കാശ്മീരില്‍ സൈനിക ക്യാംപിന് നേരെ ഗ്രാനേഡ് ആക്രമണം

  • Posted By:
Subscribe to Oneindia Malayalam

ശ്രീനഗര്‍: ജമ്മുകാശ്മീരില്‍ സിആര്‍പിഎഫ് ക്യാംപിന് നേരെ ഗ്രാനേഡ് ആക്രമണം. ജമ്മുകാശ്മീരില്‍ പഹല്‍ഗാമില്‍ ചൊവ്വാഴ്ചയാണ് ആക്രമണമുണ്ടായത്. പുല്‍വാമയിലെ പോലീസ് സ്റ്റേഷന് സമീപമുണ്ടായ ആക്രമണം ഉള്‍പ്പടെ ഈ ദിവസം ജമ്മുകാശ്മീരില്‍ നടക്കുന്ന നാലാമത്തെ ആക്രമണമാണിത്.

bomb-blast

വടക്കന്‍ കാശ്മീരില്‍ പസല്‍പൂരില്‍ ആക്രമണം നടന്നിരുന്നു. കാശ്മീരിലെ അനന്ദനങ് ജില്ലയില്‍ രണ്ടു പോലീസുക്കാര്‍ക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെയായിരുന്നു ഇത്. കഴിഞ്ഞ ദിവസം ജമ്മുകാശ്മീരിലെ പുല്‍വാമ ജില്ലയില്‍ സിആര്‍പിഎഫ് ക്യാംപിന് നേരെ ആക്രമണം നടന്നിരുന്നു.

English summary
Four grenade attacks, army camp fired upon by militants in Kashmir.
Please Wait while comments are loading...