കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹിമാചലിലും ഉത്തരാഖണ്ഡിലും കശ്മീരിലും മിന്നല്‍ പ്രളയം;15 മരണം

Google Oneindia Malayalam News

ന്യൂഡല്‍ഹി: ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, ജമ്മു കശ്മീര്‍ എന്നിവിടങ്ങളിലെ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും പെട്ട് 15 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത മഴ തുടരുകയാണ്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

രക്ഷാപ്രവര്‍ത്തകര്‍ ഹിമാചല്‍ പ്രദേശിലെ മാണ്ഡി ജില്ലയില്‍ എത്തിയപ്പോഴേക്കും വെള്ളപ്പൊക്കത്തില്‍ രണ്ട് വീടുകള്‍ ഒഴുകിപ്പോവുകയും എട്ട് പേര്‍ മരിക്കുകയും ചെയ്തതായി സര്‍ക്കാര്‍ പ്രസ്താവനയില്‍ പറഞ്ഞു.

flood

സംസ്ഥാനത്തെ ഹമീര്‍പൂര്‍ ജില്ലയില്‍ വെള്ളപ്പൊക്കത്തില്‍പ്പെട്ട് ഒറ്റപ്പെട്ട 22 പേരെ സുരക്ഷിതമായി പുറത്തെത്തിച്ചു.കനത്ത മഴയില്‍ കാന്‍ഗ്ര ജില്ലയിലെ ചക്കി പാലം തകര്‍ന്നതിനെ തുടര്‍ന്ന് ജോഗീന്ദര്‍നഗറിനും പത്താന്‍കോട്ടിനും ഇടയിലുള്ള ട്രെയിന്‍ ഗതാഗതം നിര്‍ത്തിവച്ചു. പാലം സുരക്ഷിതമല്ലെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.

അമ്മയുടെ കൈപിടിച്ചേല്‍പ്പിച്ച് പ്രസീത; കേട്ടവരൊക്കെ പറയുന്നു ഈ മകള്‍ പൊളിയാണെന്ന്അമ്മയുടെ കൈപിടിച്ചേല്‍പ്പിച്ച് പ്രസീത; കേട്ടവരൊക്കെ പറയുന്നു ഈ മകള്‍ പൊളിയാണെന്ന്

മാണ്ഡിയില്‍, കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും ഒരു പെണ്‍കുട്ടി മരിച്ചതായാണ് റിപ്പോര്‍ട്ട്. വെള്ളിയാഴ്ച രാത്രി മണ്ടി-കട്ടോല-പ്രഷാര്‍ റോഡിലെ ബാഗി നുള്ളയിലെ വീട്ടില്‍ നിന്ന് അര കിലോമീറ്റര്‍ അകലെ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി, പെണ്‍കുട്ടിയുടെ കുടുംബത്തിലെ അഞ്ച് പേര്‍ ഒഴുകില്‍പ്പെട്ടു.

എന്നാ പിന്നെ ഗള്‍ഫിലോട്ട് വിട്ടാലോ! ഏറ്റവും കൂടുതല്‍ ശമ്പളം നല്‍കുന്ന ഗള്‍ഫ് രാജ്യം ഇതാണ്എന്നാ പിന്നെ ഗള്‍ഫിലോട്ട് വിട്ടാലോ! ഏറ്റവും കൂടുതല്‍ ശമ്പളം നല്‍കുന്ന ഗള്‍ഫ് രാജ്യം ഇതാണ്

ഗോഹാര്‍ ഡെവലപ്മെന്റ് ബ്ലോക്കിലെ കഷാന്‍ ഗ്രാമത്തില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് മറ്റൊരു കുടുംബത്തിലെ എട്ടുപേരും വീടിന്റെ അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിയതായി ആശങ്കയുണ്ട്. എന്നാല്‍ മൃതദേഹങ്ങള്‍ ഇതുവരെ പുറത്തെടുക്കാനായിട്ടില്ല. വെള്ളപ്പൊക്കത്തെയും മണ്ണിടിച്ചിലിനെയും തുടര്‍ന്ന് മാണ്ഡി ജില്ലയിലെ നിരവധി റോഡുകളും തടസ്സപ്പെട്ടിരിക്കുകയാണ്.

English summary
flash flood and landslide 15 people lost life,severe condition in Himachal Pradesh, Uttarakhand,J&K
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X