മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറും കേന്ദ്ര മന്ത്രിയുമായിരുന്ന എംഎസ് ഗില്‍ അന്തരിച്ചു
ഡല്‍ഹി: മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ എംസ് ഗില്‍ ( മനോഹർ സിംഗ് ഗിൽ) അന്തരിച്ചു. ഞായറാഴ്ച സൗത്ത് ഡൽഹിയിലെ ആശുപത്രിയിൽ വച്ചാണ് അന്ത്യം. 86 വയസ്സായിരുന്നു. 1996 ഡിസംബറിനും 2001 ജൂണിനുമിടയിലാണ് അദ്ദേഹം മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി (സിഇസി) സേവനമനുഷ്ഠിച്ചത്. ടിഎൻ ശേശൻ തെരഞ്ഞെടുപ്പു സമിതിയുടെ തലവനായിരുന്ന കാലത്താണ് ഗില്ലും ജിവിജി കൃഷ്ണമൂർത്തിയും തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗങ്ങളാകുന്നത്. ആ സമയത്താണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഒന്നിലധികം അംഗങ്ങളുടെ ബോഡിയായി മാറുന്നതും.
ജോലിയില്‍ നിന്നും വിരമിച്ച ശേഷം അദ്ദേഹം കോണ്‍ഗ്രസിലൂടെ രാഷ്ട്രീയത്തില്‍ പ്രവേശിച്ചു. ഒരു പക്ഷെ രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്ന ആദ്യ മുന്‍ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷ്ണറും അദ്ദേഹമായിരിക്കും. 1996 മുതല്‍ 2001 വരെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായിരുന്നു. 2004ല്‍ രാജ്യസഭാംഗമായ ഗില്‍ 2008 മുതല്‍ 2011 വരെ കേന്ദ്ര മന്ത്രിസഭയില്‍ സ്വതന്ത്ര ചുമതലയുള്ള കായിക യുവജനക്ഷേമ മന്ത്രിയായിരുന്നു.

പഞ്ചാബ് കേഡറില്‍ നിന്നുള്ള ഐഎഎസ് ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. ശിരോമണി അകാലിദൾ നേതാവ് പ്രകാശ് സിംഗ് ബാദല്‍ പഞ്ചാബ് മുഖ്യമന്ത്രിയായിരുന്നപ്പോൾ യുവ ഉദ്യോഗസ്ഥനെന്ന നിലയിൽ ഗില്‍ നടത്തിയ പ്രവർത്തനങ്ങള്‍ ഏറെ ശ്രദ്ധേയമായിരുന്നു. ഗില്ലിന്റെ മൃതദേഹ സംസ്‌കാരം തിങ്കളാഴ്ച ഡല്‍ഹിയില്‍ തന്നെ നടത്തുമെന്നും കുടുംബാഗങ്ങള്‍ അറിയിച്ചു. രാജ്യം പത്മവിഭൂഷണ്‍ നല്‍കി ആദരിച്ചിരുന്നു. ഭാര്യയും മൂന്ന് പെണ്‍മക്കളുമടങ്ങുന്നതാണ് ഗില്ലിന്‍റെ കുടുംബം.
ഒരു പ്രസ്താവനയിലൂടെ തിരഞ്ഞെടുപ്പ് കമ്മീഷൻ അതിന്റെ പതിനൊന്നാമത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായ ഗില്ലിന്റെ വിയോഗത്തിൽ അഗാധമായ അനുശോചനം രേഖപ്പെടുത്തി "പഞ്ചാബ് കേഡറിലെ ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസസിലെ 1958 ബാച്ചിലെ മിടുക്കനായ ഓഫീസർ" എന്നാണ് അദ്ദേഹത്തെ കമ്മീഷന്‍ വിശേഷിപ്പിച്ചത്.
"അദ്ദേഹം സിഇസി ആയിരുന്ന കാലത്ത്, 1998-ൽ 12-ാം ലോക്‌സഭയിലേക്കും 1999-ൽ 13-ാം ലോക്‌സഭയിലേക്കും, 1997-ൽ 11-ാമത് രാഷ്ട്രപതി തെരഞ്ഞെടുപ്പും വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പും, 20-ലധികം സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പുകളും കമ്മീഷന്‍ വിജയകരമായി നടത്തി. ," തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസ്താവനയിലൂടെ വ്യക്തമാക്കുന്നു.
"തിരഞ്ഞെടുപ്പ് പ്രക്രിയയിലുള്ള അദ്ദേഹത്തിന്റെ നേതൃത്വവും പ്രതിബദ്ധതയും ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷനിൽ ഞങ്ങളെ പ്രചോദിപ്പിക്കുന്നത് തുടരും. ഒരു സിവിൽ സർവീസ് ജോലിക്കാരന്‍ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ അസാധാരണവും വിശിഷ്ടവുമായ സേവനങ്ങൾക്ക് 2000-ൽ ശ്രീ ഗില്ലിന് പത്മവിഭൂഷൺ ലഭിച്ചു. പരേതന്റെ ആത്മാവിന് വേണ്ടി ഞങ്ങൾ പ്രാർത്ഥിക്കുന്നു. ഞങ്ങളുടെ അഗാധമായ അനുശോചനം അറിയിക്കുന്നു," പ്രസ്താവന കൂട്ടിച്ചേർത്തു.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്‍കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്‍കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications