കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

2014 മുതൽ മറ്റ് പാർട്ടികളിൽ നിന്നും ബിജെപിയിൽ ചേർന്നത് 211 പേർ; കോൺഗ്രസിൽ നിന്നും 177 പേർ

Google Oneindia Malayalam News

ദില്ലി: ഇക്കഴിഞ്ഞ ദിവസമായിരുന്ന മണിപ്പൂരിൽ ജെ ഡി യുവിന്റെ 6 ൽ അഞ്ച് എം എൽ എമാരും ബി ജെ പിയിൽ ചേർന്നത്. സംസ്ഥാനത്ത് 60 അംഗ സഭയിൽ 32 അംഗങ്ങളുള്ള ബി ജെ പിയെ സംബന്ധിച്ചെടുത്തോളം 5 എംഎൽഎമാരുടെ വരവ് കൊണ്ട് വലിയ അട്ടിമറിയൊന്നും സംസ്ഥാനത്ത് ഉണ്ടാക്കാനില്ല. അതുകൊണ്ട് തന്നെ ബിഹാറിൽ എൻ ഡി എ സഖ്യം വിട്ട നിതീഷ് കുമാറിനുള്ള ബി ജെ പിയുടെ വ്യക്തമായ മറുപടിയായിട്ടാണ് നീക്കത്തെ വിലയിരുത്തുന്നത്.

1

അതേസമയം ഇത്തരം 'ചാക്കിടൽ' ബി ജെ പിയെ സംബന്ധിച്ച് പുത്തരിയല്ല. 2014 ൽ മോദിയുടെ നേതൃത്വത്തിലുള്ള ബി ജെ പി സർക്കാർ കേന്ദ്രത്തിൽ അധികാരത്തിൽ വന്നത് മുതൽ ഇതുവരെ രാജ്യത്ത് വിവിധ പാർട്ടികളിൽ നിന്നായി ബിജെപിയിൽ ചേർന്നത് 211 എം എൽ എമാരും എം പിമാരുമാണ്. അതേസമയം ഇക്കാലയളവിൽ ബി ജെ പി വിട്ട നേതാക്കളാകട്ടെ വെറും 60 പേർ. എ ഡി ആർ ആണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്.

3 സംസ്ഥാനങ്ങളിലെ ബിജെപിയുടെ 40 ലോക്സഭ സീറ്റുകള്‍ കുറയുമെന്ന് ജെഡിയു; ബിഹാറില്‍ വന്‍പ്രതിസന്ധി3 സംസ്ഥാനങ്ങളിലെ ബിജെപിയുടെ 40 ലോക്സഭ സീറ്റുകള്‍ കുറയുമെന്ന് ജെഡിയു; ബിഹാറില്‍ വന്‍പ്രതിസന്ധി

1


ഏറ്റവും കൂടുതൽ നഷ്ടം സംഭവിച്ചത് കോൺഗ്രസിന് തന്നെ. എം എൽ എമാരും എം പിമാരുമായി 177 പേരാണ് ബി ജെ പിയിൽ ചേർന്നത്. ഈ വർഷം നടന്ന ഗോവ, മണിപ്പൂർ, ഉത്തർപ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പുകൾക്ക് തൊട്ട് മുൻപ് മാത്രം 20 നേതാക്കളാണ് കോൺഗ്രസ് വിട്ട് ബി ജെ പിയിൽ എത്തിയത്. ബഹുജൻ സമാജ് പാർട്ടിക്ക് 21 എംഎൽഎമാരെയും തൃണമൂൽ കോൺഗ്രസിന് 17 പേരെയും സമാജ്വാദി പാർട്ടിക്ക് ഒമ്പത് എം എൽ എമാരെയുമാണ് നഷ്ടമായത്.

തൃശ്ശൂർ കിട്ടാത്ത സുരേഷ് ഗോപി, വൻ വിജയം നേടിയ മുകേഷ്..രാഷ്ട്രീയത്തിൽ ഇറങ്ങിയ മലയാള താരങ്ങൾ

2

അതേസമയം 2021 വരെ ഏറ്റവും കുറവ് എം എൽ എമാർ ബി ജെ പിയിലെത്തിയ പാർട്ടി ജെ ഡി യുവാണ്. വെറും രണ്ട് പേരാണ് ഇക്കാലയളവിൽ ബി ജെ പിയിൽ ചേർന്നത്. നേരത്തേ എൻ ഡി എ സഖ്യകക്ഷിയായിരുന്ന ടി ഡി പിയിൽ നിന്നും രാജിവെച്ച് ബി ജെ പിയുടെ ഭാഗമായത് 26 എം എൽ എമാർ. 2018 ൽ ബി ജെ പി സഖ്യം ടി ഡി പി അവസാനിപ്പിച്ചതിന് പിന്നാലെയായിരുന്നു ഉത്. ഇതിൽ തന്നെ പലതും നിയമസഭ തിരഞ്ഞെടുപ്പിനോട് അടിപ്പിച്ചുള്ള കൂടുമാറ്റങ്ങളായിരുന്നു.

സ്റ്റൈൽ, ആറ്റിറ്റ്യൂഡ്, സാനിയ ഈസ് വേറെ ലെവൽ..വൈറൽ ഫോട്ടോകൾ

3

2017 നും 2022 നും ഇടയിൽ കൂറുമാറിയ 85 എംഎൽഎമാർ മറ്റ് പാർട്ടികളുടെ ടിക്കറ്റിൽ മത്സരിച്ച് ബി ജെ പിയിൽ എത്തിയവരാണ്. ഉദാഹരണത്തിന്, മധ്യപ്രദേശിലെ കോൺഗ്രസ് പാർട്ടിയിൽ നിന്ന് രാജിവച്ച 22 എം എൽ എമാർ 2018 ൽ കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച് ജയിച്ചവരാണ്. ഇവർ പിന്നീട് ബിജെപിയിൽ എത്തി രാജിവെച്ച് ഉപതിരഞ്ഞെടുപ്പിനെ നേരിടുകയായിരുന്നു. ഇത്തരത്തിൽ കർണാടകത്തിൽ 16 എം എൽ എമാരാണ് കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച് പിന്നീട് ബി ജെ പിയിൽ എത്തിയത്. 2019 ൽ ഓപ്പറേഷൻ കമല പയറ്റിയായിരുന്നു ബി ജെ പി കർണാടകയിൽ അധികാരം പിടിച്ചത്.

നടി ആക്രമിക്കപ്പെട്ട കേസ്; വിചാരണ കോടതിയുടെ ആവശ്യം അംഗീകരിച്ച് സുപ്രീം കോടതിനടി ആക്രമിക്കപ്പെട്ട കേസ്; വിചാരണ കോടതിയുടെ ആവശ്യം അംഗീകരിച്ച് സുപ്രീം കോടതി

English summary
From 2014 to 2022 211 mla's and mp's joined bjp; Huge lose for Congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X