Get Updates
Get notified of breaking news, exclusive insights, and must-see stories!

പതിനാറാം ദിവസവും മാറ്റമില്ലാതെ ഇന്ധനവില; ഏറ്റവും ചിലവേറിയ പെട്രോൾ രാജസ്ഥാനിലെ ശ്രീ ഗംഗാനഗറിൽ

ഡൽഹി; പതിനാറാം ദിവസവും മാറ്റമില്ലാതെ രാജ്യത്തെ ഇന്ധന വില. ദേശീയ തലസ്ഥാനമായ ഡൽഹിയിൽ പെട്രോൾ ലീറ്ററിന് 105.41 രൂപയാണ് വില. ഡീസലിനാകട്ടെ 96.67 രൂപയും. വാണിജ്യ ന ഗരമായ മുംബൈയിൽ ഒരു ലിറ്റർ പെട്രോളിനും ഡീസലിനും യഥാക്രമം 120.51 രൂപയും 104.77 രൂപയുമാണ് വില. ദിനം പ്രതി വ്യത്യാസം വന്നിരുന്ന ഇന്ധന വില ഇപ്പോൾ രണ്ടാഴ്ചയോളമായി മാറ്റമില്ലാതെ തുടരുകയാണ്.

ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (ബിപിസിഎൽ), ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ഐഒസിഎൽ), ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (എച്ച്പിസിഎൽ) എന്നിവയുൾപ്പെടെ പൊതുമേഖലാ ഒഎംസികൾ അന്താരാഷ്‌ട്ര വിലകൾക്കും വിദേശ വിനിമയ നിരക്കുകൾക്കും അനുസൃതമായി ഇന്ധനവില ദിവസവും പരിഷ്കരിച്ചിരുന്നു. രാജ്യത്തുടനീളം വിലകൾ വർധിച്ചിട്ടുണ്ടെങ്കിലും വിലയിലെ പരിഷ്ക്കരണത്തിന്റെ വ്യാപ്തി ഓരോ സംസ്ഥാനത്തിനും വ്യത്യസ്തമാണ്. പെട്രോൾ, ഡീസൽ വിലകളിൽ എന്തെങ്കിലും മാറ്റം ഉണ്ടായാൽ ദിവസവും രാവിലെ 6 മുതൽ അത് പ്രാബല്യത്തിൽ വരും.

 petrol-diesel

പ്രാദേശിക നികുതികളുടെ അടിസ്ഥാനത്തിൽ ചില്ലറ പെട്രോൾ, ഡീസൽ വിലകൾ ഓരോ സംസ്ഥാനത്തിനും വ്യത്യാസപ്പെട്ടിരിക്കുന്നു. രാജ്യത്തെ ഏറ്റവും ഉയർന്ന പെട്രോൾ വില റിപ്പോർട്ട് ചെയ്തിരിക്കുന്നത് രാജസ്ഥാനിലെ ശ്രീ ഗംഗാനഗറിൽ ആണ്. 122.93 രൂപയാണ് ഇവിടെ ഒരു ലിറ്റർ പെട്രോളിന്റെ വില. രാജ്യത്ത് ഏറ്റവും കുറഞ്ഞ പെട്രോൾ നിരക്ക് റിപ്പോർട്ട് ചെയ്യുന്നത് പോർട്ട് ബ്ലെയറിൽ ആണ്. 91.45 രൂപയാണ് ഇവിടെ പെട്രോളിന്റെ വില. വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് മൂലം കഴിഞ്ഞ വർഷം നവംബർ മുതൽ നാലു മാസത്തോളം വില പരിഷ്‌കരണം നിർത്തിവച്ചിരിക്കുകയായിരുന്നു. തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് ശേഷം മാർച്ച് 22 മുതൽ വില വീണ്ടും വർധിപ്പിക്കാൻ തുടങ്ങി. മാർച്ച് 22 ന് ശേഷം രണ്ടാഴ്ചയ്ക്കുള്ളിൽ ഇന്ധന വിലയിൽ ലിറ്ററിന് 10 രൂപയുടെ വർധനയുണ്ടായി.

Recommended Video

cmsvideo
    സ്വത്തിനെകുറിച്ചോ മകളെ ചൊല്ലിയോ ഒരിടത്തും വിഴുപ്പലക്കിയില്ല മഞ്ജു, ബഹുമാനം മാത്രം | Oneindia

    അതേ സമയം വെള്ളിയാഴ്ച രാവിലെ അസംസ്‌കൃത എണ്ണ വിലയിൽ ഇടിവ് രേഖപ്പെടുത്തിയിരുന്നു. എന്നാൽ കോവിഡ് പ്രതിസന്ധി സമ്പദ്‌വ്യവസ്ഥയെ ഭാരപ്പെടുത്തുന്നത് തുടരുന്നതിനാൽ ചരക്കിന്റെ ആവശ്യകതയെയും ബാധിക്കുന്നുണ്ട്. ബ്രെന്റ് ക്രൂഡ് ഫ്യൂച്ചറുകൾ 81 സെൻറ് ഇടിഞ്ഞ് ബാരലിന് 107.52 ഡോളറിനടുത്ത് വ്യാപാരം നടത്തി. യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് (ഡബ്ല്യുടിഐ) ക്രൂഡ് ഫ്യൂച്ചറുകൾ ബാരലിന് 103.07 ഡോളറായിരുന്നു വില.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+