690 നിയമസഭ മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
18.34 കോടി വോട്ടര്‍മാരാണ് അഞ്ച് സംസ്ഥാനങ്ങളിലുമായുള്ളത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് നടത്തുക വലിയ വെല്ലുവിളിയാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു. അതേസമയം പൂര്‍ണമായും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാവും തെരഞ്ഞെടുപ്പ് നടക്കുക.
ജനുവരി 15 വരെ പദയാത്രകളോ റാലികളോ അനുവദിക്കില്ല. പ്രചാരണം കഴിയുന്നതും ഡിജിറ്റല്‍ മീഡിയം വഴി ആകണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു. അഞ്ച് സംസ്ഥാനങ്ങളിലുമായി 2,15,368 പോളിംഗ് സ്റ്റേഷനുകളാണ് ക്രമീകരിക്കുക. ഇവയില്‍ 1620 പോളിംഗ് സ്റ്റേഷനുകളില്‍ വനിത ജീവനക്കാര്‍ മാത്രമായിരിക്കും. ഒരു പോളിംഗ് സ്റ്റേഷനില്‍ പരമാവധി 1250 വോട്ടര്‍മാരാണ് വോട്ട് രേഖപ്പെടുത്തുകയെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.












Click it and Unblock the Notifications