Get Updates
Get notified of breaking news, exclusive insights, and must-see stories!

മുന്‍മുഖ്യമന്ത്രിയോടൊപ്പം എംഎല്‍എമാരും കോണ്‍ഗ്രസിലേക്ക്; ഗുജറാത്തില്‍ വന്‍ ചരട് വലികള്‍

അഹമ്മദാബാദ്: അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടവയില്‍ ഒന്നാണ് ഗുജറാത്ത്. 1995 മുതല്‍ ബിജെപി അധികാരത്തിലിരിക്കുന്ന സംസ്ഥാനം ഇത്തവണ എന്ത് വിലകൊടുത്തും തിരികെ പിടിക്കാനാണ് കോണ്‍ഗ്രസിന്‍റെ ശ്രമം.

നിലവിലെ സാഹചര്യത്തില്‍ അത് എത്രത്തോളം ദുഷ്കരമായ കാര്യമാണെന്ന് അവര്‍ക്ക് തന്നെ അറിയാമെങ്കിലും തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മികച്ച പ്രവര്‍ത്തനം തന്നെ കാഴ്ചവെക്കാനുള്ള തന്ത്രങ്ങളാണ് കോണ്‍ഗ്രസ് അണിയറയില്‍ ആവിഷ്കരിച്ചുകൊണ്ടിരിക്കുന്നത്. പ്രമുഖരായ ചില നേതാക്കളെ കൂടി പാര്‍ട്ടിയിലേക്ക് എത്തിക്കാനുള്ള നീക്കത്തിലാണ് കോണ്‍ഗ്രസ്.

ആ വലിയ സ്വപ്‌നം ബാക്കിയാക്കി ജെഫ് ബെസോസ്; ലോകത്തെ ഏറ്റവും വലിയ സമ്പന്നനെ കുറിച്ച് അറിയാം

ഗുജറാത്തില്‍

1990 ല്‍ ഗുജറാത്തിലെ അധികാരം നഷ്ടമായതിന് ശേഷമുള്ള കോണ്‍ഗ്രസിന്‍റെ ഏറ്റവും മികച്ച പ്രകടനമായിരുന്നു 2017 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഗുജറാത്തില്‍ കണ്ടത്. ആകെയുള്ള 182 സീറ്റില്‍ 78 സീറ്റുകളില്‍ വിജയിക്കാന്‍ അവര്‍ക്ക് സാധിച്ചു. അതിന് മുന്‍പത്തെ മികച്ച പ്രകടനം 2007 ലെ 59 സീറ്റുകളായിരുന്നു.

ബിജെപിയുടെ സീറ്റ്

ബിജെപിയുടെ സീറ്റ് നില 1995 ന് ശേഷം ആദ്യമായി 100 ന് താഴെ പോയി എന്ന പ്രത്യേകതയും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനുണ്ടായി. 99 സീറ്റുകളിലായിരുന്നു അവര്‍ വിജയിച്ചത്. എന്നാല്‍ രാജ്യസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിലെ ഏതാനും അംഗങ്ങളെ ചാക്കിട്ട് പിടിക്കാന്‍ കഴിഞ്ഞതിലൂടെ നടന്ന ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച ബിജെപി പിന്നീട് നിലവില്‍ തങ്ങളുടെ അംഗബലം 100 ന് മുകളിലേക്ക് ഉയര്‍ത്തി.

നിലവില്‍

നിലവില്‍ ഗുജറാത്ത് നിയമസഭയില്‍ 112 അംഗങ്ങളാണ് ബിജെപിക്കുള്ളത്. ഉപതിരഞ്ഞെടുപ്പിലൂടേയും മറ്റും അധികമായി നേടിയത് 13 സീറ്റുകള്‍. അതേസമയം കോണ്‍ഗ്രസിന്‍റെ അംഗബലം 78 ല്‍ നിന്നും കുറഞ്ഞ് 65 ല്‍ എത്തുകയും ചെയ്തു. എന്നാല്‍ പഴയ നേതാക്കളെയടക്കം പാര്‍ട്ടിയിലേക്ക് തിരികെ കൊണ്ടുവന്ന് ഇത്തവണ ഒരു ജീവന്‍മരണ പോരാട്ടത്തിന് ഗുജറാത്തിന് കോണ്‍ഗ്രസ് കളം ഒരുക്കുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

ശങ്കര്‍ സിങ് വഗേല

ബാബു എന്ന് അനുയായികള്‍ വിളിക്കുന്ന ശങ്കര്‍ സിങ് വഗേല കോണ്‍ഗ്രസില്‍ തിരിച്ചെത്തിയേക്കുമെന്ന വാര്‍ത്തകള്‍ പുറത്ത് വരാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി. ഗുജറാത്ത് കോണ്‍ഗ്രസിന്‍റെ മുന്‍ അധ്യക്ഷനടക്കമുള്ള പ്രമുഖ നേതാക്കളുമായി ശങ്കര്‍ സിങ് വഗേല കോണ്‍ഗ്രസിലേക്ക് മടങ്ങുന്നതുമായി ബന്ധപ്പെട്ട് ഇതിനോടകം നിരവധി ചര്‍ച്ചകളാണ് നടത്തിയിരിക്കുന്നത്.

താനും അനുയായികളും

താനും അനുയായികളും കോണ്‍ഗ്രസിലേക്ക് മടങ്ങാന്‍ തയ്യാറാണെന്ന കാര്യം വഗേല സോളങ്കിയെ അറിയിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 2017 വരെ ഗുജറാത്ത് നിയമസഭയില്‍ പ്രതിപക്ഷ നേതാവായിരുന്ന വാഗേല പാർട്ടിയിൽ നിന്ന് രാജിവയ്ക്കുകയും പാർട്ടി നേരിടുന്ന ആഭ്യന്തര കലഹങ്ങൾക്കെതിരെ പരസ്യമായി ആക്ഷേപം ഉന്നയിക്കുകയും ചെയ്തിരുന്നു.

കോണ്‍ഗ്രസ് വിട്ടത്

2017 ജൂലൈയിൽ ജന്മദിനത്തിൽ നടത്തിയ റാലിയിൽ പാർട്ടിയിലെ ആരും ജനങ്ങൾക്ക് വേണ്ടി ഒന്നും ചെയ്യാൻ ആഗ്രഹിക്കുന്നില്ലെന്നും തിരഞ്ഞെടുപ്പ് സമയത്ത് നേതാക്കൾ പരസ്പരം പോരടിക്കുന്ന തിരക്കിലാണെന്നും പറഞ്ഞുകൊണ്ടായിരുന്നു വഗേല കോണ്‍ഗ്രസ് വിട്ടത്. അതിനുശേഷം, വാഗേല 2017 ൽ തന്നെ സ്വന്തമായി ഒരു പാർട്ടി രൂപീകരിച്ചു. പിന്നീട് ആ പാര്‍ട്ടിയിലെ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയിൽ (എൻ‌സി‌പി) ലയിപ്പിച്ചു. പിന്നീട് എൻ‌സി‌പിയിൽ വിട്ട വഗേല തന്‍റെ പഴയ പാര്‍ട്ടി പുനഃരുജ്ജീവിപ്പിക്കുകയും ചെയ്തു.

എംഎല്‍എമാര്‍

2017 ൽ അദ്ദേഹം കോൺഗ്രസ് പാർട്ടിയിൽ നിന്ന് പുറത്തുപോയപ്പോൾ അദ്ദേഹത്തോടൊപ്പം പാര്‍ട്ടി വിട്ട എംഎല്‍എമാര്‍ ഉള്‍പ്പടേയേുള്ള പലരും പിന്നീട് ബിജെപിയിലേക്ക് ചേക്കേറുകയും ചെയ്തു. നിലവില്‍ കോണ്‍ഗ്രസുമായി നടത്തുന്ന ചര്‍ച്ച വിജയകരമായാല്‍ തന്നോടൊപ്പം പാര്‍ട്ടി വിട്ട പല എംഎല്‍എമാരും തിരികെ കോണ്‍ഗ്രസില്‍ തിരിച്ചെത്തുന്നുമാണ് വഗേല വാഗ്ദാനം ചെയ്യുന്നത്.

ആത്മാര്‍ത്ഥതയോടെ

"പ്രശ്നങ്ങളെ മാറ്റിനിർത്തി ആത്മാര്‍ത്ഥതയോടെ പ്രവർത്തിക്കാനും ഒരുമിച്ച് പോരാടാനുമുള്ള സമയമാണിതെന്ന് നമുക്കറിയാം. എന്തെങ്കിലും ചെയ്യാനും മികച്ച തന്ത്രങ്ങള്‍ തയ്യാറാക്കാനുമുള്ള സമയമാണിത്. എന്നിരുന്നാലും, ബാപ്പുവിന് അദ്ദേഹത്തിന്‍റേതായ കര്‍മ്മ പദ്ധതികളുണ്ട്, അദ്ദേഹത്തിന്റെ ഉപദേശം സ്വീകരിക്കാൻ പാർട്ടി തയ്യാറാണോ എന്ന് നോക്കാം, " വഗേലയുമായി അടുത്ത ഒരു നേതാവ് പറയുന്നു.

എതിര്‍പ്പ്


പാര്‍ട്ടിയിലേക്ക് മടങ്ങി വരുന്ന വഗേലക്ക് സുപ്രധാനമായ സ്ഥാനം ഉറപ്പിക്കാനുള്ള ശ്രമം സോളങ്കിയും ഭാഗത്ത് നിന്നും ഉണ്ടാവുന്നുണ്ട്. ഇതിനായി ഹൈക്കമാന്‍ഡുമായി അദ്ദേഹം നിരന്തരം ബന്ധപ്പെടുന്നുണ്ട്. അതേസമയം തന്നെ സ്ഥാനമാനങ്ങള്‍ ഓഫര്‍ ചെയ്ത് വഗേലയെ പാര്‍ട്ടിയിലേക്ക് തിരികെ കൊണ്ട് വരുന്നതില്‍ കോണ്‍ഗ്രസിനുള്ളില്‍ തന്നെ ഒരു വിഭാഗത്തിന് എതിര്‍പ്പുണ്ടെന്നാണ് സൂചന.

ബിക്കിനിയില്‍ ഞെട്ടിച്ച് കെനിഷ അശ്വതി; ഗ്ലാമറസ് ഫോട്ടോഷൂട്ട് കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+