മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ബൂട്ടാ സിംഗ് അന്തരിച്ചു
ദില്ലി: മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ബൂട്ട സിംഗ് അന്തരിച്ചു. 86 വയസായിരുന്നു. ഇന്ന് പുലര്‍ച്ചെ 5.30ഓടെയായിരുന്നു മരണം. വാര്‍ദ്ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് ഏറെ നാള്‍ കിടപ്പിലായിരുന്നു. അകാലിദളില്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന ബൂട്ടാ സിംഗ് 1960ലാണ് കോണ്‍ഗ്രസില്‍ ചേരുന്നത്. ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും വിശ്വസ്തനായിട്ടാണ് ബൂട്ടാ സിംഗ് അറിയപ്പെട്ടിരുന്നത്. ഓപ്പറേഷന്‍ ബ്ലൂസ്റ്റാറില്‍ നിര്‍ണായക പങ്കുവഹിച്ച വ്യക്തിയായിരുന്നു ഇദ്ദേഹം.

1962ലാണ് ബൂട്ടാ സിംഗ് ലോക്‌സഭയിലേക്ക് സാധ്‌ന മണ്ഡലത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടു. കേന്ദ്ര ആഭ്യന്തരമന്ത്രി പദവി ഉള്‍പ്പടെയുള്ള പദവികള്‍ വഹിച്ചിട്ടുണ്ട്. രാജീവ് ഗാന്ധി മന്ത്രിസഭയിലാണ് ആദ്യമായി ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്നത്. കൃഷി, ഗ്രാമവികസനം എന്നീ വകുപ്പുകളും കൈകാര്യം ചെയ്തിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദി, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എന്നിവര്‍ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി. പരിചയസമ്പന്നനായ ഒരു ഭരണാധികാരിയും ദരിദ്രരുടെയും അടിച്ചമര്‍ത്തപ്പെട്ടവരുടെയും ക്ഷേമത്തിനായി ഫലപ്രദമായ ശബ്ദമായിരുന്നു ശ്രീ ബൂട്ടാ സിംഗ് ജി എന്ന് നരേന്ദ്ര മോദി ട്വിറ്ററില്‍ കുറിച്ചു. ബൂട്ടാ സിംഗ് ജിയുടെ മരണത്തോടെ രാജ്യത്തിന് വിശ്വസ്തനായ ഒരു നേതാവിനെയും പൊതുപ്രവര്‍ത്തകനെയും നഷ്ടമായെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.












Click it and Unblock the Notifications