• search
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ആഡംബര വാച്ച് മുതൽ ടീ സെറ്റ് വരെ; പ്രധാനമന്ത്രിയുടെ വിദേശ യാത്രകളെ വിമർശിക്കുന്നവർ ഇത് കൂടി അറിയുക...

 • By Desk

ദില്ലി: പ്രധാനമന്ത്രിയുടെ വിദേശ സന്ദർശനങ്ങളെ കുറിച്ച് എപ്പോഴും വിവാദങ്ങൾ ഉയരാറുണ്ട്. ഇന്ത്യയിലുള്ളതിനേക്കാൾ സമയം അദ്ദേഹം വിദേശ രാജ്യങ്ങളിലാണെന്നാണ് വിമർശനം. കേന്ദ്രസർക്കാരിന്റെ കണക്ക് പ്രകാരം 1484 കോടി രൂപയാണ് പ്രധാനമന്ത്രിയുടെ വിദേശയാത്രകൾരക്കായി പൊടിപൊടിച്ചത്.

ലൈംഗികാരോപണം നേരിട്ട മുൻ കർദ്ദിനാളെ മാർപാപ്പ സംരക്ഷിച്ചെന്ന് ആരോപണം; രാജി വയ്ക്കണമെന്നാവശ്യം

രാജ്യത്തില്ലാത്ത പ്രധനമന്ത്രിയെന്നാണ് എതിരാളികൾ അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. വിമർശനങ്ങളൊക്കെ ഉയരുന്നുണ്ടെങ്കിലും വെറും കയ്യോടെയല്ല അദ്ദേഹം വിദേശരാജ്യങ്ങളിൽ നിന്നും മടങ്ങാറ്. വിദേശ സന്ദർശനങ്ങൾക്കിടെ പ്രധാനമന്ത്രി സ്വീകരിച്ച സമ്മാനങ്ങളുടെ വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.

12.57 ലക്ഷം

12.57 ലക്ഷം

2017 ജൂലൈ മുതൽ 2018 ജൂൺ വരെ നടത്തിയ വിദേശ സന്ദർശനങ്ങൾക്കിടയിൽ പ്രധാനമന്ത്രി സ്വീകരിച്ച സമ്മാനങ്ങളുടെ വിവരങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. വിദേശകാര്യമന്ത്രാലയത്തിന്റെ ട്രഷറി ഡേറ്റയിലാണ് ഈ വിവരങ്ങളുള്ളത്. കഴിഞ്ഞ ഒരു വർഷക്കാലത്തിനിടെ 12.57 ലക്ഷം രൂപയുടെ സമ്മാനങ്ങളാണ് അദ്ദേഹം സ്വീകരിച്ചിട്ടുള്ളത്.

 168 സമ്മാനങ്ങൾ

168 സമ്മാനങ്ങൾ

രേഖകൾ പ്രകാരം ഒരു വർഷകാലയളവിനുള്ളിൽ 168 സമ്മാനങ്ങളാണ് പ്രധാനമന്ത്രിക്ക് ലഭിച്ചിരിക്കുന്നത്. 1.10 ലക്ഷം രൂപ വിലവരുന്ന മോണ്ട്ബ്ലാങ്ക് വാച്ച്, വെള്ളി തട്ട്, 2.15 ലക്ഷവും 1.25 ലക്ഷവും വിലമതിക്കുന്ന മോണ്ട്ബ്ലാങ്ക് പേനകൾ തുടങ്ങിയ ആഡംബര സമ്മാനങ്ങളാണ് മോദിക്ക് ലഭിച്ചിട്ടുള്ളത്. ഇതിന് പുറമെ ശിൽപ്പങ്ങൾ, പെയിന്റിംഗ്സ്, പുസ്തകങ്ങൾ , ഫോട്ടോ ഗ്രാഫുകൾ തുടങ്ങിയ നിരവധി വിലപിടുപ്പുള്ള വസ്തുക്കളും നൽകിയാണ് പലരും പ്രധാനമന്ത്രിയെ യാത്രയാക്കുന്നത്.

20 രാജ്യങ്ങൾ

20 രാജ്യങ്ങൾ

കഴിഞ്ഞ ഒരു വർഷത്തിനിടെ 20 രാജ്യങ്ങളാണ് പ്രധാനമന്ത്രി സന്ദർശിച്ചിട്ടുള്ളത്. ഇസ്രയേൽ, ജർമനി, ചൈന, ജോർദാൻ, പാലസ്തീൻ, യുഎഇ, റഷ്യ, ഒമാൻ , സ്വീഡൻ ,ഇന്തോണേഷ്യ തുടങ്ങിയ രാജ്യങ്ങളാണ് അദ്ദേഹം സന്ദർശിച്ചത്. സ്വർണം വെള്ളി പാത്രങ്ങൾ. നേപ്പാളിലെ പശുപതിനാഥ്, മുക്തിനാഥ് ക്ഷേത്രങ്ങളുടെ മാതൃക , ഷോളുകൾ, ടീസെറ്റുകൾ, കാർപെറ്റുകൾ, തുടങ്ങിയ നിരവധി സമ്മാനങ്ങളാണ് അദ്ദേഹത്തിന് ലഭിച്ചത്.

സർക്കാരിന്

സർക്കാരിന്

വിദേശ രാജ്യങ്ങളിൽ പോകുന്ന സർക്കാർ പ്രതിനിധികൾക്ക് ലഭിക്കുന്ന ഉപഹാരങ്ങളുടെ മൂല്യം 5000 രൂപയിൽ കൂടുതലാണെങ്കിൽ അത് ട്രഷറിയിൽ സൂക്ഷിക്കണമെന്നാണ് നിയമം. അയ്യായിരം രൂപയിൽ താഴെയാണ് മൂല്യമെങ്കിൽ വ്യക്തികൾക്ക് നൽകുകയാണ് പതിവ്.

cmsvideo
  പ്രധാന മന്ത്രിയുടെ പേജിൽ അടിമുടി പോങ്ങാലായിട്ട് മലയാളികൾ
  കോടികൾ പൊടിക്കുന്ന യാത്ര

  കോടികൾ പൊടിക്കുന്ന യാത്ര

  പ്രധാനമന്ത്രിയുടെ വിദേശയാത്രകൾക്ക് ചെലവായത് 1484 കോടിയാണെന്ന് കേന്ദ്രസർക്കാർ അറിയിച്ചിരുന്നു. 2014 ജൂൺ മുതലുള്ള ചെലവാണിത്. കേന്ദ്രമന്ത്രി വികെ സിംഗ് രാജ്യസഭയിൽ അവതരിപ്പിച്ച കണക്കാണിത്. പ്രധാനമന്ത്രിയുടെ വിമാനത്തിന്റെ അറ്റകുറ്റപ്പണികൾക്ക് മാത്രം കോടികളാണ് ചിലവാക്കിയത്. വിദേശ യാത്രകൾകൊണ്ട് സമ്മനങ്ങളല്ലാതെ എന്ത് പ്രയോജനമാണ് ഉണ്ടായതെന്ന് വ്യക്തമാക്കണമെന്ന ആവശ്യവും ഉയരുകയാണ്.

  നിങ്ങളുടെ മനശക്തി പ്രളയത്തിനും മേലെ; സൈന്യത്തിന് നന്ദി അറിയിച്ച് കേരളം... വീഡിയോ

  English summary
  From Montblac watch to silver plaque, list of gifts Modi received during foreign visits

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more