കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫ്രഞ്ച് സര്‍ക്കാരിന്റെ ഒരു ഗ്യാരണ്ടിയും ഇല്ല!!! റാഫേലില്‍ ഒടുവില്‍ കേന്ദ്രം അത് സമ്മതിച്ചു...

Google Oneindia Malayalam News

ദില്ലി: റാഫേല്‍ ഇടപാട് നരേന്ദ്ര മോദി സര്‍ക്കാരിന്റെ വാട്ടര്‍ ഗേറ്റ് ആകുമോ എന്ന ചോദ്യമാണ് ഇപ്പോള്‍ എങ്ങും ഉയരുന്നത്. സുപ്രീം കോടതിയില്‍ നിന്ന് സര്‍ക്കാരിന് കിട്ടുന്നത് എന്തായാലും കൈയ്യടികള്‍ അല്ലെന്ന് ഉറപ്പാണ്. റാഫേല്‍ ഇടപാടിനെ കുറിച്ച് സംസാരിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമാവുകയും ചെയ്തിരിക്കുന്നു.

അവസാനമായി ആയുധ ഇടപാട് നടന്നത് 1980കളിൽ; റാഫേൽ ജെറ്റിന്റെ പ്രാധാന്യം വിവരിച്ച് ഐഎഎഫ്അവസാനമായി ആയുധ ഇടപാട് നടന്നത് 1980കളിൽ; റാഫേൽ ജെറ്റിന്റെ പ്രാധാന്യം വിവരിച്ച് ഐഎഎഫ്

റാഫേല്‍ ഇടപാടില്‍ ഫ്രഞ്ച് സര്‍ക്കാരിന്റെ ഒരു ഗ്യാരണ്ടിയും ഇല്ലെന്നാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വ്യക്തമാക്കിയിരിക്കുന്നത്. നേരത്തെ സര്‍ക്കാര്‍ ഉന്നയിച്ച അവകാശ വാദങ്ങളില്‍ നിന്ന് വിഭിന്നമാണിത്.

Rafale

ഫ്രഞ്ച് സര്‍ക്കാരിന്റെ ഗ്യാരണ്ടിയില്ലങ്കിലും ഫ്രഞ്ച് സര്‍ക്കാര്‍ ഒരു 'ലെറ്റര്‍ ഓഫ് കംഫര്‍ട്ട്' നല്‍കിയിട്ടുണ്ട് എന്നാണ് അറ്റോര്‍ണി ജനറല്‍ സുപ്രീം കോടതിയെ അറിയിച്ചത്. ഇത് സര്‍ക്കാര്‍ ഗ്യാരണ്ടിയ്ക്ക് തുല്യമാണെന്നും അദ്ദേഹം അവകാശപ്പെട്ടു. എന്നാല്‍ ഇത്തരമൊരു കത്തിന് യാതൊരു നിയമ പ്രാബല്യവും ഇല്ലെന്നാണ് എതിര്‍ കക്ഷികള്‍ വാദിച്ചത്.

റാഫേലിൽ അടിമുടി ദുരൂഹത! അനിൽ അംബാനിയുടെ നഷ്ടക്കമ്പനിയിലും ദസ്സോയുടെ നിക്ഷേപം; മോദിയുടെ വാട്ടർഗേറ്റ്?

പ്രതിരോധ മന്ത്രാലയം തന്നെ ഇക്കാര്യത്തില്‍ 2016 ല്‍ ആശങ്ക അറിയിച്ചിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. ഫ്രഞ്ച് സര്‍ക്കാരിന്റെ ഗ്യാരണ്ടിയില്ലാതെ എങ്ങനെ കരാര്‍ നടപ്പിലാക്കാനാകും എന്നതായിരുന്നു ആശങ്ക. ഇത് പോലും മറികടന്നാണ് ദസ്സോയുമായി കേന്ദ്ര സര്‍ക്കാര്‍ കരാറില്‍ ഏര്‍പ്പെട്ടത്.

ദസ്സോയുമായിട്ടാണ് ഇന്ത്യയുടെ കരാര്‍. ഏതെങ്കിലും കാരണവശാല്‍ ദസ്സോ കരാര്‍ ലംഘിച്ചാല്‍ ആര് സമാധാനം പറയും എന്ന ചോദ്യവും എതിര്‍കക്ഷിയുടെ അഭിഭാഷകനായ പ്രശാന്ത് ഭൂഷന്‍ ഉന്നയിച്ചു. എന്തായാലും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനിക്കട്ടെ എന്നായിരുന്നു പ്രതിരോധ മന്ത്രാലയത്തിന്റെ നിലപാട് എന്നും പ്രശാന്ത് ഭൂഷന്‍ അറിയിച്ചു.

English summary
The Centre admitted in the Supreme Court on Wednesday that there was no sovereign guarantee from the French government on the deal for 36 Rafale jets in case the manufacturer, Dassault Aviation, defaults.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X