യുപിയിൽ കിടിലൻ നീക്കവുമായി കോൺഗ്രസ്; ജിതിൻ പ്രസാദ പോയപ്പോൾ മറ്റൊരു യുവ നേതാവ് കോൺഗ്രസിലെത്തി,ആശ്വാസം
ലഖ്നൗ; അടുത്ത വർഷം നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ഉത്തർപ്രദേശ്. എന്തുവിലകൊടുത്തും സംസ്ഥാനത്ത് നഷ്ടപ്രതാപം തിരിച്ച് പിടിക്കുകയെന്ന ലക്ഷ്യത്തോടെ ശക്തമായ പ്രവർത്തനങ്ങളാണ് ഇവിടെ കോൺഗ്രസ് നടത്തുന്നത്. എന്നാൽ കോൺഗ്രസ് പ്രതീക്ഷകൾക്ക് മേൽ കരിനിഴൽ വീഴ്ത്തിക്കൊണ്ടായിരുന്നു കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തനും മുന്‍ കേന്ദ്രമന്ത്രിയുമായ സംസ്ഥാന നേതാവ് ജിതിന്‍ പ്രസാദ് ബിജെപിയിൽ ചേർന്നത്. അതേസമയം പാർട്ടിയിലെ ശക്തനായ നേതാവ് പോയെങ്കിലും മറ്റൊരു യുവ നേതാവിനെ പാർട്ടിയിൽ എത്തിക്കാനായതിന്റെ ആശ്വാസത്തിലാണ് ഇപ്പോൾ യുപിയിൽ കോൺഗ്രസ്.
ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ നിര്‍മല സീതാരാമന്‍- ചിത്രങ്ങള്‍

തുടർ തിരിച്ചടികൾ
കോൺഗ്രസിന്റെ ഉറച്ച കോട്ട, അതായിരുന്നു ഒരിക്കൽ ഉത്തർപ്രദേശ്. വർഷങ്ങളോളം ഭരിച്ച സംസ്ഥാനത്ത് ഇന്ന് കോൺഗ്രസിന്റെ സ്ഥിതി ദയനീയമാണ്. ഒരുപക്ഷേ ഹിന്ദി ഹൃദയഭൂമിയിൽ തന്നെ കോൺഗ്രസ് ഏറ്റവും ദുർബലമായ സംസ്ഥാനമായി യുപി മാറി. 2017 ലെ നിയമസഭ തിരഞ്ഞെടുപ്പിലും 2019 ലെ ലോക്സഭ തിരഞ്ഞെടുപ്പിലും ഉൾപ്പെടെ വലിയ തിരിച്ചടിയായിരുന്നു കോൺഗ്രസ് നേരിട്ടത്.

പ്രതീക്ഷയോടെ
എന്നാൽ വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ തങ്ങൾ തിരിച്ച് വരുമെന്ന് അവകാശപ്പെടുകയാണ് കോൺഗ്രസ് നേതൃത്വം. പാർട്ടിയുടെ തിരിച്ചുവരവ് ലക്ഷ്യം വെച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയ്ക്കാണ് സംസ്ഥാനത്തിന്റെ ചുമതല നൽകിയിരിക്കുന്നത്. ലോക്സഭ തിരഞ്ഞെടുപ്പിന് തൊട്ട് മുൻപായിരുന്നു ഇവരുടെ നിയമനം. ലോക്സഭയിലേക്ക് കാര്യമായ മുന്നേറ്റങ്ങൾ ഒന്നും ഉണ്ടാക്കാൻ സാധിച്ചിട്ടില്ലേങ്കിലും പ്രിയങ്കയുടെ വരവ് പാർട്ടി നേതൃത്വത്തിന് പ്രതീക്ഷയേകുന്നുണ്ട്.

ഫലം കാണുന്നുണ്ട്
നേരത്തേ നടന്ന ലോക്സഭ ,നിയമസഭ ഉപതിരഞ്ഞെടുപ്പുകളിൽ സീറ്റ് ഉയർത്താൻ സാധിച്ചില്ലേങ്കിലും വോട്ട് വിഹിതം ഉയർത്താനായത് കോൺഗ്രസിനെ സംബന്ധിച്ച് നേട്ടമാണ്. ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലും മികച്ച പ്രകടനം കാഴ്ച വെയ്ക്കാൻ കോൺഗ്രസിന് സാധിച്ചിരുന്നു. പ്രിയങ്കയുടെ നേതൃത്വത്തിൽ പാർട്ടിയെ കെട്ടിപ്പടുക്കാൻ നടത്തിയ പ്രവർത്തനങ്ങൾ യുപിയിൽ ഫലം കാണുന്നുണ്ടെനന്തിന്റെ സൂചനയാണ് ഇതെന്നാണ് സംസ്ഥാനത്തെ നേതാക്കൾ അവകാശപ്പെടുന്നത്.

അനുകൂല സാഹചര്യം
തനിച്ച് അധികാരം പിടിക്കാൻ സാധിച്ചില്ലേങ്കിലും തിരിച്ച് വരവിന് അനുകൂല സാഹചര്യമാണ് സംസ്ഥാനത്ത് നിലനിൽക്കുന്നതെന്നാണ് കോൺഗ്രസ് കണക്ക് കൂട്ടുന്നത്. കൊവിഡ് പ്രതിസന്ധിയിൽ കടുത്ത വിമർശനങ്ങളാണ് ഇവിടെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേരിടുന്നത്. സർക്കാരിന്റെ പ്രതിച്ഛായ വീണ്ടെടുക്കാൻ യോഗിയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റുമോ എന്നതുൾപ്പെടെയുള്ള ചർച്ചകൾ ബിജെപി ക്യാമ്പിൽ പുരോഗമിക്കുകയാണ്.

ജിതിന് പ്രസാദയുടെ രാജി
ഈ ഘട്ടത്തിൽ മികച്ച നേതാക്കളെ ഇറക്കി ചിട്ടയായ പ്രവർത്തനം നടത്തിയാൽ വിജയിക്കാനാകുമെന്ന വിലയിരുത്തലിലായിരുന്നു കോൺഗ്രസ്. എന്നാൽ പാർട്ടി പ്രതീക്ഷകൾക്ക് തുടക്കം മുതൽ തുരങ്കം വെയ്ക്കുന്ന നീക്കമാണ് സംസ്ഥാന തലത്തിൽ ഉണ്ടായത്. ജിതിൻ പ്രസാദയുടെ ബിജെപി പ്രവേശം കോൺഗ്രസിന് വലിയ തിരിച്ചടിയാണ് സമ്മാനിച്ചിരിക്കുന്നതെന്ന കാര്യത്തിൽ തർക്കമില്ല.

ബിജെപി പ്രതീക്ഷ
സംസ്ഥാനത്ത് നിന്നുള്ള ബ്രാഹ്മണ നേതാക്കളിൽ പ്രമുഖനാണ് ജിതിൻ പ്രസാദ.ഠാക്കൂർ വിഭാഗക്കാരനായ യോഗി ആദിത്യനാഥിനെതിരെ ബ്രാഹ്മണ വിഭാഗത്തിനിടയിൽ കടുത്ത എതിർപ്പുകൾ ഉണ്ട്. ബ്രാഹ്മണർക്കിടയിൽ വലിയ പിന്തുണയുള്ള ജിതിൻ പ്രസാദയുടെ വരവ് ഈ എതിർപ്പുകൾ മറികടക്കാനാകുമെന്ന് ബിജെപി കണക്ക് കൂട്ടുന്നുമ്ട്.

സമാജ്വാദി നേതാവ്
എന്തായാലും ജിതിൻ പാർട്ടി വിട്ടതിൻറെ ക്ഷീണം ചെറിയ തോതിൽ പരിഹരിക്കാൻ സാധിച്ചുവെന്ന ആശ്വാസത്തിലാണ് ഇപ്പോൾ സംസ്ഥാനത്ത് കോൺഗ്രസ്. മുൻ സമാജ്വാദി പാർട്ടി വക്താവ് അനിൽ യാദവ് കോൺഗ്രസിൽ ചേർന്നതോടെയാണ് ഇത്. നോയിഡ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന അജയ് യാദവ് സമാജ്‌വാദി പാര്‍ട്ടിയുടെ യുവനേതാക്കളിലൊരാളായിരുന്നു.

കോൺഗ്രസ് നേതാവ്
കോൺഗ്രസ് അധ്യക്ഷൻ അജയ് കുമാർ ലല്ലു, ദീപക്,എംഎൽസി ദീപക് സിംഗ് എന്നിവരുടെ സാന്നിധ്യത്തിലാണ് അജയ് കോൺഗ്രസിൽ അംഗത്വമെടുത്തത്. അനിലിന്റെ ഭാഗ്യ പംഗുരി പഥക് നേരത്തേ തന്നെ കോൺഗ്രസ് പ്രവർത്തകയാണ്.

പാർട്ടി വിട്ടത്
ഭാര്യയ്ക്കെതിരെ സമാജ്വാദി പ്രവർത്തകർ നടത്തിയ അശ്ലീല പരാമർശങ്ങൾക്കെതിരെ അനിൽ നേരത്തേ നേതൃത്വത്തിന് പരാതി നൽകിയിരുന്നു. എന്നാൽ യാതൊരു നടപടിയും നേതൃത്വം സ്വീകരിച്ചിരുന്നില്ല. ഇതിൽ പ്രതിഷേധിച്ചാണ് അനിൽ സമാജ്വാദി പാർട്ടി വിട്ടത്.

നോയിഡയിൽ
വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ നോയിഡ മണ്ഡലത്തിൽ അനിലിനോ ഭാര്യ പംഗുരിക്കോ കോൺഗ്രസ് ടിക്കറ്റ് നൽകിയേക്കുമെന്നാണ് സൂചന. കേന്ദ്രമന്ത്രി രാജ്നാഥ് സിംഗിന്റെ മകൻ പങ്കജ് സിംഗ് ആണ് നിലവിൽ ഇവിടെ നിന്നുള്ള എംഎൽഎ.

സഖ്യത്തിലെത്തുമോ?
അതേസമയം ഇക്കുറി കോൺഗ്രസ് സംസ്ഥാനത്ത് സമാജ്വാദി പാർട്ടിയുമായി സഖ്യത്തിലെത്താനുള്ള സാധ്യതയും തള്ളികളയാനാകില്ല. 2017 ൽ എസ്പിയുമായി സഖ്യത്തിലായിരുന്നുവെങ്കിലും തിരിച്ചടിയായിരുന്നു ഫലം. എന്നാൽ നിലവിലെ സാഹചര്യത്തിൽ സഖ്യത്തിലെത്തുന്നത് ഗുണകരമാകുമെന്ന് കോൺഗ്രസ് കരുതുന്നുണ്ട്. ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില് ബിജെപി തിരിച്ചടി നേരിട്ടപ്പോൾ എസ്പിയ്ക്ക് വലിയ മുന്നേറ്റം നേടാൻ സാധിച്ചിരുന്നു.
ട്രെൻഡിയായി പവിത്ര ലക്ഷ്മി- ചിത്രങ്ങൾ












Click it and Unblock the Notifications