Get Updates
Get notified of breaking news, exclusive insights, and must-see stories!

മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്ക് ഇസഡ് പ്ലസ് സുരക്ഷ; റിപ്പോര്‍ട്ട്

ദില്ലി: സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്ക് ഇസഡ് പ്ലസ് വിഐപി സുരക്ഷ നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനമെന്ന് റിപ്പോര്‍ട്ട്. 66കാരനായ അദ്ദേഹത്തിന് ഇനി മുതല്‍ സിആര്‍പിഎഫിന്റെ മുഴുവന്‍ സമയ സംരക്ഷണ വലയമുണ്ടാകും. യാത്രാ വേളയിലും വീട്ടിലും പ്രത്യേക സുരക്ഷയൊരുക്കും. രാജ്യസഭാ അംഗമായ രഞ്ജന്‍ ഗൊഗോയ്ക്ക് നിലവില്‍ ദില്ലി പോലീസിന്റെ സുരക്ഷയാണുള്ളത്.

r

2019 നവംബറിലാണ് രഞ്ജന്‍ ഗൊഗോയ് ചീഫ് ജസ്റ്റിസ് പദവിയില്‍ നിന്ന് വിരമിച്ചത്. തൊട്ടുപിന്നാലെ നരേന്ദ്ര മോദി സര്‍ക്കാര്‍ അദ്ദേഹത്തെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യുകയായിരുന്നു. അയോധ്യ തര്‍ക്ക ഭൂമി കേസില്‍ വിധി പ്രഖ്യാപിച്ച ശേഷമാണ് ഗൊഗോയ് വിരമിച്ചത്. തര്‍ക്ക ഭൂമി രാമക്ഷേത്രം നിര്‍മിക്കാന്‍ വിട്ടുകൊടുത്തായിരുന്നു വിധി. 1949ല്‍ പള്ളിയില്‍ രാമവിഗ്രഹം സ്ഥാപിച്ചതും 1992ല്‍ പള്ളി പൊളിച്ചതും കുറ്റകരമായ പ്രവര്‍ത്തിയാണെന്ന് വിധി ന്യായത്തില്‍ പറഞ്ഞിരുന്നു. വിധി ഏറെ വിവാദമാകുകയും ചെയ്തു.

വിമരിക്കുന്നതിന് മുമ്പ് ഒട്ടേറെ വിവാദമായ കേസുകളില്‍ ഗൊഗോയ് വിധി പ്രസ്താവിച്ചിരുന്നു. ഇനി ഗൊഗോയിക്കൊപ്പം സിആര്‍പിഎഫിന്റെ 12 കമാന്റോകള്‍ എപ്പോഴുമുണ്ടാകും. ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷ ലഭിക്കുന്ന രാജ്യത്തെ 63ാമത്തെ വ്യക്തിയാണ് രഞ്ജന്‍ ഗൊഗോയ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+