കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീണ്ടും ബിജെപി മാജിക്; ഡീസലിന് 3 രൂപയും പെട്രോളിന് 5 രൂപയും കുറഞ്ഞു

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ പെട്രോളിനും ഡീസലിനും ലിറ്ററിന് 5 രൂപയും 3 രൂപയും കുറഞ്ഞു. സംസ്ഥാനത്ത് പുതിയ സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെയാണ് തീരുമാനം.മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയാണ് തീരുമാനം പ്രഖ്യാപിച്ചത്. കഴിഞ്ഞ 11 ദിവസമായി മുംബൈയില്‍ പെട്രോള്‍ വില 111.35 രൂപയില്‍ സ്ഥിരമായി തുടരുകയാണ്. പുതിയ തീരുമാനം പുറത്തുവന്നതോടെ ഇനി മുതല്‍ 106.35 രൂപയ്ക്ക് ഒരു ലിറ്റര്‍ പെട്രോള്‍ ലഭിക്കും. ഇതേ കാലയളവില്‍ ഡീസല്‍ വില 97.28 രൂപയായിരുന്നു. ഇപ്പോള്‍ 94.28 രൂപയാകും.

'പച്ചപ്പനന്തത്ത ഇന്ന് ചുവപ്പിലാണല്ലോ'; അമേയയുടെ ഗ്ലമാറസ് ലുക്ക് പൊളിച്ചെന്ന് ആരാധകര്‍

price

മൂല്യവര്‍ധിത നികുതി (വാറ്റ്) വെട്ടിക്കുറച്ചത് സംസ്ഥാനത്തിന് പ്രതിവര്‍ഷം 6,000 കോടി രൂപ നഷ്ടമുണ്ടാക്കുമെന്നും എന്നാല്‍ ഇത് മൊത്തത്തിലുള്ള പണപ്പെരുപ്പം കുറയ്ക്കുമെന്നും മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ പറഞ്ഞു. സര്‍ക്കാരിന്റെ പുതിയ തീരുമാനം രാഷ്ട്രീയവും സാമ്പത്തികവുമാണ്.

സിനിമ നടന്റെ കാരവന്‍ സ്വന്തമാക്കി ഇ ബുള്‍ ജെറ്റ്; ചട്ടം ലഘിച്ച് റോഡില്‍ ഇറക്കിയാല്‍ ആര്‍ടിഒ പൂട്ടിടുംസിനിമ നടന്റെ കാരവന്‍ സ്വന്തമാക്കി ഇ ബുള്‍ ജെറ്റ്; ചട്ടം ലഘിച്ച് റോഡില്‍ ഇറക്കിയാല്‍ ആര്‍ടിഒ പൂട്ടിടും

ഉദ്ധവ് താക്കറെയുടെ ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സര്‍ക്കാരിനെ പുറത്താക്കിയതിന് ശേഷം ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തില്‍ രണ്ടാഴ്ച മുമ്പാണ് സംസ്ഥാനത്ത് രൂപീകരിച്ചത്. പുതിയ തീരുമാനം ജനങ്ങള്‍ക്ക് വലിയ രീതിയില്‍ ആശ്വാസമാകുമെന്ന കാര്യത്തില്‍ സംശയമില്ല. ജനങ്ങളുടെ ക്ഷേമത്തിനായുള്ള ശിവസേന-ബിജെപി സര്‍ക്കാരിന്റെ പ്രതിബദ്ധതയുടെ ഭാഗമാണ് തീരുമാനമെന്ന് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു.

'നിഖിൽ’ എന്ന പേരിൽ ലോഗിൻ ചെയ്ത വിഡിയോ ഗെയിം: മെമ്മറി കാർഡിട്ട ആ ഫോണ്‍ ആരുടേത്; കണ്ടെത്താന്‍ പൊലീസ്'നിഖിൽ’ എന്ന പേരിൽ ലോഗിൻ ചെയ്ത വിഡിയോ ഗെയിം: മെമ്മറി കാർഡിട്ട ആ ഫോണ്‍ ആരുടേത്; കണ്ടെത്താന്‍ പൊലീസ്

ജൂലൈ 14ന് പ്രധാന നഗരങ്ങളില്‍ പെട്രോള്‍ വില

ന്യൂഡല്‍ഹി: 96.72 രൂപ
മുംബൈ: 111.35 രൂപ
കൊല്‍ക്കത്ത: 106.03 രൂപ
ചെന്നൈ: 102.63 രൂപ
ഗുവാഹത്തി: 96.48 രൂപ

ജൂലായ് 14ന് പ്രധാന നഗരങ്ങളില്‍ ഡീസല്‍ വില

ഡല്‍ഹി: 89.62 രൂപ
മുംബൈ: 97.28 രൂപ
കൊല്‍ക്കത്ത: 92.76 രൂപ
ചെന്നൈ: 94.24 രൂപ
ഗുവാഹത്തി: 84.37 രൂപ

Recommended Video

cmsvideo
വെള്ളിയാഴ്ച മുതൽ സൗജന്യ ബൂസ്റ്റർ വാക്സിൻ.വിവരങ്ങൾ | *Covid

English summary
Fuel Price Update: petrol and diesel have been reduced by Rs 5 and Rs 3 per litre In Maharashtra
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X