കാലിത്തീറ്റ കുംഭകോണക്കേസ്: ലാലു പ്രസാദ് യാദവിന് തിരിച്ചടി, വിചാരണ നേരിടാൻ ഉത്തരവ് !!!
കേസില്‍ ലാലുവിനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി.
ദില്ലി: കാലിത്തീറ്റ കുഭക്കോണ കേസില്‍ ബീഹാര്‍ മുന്‍ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവിന് തിരിച്ചടി. കേസില്‍ ലാലുവിനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി. 900 കോടിയുടെ അഴിമതിയില്‍ ഓരോ കേസിലും പ്രത്യേകം വിചാരണയ്ക്ക് ഹാജരാകണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു.

കേസില്‍ നിന്ന് ലാലുപ്രസാദ് യാദവിനെ കുറ്റവിമുക്തമാക്കിയ ജാര്‍ഖണ്ഡ് ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് സിബിഐ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആണ് സുപ്രീംകോടതിയുടെ വിധി. ലാലുപ്രസാദ് യാദവിന് അഴിമതിയില്‍ പങ്കുണ്ടെന്നും ഗൂഢാലോചനയ്ക്ക് നേതൃത്വം നല്‍കി എന്നുമാണ് സിബിഐ വാദം.
1990-97 കാലഘട്ടത്തില്‍ ലാലുപ്രസാദ് യാദവ് ബീഹാര്‍ മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ കാലിത്തീറ്റ സംസ്‌ക്കരണത്തിനും വിതരണത്തിനുമായുള്ള ഫണ്ട് വകമാറ്റി ചെലവഴിച്ചെന്നും, സ്വന്തക്കാര്‍ക്ക് പല സര്‍ക്കാര്‍ പദ്ധതികളും നടപ്പിലാക്കുന്നതിനുള്ള ക്വട്ടേഷന്‍ നല്‍കി എന്നുമാണ് കേസ്. 96 കോടി രൂപ മൃഗസംരക്ഷണ വകുപ്പിന്റെ അക്കൗണ്ടില്‍ നിന്ന് യാതൊരു രേഖയും ഇല്ലാതെ പിന്‍വലിച്ചതിന്റെ തെളിവ് സിബിആ കോടതിയില്‍ ഹാജരാക്കി.












Click it and Unblock the Notifications