കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

2022ല്‍ ഇന്ത്യക്കാര്‍ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞത് ഇക്കാര്യങ്ങള്‍

Google Oneindia Malayalam News

ദില്ലി: 2022 അവസാനിക്കാന്‍ പോവുകയാണ്. ഈ വര്‍ഷവും ഗൂഗിളില്‍ ഒരുപാട് കാര്യങ്ങള്‍ ഇന്ത്യക്കാര്‍ തിരഞ്ഞിരുന്നു. ഈ വര്‍ഷം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ തിരഞ്ഞ കാര്യങ്ങളുടെ പട്ടിക ഇന്നാണ് ഗൂഗിള്‍ പുറത്തുവിട്ടത്. രസകരമായ കാര്യങ്ങളാണ് സെര്‍ച്ചില്‍ ഉള്ളത്.

ഐപിഎല്ലാണ് ഈ വര്‍ഷവും ആളുകള്‍ ഏറ്റവും കൂടുതല്‍ ഗൂഗിളില്‍ തിരഞ്ഞത്. ഇന്ത്യയുടെ പ്രിയപ്പെട്ട ടി20 ക്രിക്കറ്റ് ലീഗാണ് ഐപിഎല്‍. കോവിന്‍, ഫിഫ ലോകകപ്പ് എന്നിവയാണ് രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്. ഈ വര്‍ഷത്തെ കായിക മത്സരങ്ങളില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നതാണ് ഫിഫ ലോകകപ്പ്.

1

2022ല്‍ മറ്റ് ചില കാര്യങ്ങളിലും ഗൂഗിള്‍ സെര്‍ച്ചില്‍ െൈഹപ്പ് ഉണ്ടായിട്ടുണ്ട്. അഗ്നീപഥ് സ്‌കീമാണ് ഇതില്‍ പ്രധാനപ്പെട്ട ഒരുകാര്യം. എന്താണ് ഈ പദ്ധതി എന്ന് തുടങ്ങുന്ന സെര്‍ച്ച് കാറ്റഗറിയിലാണ് ഇവ ഉള്‍പ്പെട്ടിരിക്കുന്നത്. ഇതില്‍ മുന്നിലാണ് അഗ്നീപഥ് പദ്ധതി.ഇന്ത്യയിലെ ഇന്റര്‍നെറ്റ് യൂസര്‍മാര്‍ നാറ്റോ, എന്‍എഫ്ടി, പിഎഫ്‌ഐ തുടങ്ങിയ കാര്യങ്ങളും സെര്‍ച്ച് ചെയ്തിട്ടുണ്ട്.

2

ഭൂമിയിലെ വൈദ്യുതി നിലയ്ക്കും, സൗര കൊടുങ്കാറ്റ് ആഞ്ഞടിക്കും; ബാബ വംഗയേക്കാള്‍ വന്‍ പ്രവചനം!!ഭൂമിയിലെ വൈദ്യുതി നിലയ്ക്കും, സൗര കൊടുങ്കാറ്റ് ആഞ്ഞടിക്കും; ബാബ വംഗയേക്കാള്‍ വന്‍ പ്രവചനം!!

നിയര്‍ മീ അഥവാ എനിക്ക് അടുത്തായി എന്ന വിഭാഗത്തില്‍ കൊവിഡ് വാക്‌സിനാണ് ഇടം പിടിച്ചിരിക്കുന്നത്. എന്റെ അടുത്തായി കൊവിഡ് വാക്‌സിന്‍ ലഭിക്കുന്നത് എവിടെയാണെന്ന സെര്‍ച്ചുകളാണ് കൂടുതലായി ചെയ്തിരിക്കുന്നത്. സ്വിമ്മിംഗ് പൂള്‍, വാട്ടര്‍ പാര്‍ക്ക്,സിനിമകള്‍ എന്നിവയാണ് പിന്നീട് ഇതേ കാറ്റഗറിയിലുണ്ടായ സെര്‍ച്ചുകള്‍.

3

ചെറുപ്രായത്തിലേ വയസ്സരാവുമെന്ന് പേടിയുണ്ടോ; ചര്‍മത്തെ ചെറുപ്പമാക്കി നിലനിര്‍ത്താന്‍ ഇക്കാര്യങ്ങള്‍ മറക്കരുത്!!

വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് എങ്ങനെ ഡൗണ്‍ലോഡ് ചെയ്യാമെന്ന സെര്‍ച്ചാണ്, ഹൗ ടു ലിസ്റ്റില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞിരിക്കുന്നത്. എങ്ങനെ പിടിആര്‍സി ചല്ലാന്‍ ഡൗണ്‍ലോഡ് ചെയ്യാമെന്ന് ഗൂഗിളില്‍ തിരഞ്ഞവര്‍ ധാരാളമുണ്ട്. ഈ ശ്രം കാര്‍ഡ് എങ്ങനെ ഡൗണ്‍ലോഡ് ചെയ്യാമെന്ന് തിരഞ്ഞവരും ഒരുപാടുണ്ട്.വോട്ടര്‍ ഐഡി എങ്ങനെ ആധാറുമായി ബന്ധിപ്പിക്കാമെന്നും, ഐടിആര്‍ ഓണ്‍ലൈനായി എങ്ങനെ ഫയല്‍ ചെയ്യാമെന്നും, എങ്ങനെ വേര്‍ഡില്‍ പ്ലേ ചെയ്യാമെന്നുമൊക്കെയാണ് സെര്‍ച്ചില്‍ പിന്നീട് വരുന്ന കാര്യങ്ങള്‍.

4

സിനിമകളുടെ സെര്‍ച്ചില്‍ ബോളിവുഡ് ചിത്രം ബ്രഹ്മാസ്ത്രയുടെ ആദ്യ ഭാഗമാണ് മുന്നിലെത്തിയത്.കെജിഎഫ് ചാപ്റ്റര്‍ 2, കശ്മീര്‍ ഫയല്‍സ്, ആര്‍ആര്‍ആര്‍, എന്നിവയാണ് സിനിമകളില്‍ ആദ്യ നാലില്‍ ഉള്ളത്. കാന്താര, പുഷ്പ, വിക്രം എന്നിവയും ഈ വര്‍ഷം ഏറ്റവും കൂടുതല്‍ സെര്‍ച്ച് ചെയ്യപ്പെട്ട സിനിമകളാണ്. ലാല്‍ സിംഗ് ഛദ്ദ, ദൃശ്യം 2, തോര്‍: ലവ് ആന്‍ഡ് തണ്ടര്‍, എന്നിവയും ആദ്യ പത്തിലുണ്ട്.

5

ബ്രസീല്‍ ഫൈനലില്‍ എത്തില്ല, സെമിയില്‍ അര്‍ജന്റീനയോട് തോല്‍ക്കുമെന്ന് വിഖ്യാത ജ്യോതിഷി!!ബ്രസീല്‍ ഫൈനലില്‍ എത്തില്ല, സെമിയില്‍ അര്‍ജന്റീനയോട് തോല്‍ക്കുമെന്ന് വിഖ്യാത ജ്യോതിഷി!!

സ്‌പോര്‍ട്‌സില്‍ ഐപിഎല്‍ തന്നെയാണ് ഏറ്റവും മുന്നിലുള്ളത്. ഫിഫ ലോകകപ്പ്, ഏഷ്യാ കപ്പ്, ഐസിസി ടി20 ലോകകപ്പ്, കോമണ്‍വെല്‍ത്ത് ഗെയിംസ് എന്നിവയാണ് പിന്നീടുള്ള സ്ഥാനങ്ങളില്‍.വ്യക്തികളില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞത് ബിജെപിയുടെ പുറത്താക്കപ്പെട്ട നേതാവ് നൂപുര്‍ ശര്‍മയാണ്. രാഷ്ട്രപതി ദ്രൗപതി മുര്‍മുവാണ് രണ്ടാം സ്ഥാനത്ത്. ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനാമക് മൂന്നാം സ്ഥാനത്ത്.

6

ലതാ മങ്കേഷ്‌കറുടെ മരണം, സിദ്ധു മൂസെവാലയുടെ കൊലപാതകം, റഷ്യ-യുക്രൈന്‍ യുദ്ധം എന്നിവയും വന്‍ തോതില്‍ സെര്‍ച്ച് ചെയ്യപ്പെട്ടതാണ്. പനീര്‍ പസന്ദ, മോദക്, സെക്‌സ് ഓണ്‍ ദ ബീച്ച് എന്നിവയും സെര്‍ച്ച് ചെയ്യപ്പെട്ടവയിലുണ്ട്.

English summary
from ipl to brahmastra, here are the interesting list of most google searches in 2022
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X