Get Updates
Get notified of breaking news, exclusive insights, and must-see stories!

വ്യാജ ബിരുദ വിവാദം രാഷ്ട്രപതി ഭവനിലും; ആറ് പേരെ പുറത്താക്കി, ഗുരുതര സുരക്ഷാ വീഴ്ച!

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രി സ്മൃതി ഇറാനി തുടങ്ങി ബിജെപി മന്ത്രിസഭയിലെ ഉന്നതർ വ്യാജ ബിരുദ ആരോപണം നേരിട്ടതിനു പിന്നാലെ സമാന സംഭവം രാഷ്ട്രപതി ഭവനിലും. ആറ് ജീവനക്കാർക്കെതിരെയാണ് ആരോപണം നിലനിൽക്കുന്നത്. ആറു ജീവനക്കാര്‍ വ്യാജ ഡിഗ്രിയിലാണ് ജോലി ചെയ്യുന്നതെന്ന് കണ്ടെത്തല്‍. രാഷ്ട്രപതിയുടെ സെക്രട്ടറിയേറ്റ് നടത്തിയ അന്വേഷണത്തിലാണ് ഗുരുതരമായ സുരക്ഷാ വീഴ്ച വെളിവായത്. വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചവരെ പുറത്താക്കിയിട്ടുണ്ട്.' രാഷ്ട്രപതി ഭവന്‍ സെക്രട്ടറിയായ റുബിന ചൗഹാന്‍ പറഞ്ഞു.

അമിത് കുമാര്‍, ദീപക് കുഷ്‌വാഹ, ദിലീപ് കുമാര്‍ മീന, പുഷ്‌പേന്ദ്ര കുമാര്‍ മീന, ജിതേന്ദ്ര മീന, സുരേന്ദ്ര കുമാര്‍ മീന തുടങ്ങിയ രാജസ്ഥാന്‍ സ്വദേശികള്‍ക്കെതിരെയാണ് പരാതി. വഞ്ചനാക്കുറ്റവും ആള്‍മാറാട്ടക്കുറ്റവുമാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. രാഷ്ട്രപതിയുടെ സെക്രട്ടറി നല്‍കിയ പരാതിയില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് ദില്ലി ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു.

Rshtrapathi Bhavan

കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ തോട്ടക്കാരായി ജോലിയില്‍ പ്രവേശിച്ചവരാണ് വ്യാജ സർട്ടിഫിക്കറ്റ് ആരോപണ വിധേയരായിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് രാഷ്ട്രപതി ഭവനിലെ ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ ക്ഷണിച്ചുകൊണ്ടുള്ള സര്‍ക്കുലര്‍ പുറത്തിറക്കിയത്. ഗ്രേഡ് 3 തസ്തികയിലേക്കായിരുന്നു നിയമനം. 'ഓണ്‍ലൈനായായിരുന്നു അപേക്ഷ ക്ഷണിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+