തബ്ലീഗുകാരെ ബലിയാടാക്കി... കൊറോണ വ്യാപിപ്പിച്ചവരെന്ന് മുദ്രകുത്തി; വിമര്‍ശനവുമായി കോടതി
മുംബൈ: തബ്ലീഗ് ജമാഅത്തിന്റെ ദില്ലിയിലെ പരിപാടിക്കെത്തിയ വിദേശികളെ ബലിയാടുകളാക്കുകയായിരുന്നുവെന്ന് ബോംബെ ഹൈക്കോടതി. രാജ്യത്ത് കൊറോണ വ്യാപിപ്പിച്ചവരെന്ന് മുദ്ര കുത്തുകയും ചെയ്തുവെന്നു ബോംബെ ഹൈക്കോടതിയുടെ ഔറംഗാബാദ് ബെഞ്ച് വിമര്‍ശിച്ചു. ജസ്റ്റിസുമാരായ ടിവി നലവാഡെ, എംജി സെവ്ലികര് എന്നിവരാണ് ഈ നിരീക്ഷണം നടത്തിയത്.
തബ്ലീഗ് യോഗത്തില്‍ പങ്കെടുത്ത 29 വിദേശികള്‍ക്കെതിരായ എഫ്ഐആറുകള്‍ കോടതി റദ്ദാക്കി. മഹാരാഷ്ട്രയിലെ സര്‍ക്കാരിനും പോലീസിനുമെതിരെയാണ് ഹൈക്കോടതി വിമര്‍ശനം. രാഷ്ട്രീയ നിര്‍ബന്ധത്തിന് വഴങ്ങിയാണ് സര്‍ക്കാരും പോലീസും പ്രവര്‍ത്തിച്ചതെന്നും കോടതി പറഞ്ഞു. വിശദാംശങ്ങള്‍...

കേസ് ഇങ്ങനെ
ഇന്ത്യന്‍ ശിക്ഷാ നിയമം, പകര്‍ച്ച വ്യാധി നിയമം, ദുരന്ത നിവാരണ നിയമം, വിദേശികള്‍ക്കായുള്ള നിയമം എന്നിവ പ്രകാരമാണ് തബ്ലീഗുകാര്‍ക്കെതിരെ കേസെടുത്തിരുന്നത്. ടൂറിസ്റ്റ് വിസാ വ്യവസ്ഥകള്‍ ലംഘിച്ച് നിസാമുദ്ദീനിലെ തബ്ലീഗ് യോഗത്തില്‍ പങ്കെടുത്തുവെന്ന് ആരോപിച്ചായിരുന്നു ഇത്.

തബ്ലീഗുകാരെ ബലിയാടുകളാക്കി
നിസാമുദ്ദീനിലെ മര്‍ക്കസിലെത്തിയ വിദേശികള്‍ക്കെതിരെ കൊണ്ടുപിടിച്ച പ്രചാരണമാണ് നടന്നത്. തബ്ലീഗുകാരെ ബലിയാടുകളാക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. വിദേശികള്‍ക്കെതിരെ നടപടിയെടുത്തതില്‍ പശ്ചാതപിക്കേണ്ട സമയമാണിത്. ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും വിദേശികള്‍ ദില്ലിയിലെ മര്‍ക്കസില്‍ വരുന്നത് തബ്ലീഗ് ജമാഅത്ത് എന്ന പരിഷ്കരണ പ്രസ്ഥാനത്തിലേക്ക് ആകര്‍ഷിച്ചതു കൊണ്ടാണ് എന്നും കോടതി പറഞ്ഞു.

ഇന്ത്യയുടെ പാരമ്പര്യം
മര്‍ക്കസില്‍ ആളുകള്‍ വരികയും തങ്ങുകയും ചെയ്യാറുണ്ട്. ഇവിടെ എത്തുന്ന വിദേശികള്‍ക്ക് രാജ്യത്തെ പള്ളികളില്‍ പോകുന്നതിന് നിരോധനമില്ല. ദില്ലിയില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെയാണ് തബ്ലീഗുകാരുടെ പ്രവര്‍ത്തനം നിലച്ചത്. അതുവരെ അവര്‍ പ്രവര്‍ത്തനം തുടര്‍ന്നിരുന്നു. വിദേശികളെയും അതിഥികളെയും സ്വീകരിക്കുന്ന മഹത്തായ പാരമ്പര്യമുള്ളവരാണ് ഇന്ത്യക്കാര്‍. അത്തരത്തിലാണോ ഇവരോട് പെരുമാറിയത് എന്നും കോടതി ചോദിച്ചു.

സഹായിക്കുന്നതിന് പകരം
കൊറോണ വ്യാപിച്ച പശ്ചാത്തലത്തില്‍ കൂടുതല്‍ സഹിഷ്ണുത കാണിക്കേണ്ടിയിരുന്നു. അതിഥികളോട് കൂടുതല്‍ കരുതലോടെ പ്രവര്ത്തിക്കേണ്ടിയിരുന്നു. അവരെ സഹായിക്കുന്നതിന് പകരം മതിയായ യാത്രാ രേഖകളില്ലെന്നും നിയമം ലംഘിച്ചുവെന്നും ആരോപിച്ച് കേസെടുത്ത് ജയിലിലടയ്ക്കുകയാണ് ചെയ്തത്. കൊറോണ വൈറസ് ഇന്ത്യയില്‍ വ്യാപിക്കാന്‍ കാരണം ഇവരാണെന്നു പ്രചരിപ്പിച്ചുവെന്നും കോടതി ചൂണ്ടിക്കാട്ടി.

കേസുകള്‍ കോടതി റദ്ദാക്കി
വിദേശികള്‍ക്ക് പുറമെ ഇവര്‍ക്ക് അഭയം നല്കിയ ആറ് ഇന്ത്യക്കാര്‍ക്കെതിരെയും വിവിധ പള്ളികളുടെ ഭാരവാഹികള്‍ക്കെതിരെയും പോലീസ് കേസെടുത്തിരുന്നു. ഘാന, താന്‍സാനിയ, ബെനിന്‍, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലുള്ളവര്ക്കെതിരെയാണ് കേസെടുത്തത്. ഇവര്‍ സമര്‍പ്പിച്ച മൂന്ന് ഹര്‍ജികളാണ് ഹൈക്കോടതി പരിഗണിച്ചത്. കേസുകള്‍ കോടതി റദ്ദാക്കി.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications