കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പണം സംഭാവന നല്‍കുന്നത് നിരോധിക്കണമെന്ന് മുന്‍ സുപ്രീംകോടതി ജഡ്ജി

സര്‍ക്കാരിന്റെ ഇപ്പോഴത്തെ നീക്കം കള്ളപ്പണവും കള്ളനോട്ടും ഇല്ലാതാക്കാന്‍ വലിയ അളവുവരെ സഹായകരമാകും.

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പണം സംഭാവന നല്‍കുന്നത് നിരോധിക്കണമെന്ന് മുന്‍ സുപ്രീംകോടതി ജഡ്ജി സന്തോഷ് ഹെഗ്‌ഡെ. കേന്ദ്ര സര്‍ക്കാര്‍ 500, 1,000 രൂപ നോട്ടുകള്‍ പിന്‍വലിച്ചതുമായി പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തെ അദ്ദേഹം പൂര്‍ണമായും സ്വാഗതം ചെയ്തു.

സര്‍ക്കാരിന്റെ ഇപ്പോഴത്തെ നീക്കം കള്ളപ്പണവും കള്ളനോട്ടും ഇല്ലാതാക്കാന്‍ വലിയ അളവുവരെ സഹായകരമാകും. എന്നാല്‍ കള്ളപ്പണം പൂര്‍ണമായും ഇല്ലാതാക്കാന്‍ ഇപ്പോഴത്തെ നടപടികൊണ്ട് സാധിക്കില്ല. കറന്‍സി നിരോധിച്ചതുപോലെ പ്രാധന്യമുള്ളതാണ് വിദേശത്തുള്ള കള്ളപ്പണം ഇന്ത്യയിലെത്തിക്കല്‍. പ്രധാനമന്ത്രി നേരത്തെ ഇക്കാര്യം ഉറപ്പു നല്‍കിയിട്ടുണ്ടെങ്കിലും രണ്ടുവര്‍ഷമായിട്ടും കാര്യമായ പുരോഗതിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

santhosh-hegde

വലിയ അളവിലുള്ള കള്ളനോട്ട് ഇന്ത്യയ്ക്ക് പുറത്തുണ്ട്. അത്രതന്നെയോ അതിനേക്കാളേറെയോ ഇന്ത്യയിലുമുണ്ട്. ഇപ്പോഴത്തെ സര്‍ക്കാര്‍ നടപടി സാമ്പത്തിക സുരക്ഷയ്ക്ക് ഗുണകരമാകും. ഇതിനെ പൂര്‍ണമായും പിന്തുണയ്ക്കുന്നു. ഇതോടൊപ്പം രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പണം സംഭാവനയായി നല്‍കുന്നത് നിരോധിക്കുകയും. പണമിടപാട് പാന്‍ കാര്‍ഡുകള്‍ വഴി നടത്താനുള്ള വഴിയൊരുക്കുകയും ചെയ്യണം കേന്ദ്ര സര്‍ക്കാര്‍.

കറന്‍സി നിരോധിച്ചത് സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വലിയ തിരിച്ചടിയാകുമെന്നുറപ്പാണ്. രാഷ്ട്രീയ പാര്‍ട്ടികള്‍ വലിയതോതില്‍ കള്ളപ്പണം കൈകാര്യം ചെയ്യുന്നുണ്ട്. ഇത് നിയന്ത്രിക്കാന്‍ സര്‍ക്കാരിന് കഴിയണമെന്നും അണ്ണാ ഹസാരയ്‌ക്കൊപ്പം അഴിമതിക്കെതിരായ മുന്നേറ്റത്തില്‍ പങ്കാളിയായിരുന്ന സന്തോഷ് ഹെഗ്‌ഡെ പറഞ്ഞു.

English summary
Former SC judge Santosh Hegde says Ban cash donations to political parties
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X