കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫ്രീഡം 251 ഫോണ്‍ വിതരണ ദിവസം വീണ്ടും നീട്ടി; നഷ്ടക്കച്ചവടമെന്ന് ഉടമ

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: പ്രഖ്യാപിച്ചതുമുതല്‍ വിവാദത്തിലായ ഫ്രീഡം 251 സ്മാര്‍ട് ഫോണിന്റെ വിതരണം വീണ്ടും നീട്ടി. ജൂണ്‍ 30ഓടെ 2 ലക്ഷം ഹാന്‍ഡ് സെറ്റുകള്‍ വിതരണം ചെയ്യുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാലിപ്പോള്‍ ജൂലൈ 7ലേക്ക് മാറ്റിവെച്ചിരിക്കുകയാണ്. നേരത്തെ ഏപ്രില്‍ മാസത്തോടെ ഫോണുകള്‍ വിതരണം ചെയ്യുമെന്നായിരുന്നു റിംഗിങ് ഫോണ്‍ കമ്പനി വ്യക്തമാക്കിയിരുന്നത്.

ഫ്രീഡം 251 ഫോണുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിക്കാന്‍ ശ്രമിക്കുകയാണെന്ന് കമ്പനി സിഇഒ മോഹിത് ഗോയല്‍ പറഞ്ഞു. മേക്ക് ഇന്ത്യ പരിപാടിയില്‍ ഉള്‍പ്പെടുത്തി കമ്പനിയെ പ്രോത്സാഹിപ്പിക്കണമെന്ന് അഭ്യര്‍ഥിക്കാനാണ് സന്ദര്‍ശനം. ഇത് കമ്പനിയുടെ ഭാവി പ്രവര്‍ത്തനത്തിന് മുതല്‍ക്കൂട്ടാകുമെന്ന് മോഹിത് പറഞ്ഞു.

freedom-main-image

ഫോണ്‍ വിതരണത്തിന് ജൂലായ് 7ന് ദില്ലിയില്‍ പ്രത്യേക പരിപാടി സംഘടിപ്പിക്കുന്നുണ്ട്. വിതരണം ചെയ്യേണ്ടുന്ന 2 ലക്ഷം ഫോണുകള്‍ തയ്യാറായിക്കഴിഞ്ഞു. തങ്ങള്‍ അവകാശപ്പെട്ടതുപോലെയുള്ള ഫോണുകള്‍ തന്നെയാണ് വിതരണം ചെയ്യുക. ഒരു മൊബൈല്‍ ഹാന്‍ഡ് സെറ്റിന് 140-150 രൂപ നഷ്ടം സഹിക്കേണ്ടുന്ന അവസ്ഥയാണ്. തായ്‌വാനില്‍ നിന്നാണ് ഫോണിന്റെ ഭാഗങ്ങള്‍ ഇറക്കുമതി ചെയ്തതെന്നും മോഹിത് വ്യക്തമാക്കി.

250 രൂപയ്ക്ക് 25 ലക്ഷം ഫോണുകള്‍ വിതരണം ചെയ്യുമെന്ന അവകാശവാദവുമായാണ് കമ്പനി തുടക്കത്തില്‍ പരസ്യം നല്‍കിയത്. എന്നാല്‍ 3 ദിവസത്തിനുള്ളില്‍ ഏതാണ്ട് 7 കോടിയോളം രജിസ്‌ട്രേഷന്‍ ലഭിച്ചതോടെ ആദ്യഘട്ടമെന്ന രീതിയില്‍ 2 ലക്ഷം ഫോണ്‍ വിതരണം നടത്താന്‍ തീരുമാനിക്കുകയായിരുന്നു. തങ്ങളുടെ തെറ്റുകള്‍ മനസിലായെന്നും ഭാവിയില്‍ കൂടുതല്‍ ശ്രദ്ധയോടെ പ്രവര്‍ത്തിക്കുമെന്നുമാണ് ഇതുമായി ബന്ധപ്പെട്ട് കമ്പനി സിഇഒ പറയുന്നത്.

English summary
Freedom 251 deliveries delayed, will now start from July 7
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X