Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി കല്യാൺ സിംഗ് അന്തരിച്ചു; അന്ത്യം ലഖ്നൗവിൽ

ദില്ലി; മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ കല്യാൺ സിംഗ് അന്തരിച്ചു. 89 വയസായിരുന്നു. ലക്‌നൗവിലെ സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ചികിത്സയിലായിരുന്നു.ശനിയാഴ്ച രാത്രിയോടെയാണ് അന്ത്യം സംഭവിച്ചത്.

ജുലൈ നാലിനായിരുന്നു കല്യാൺ സിംഗിനെ അണുബാധയെ തുടർന്ന് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് പ്രവേശിപ്പിച്ചത്. നേരത്തെ, ഡോ. റാം മനോഹർ ലോഹ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ചികിത്സയിലായിരുന്നു.വെള്ളിയാഴ്ചയോടെ കല്യാൺ സിംഗിന്റെ ആര്യോഗസ്ഥിതി ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചിരുന്നു. തുടർന്ന് വെന്റിലേറ്ററിന്റെ സഹായത്തോടെയാമ് ജീവൻ നിലനിർത്തിയിരുന്നത്.

kalyansingh-1600091251-

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് എന്നിവരുൾപ്പെടെ മുതിർന്ന ബിജെപി നേതാക്കൾ ഈ മാസം ആദ്യം കല്യാൺ സിംഗിനെ ആശുപത്രിയിൽ സന്ദർശിച്ചിരുന്നു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വെള്ളിയാഴ്ച കല്യാൺ സിംഗിനെ ഐസിയുവിൽ സന്ദർശിച്ചിരുന്നു.

ബിജെപിയെ യുപിയിൽ ആദ്യമായി അധികാരത്തിലെത്തിച്ച നേതാവാണ് കല്യാൺ സിംഗ്.1992 ഡിസംബർ 6 ന് ബാബറി മസ്ജിദ് തകർക്കപ്പെട്ട സമയത്ത് യുപി മുഖ്യമന്ത്രിയായിരുന്നു.ഇതിന് പിന്നാലെ അദ്ദേഹം രാജിവെച്ചിരുന്നു. അത്രൗളിയിൽ നിന്നാണ് കല്യാൺ സിംഗ് തന്റെ രാഷ്ട്രീയ യാത്ര ആരംഭിക്കുന്നത്.1967 ലെ നിയമസഭ തിഞ്ഞെടുപ്പിലാണ് ആദ്യ വിജയം. ഒൻപത് തവണ അദ്ദേഹം അത്രൗളിയിൽ നിന്നും നിയമസഭാംഗമായിരുന്നു. 1991 ലാണ് ഉത്തർപ്രദേശ് മുഖ്യമന്ത്രിയാകുന്നത്.

1993 ൽ അത്രൗലി, കസ്ഗഞ്ച് മണ്ഡലങ്ങളില്‍നിന്ന് കല്യാണ്‍ സിങ് നിയമസഭയിലേക്ക് മത്സരിച്ചു. ഇരുമണ്ഡലങ്ങളിലും വിജയിച്ചിരുന്നു.ആ വർഷം മുലായം സിംഗ് മന്ത്രിസഭയിൽ പ്രതിപകഅഷ നേതാവായിരുന്നു. 1997 ൽ വീണ്ടും യുപി മുഖ്യമന്ത്രിയാിരുന്നു. രണ്ട് തവണ ബിജെപി ബന്ധം കല്യാൺ സിംഗ് അവസാനിപ്പിച്ചിരുന്നു. 1999, 2009 വർഷങ്ങളിലായിരുന്നു ഇത്. 1999 ൽ പാർട്ടി വിട്ട പിന്നാലെ 2004 ലായിരുന്നു പാർട്ടിയിൽ തിരിച്ചെത്തിയത്. തുടർന്ന് 2004 ൽ ബുലന്ദേശ്വറിൽ നിന്നും ജയിച്ച് ലോക്സഭാ എംപിയായി. പിന്നീട് 2009 ൽ വീണ്ടും പാർട്ടി വിട്ടു. തുടർന്ന് 2014 ലായിരുന്നു തിരിച്ചെത്തിയത്. 2014 മുതല്‍ 2019 വരെ രാജസ്ഥാന്‍ ഗവര്‍ണറായും കല്യാണ്‍ സിങ് പ്രവര്‍ത്തിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+