കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രിയം ഏകെ 47നോട്, വിളിപ്പേര് റിവോൾവർ റാണി; ഉത്തരേന്ത്യയെ വിറപ്പിച്ച അനുരാധയും ജത്തേഡിയും, അറസ്റ്റിൽ

Google Oneindia Malayalam News

ദില്ലി: നീണ്ട നാളത്തെ പൊലീസിന്റെ അന്വേഷണത്തിനൊടുവില്‍ കുപ്രസിദ്ധ കുറ്റവാളികളായ കാലാ ജാത്തേഡി എന്ന് വിളിക്കുന്ന സന്ദീപ്, രാജസ്ഥാന്‍ ഡോണ്‍ എന്നറിയപ്പെടുന്ന അനുരാധ ചൗധരി എന്നിവരെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. ഉത്തര്‍പ്രദേശിലെ സഹറന്‍പൂരില്‍ നിന്ന് കാലാ ജാത്തേഡിയും തൊട്ടു പിന്നാലെ അനുരാധയെയും അറസ്റ്റിലായി. കൊലക്കേസ് ഉള്‍പ്പടെയുള്ള നിരവധി കേസുകളില്‍ പ്രതിയായ ഇരുവരെയും പിടികൂടാന്‍ 12 സംസ്ഥാനങ്ങളിലാണ് പൊലീസ് അന്വേഷണം നടത്തിയത്.

സാരിയിൽ സുന്ദരിയായി ഭാമ; ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

1

പണം ലഭിച്ചാല്‍ എന്തും ചെയ്യാന്‍ മടിക്കാത്ത കൊടും ക്രിമിനലാണ് കാല ജാത്തേഡി. ഇയാളെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് ഏഴ് ലക്ഷം രൂപ പ്രതിഫലമായി പ്രഖ്യാപിച്ചിരുന്നു. പൊലീസ് കസ്റ്റഡിയില്‍ നിന്ന് കഴിഞ്ഞ വര്‍ഷമാണ് കാല ജത്തേഡി രക്ഷപ്പെടുന്നത്. ഒളിമ്പക് ജേതാവ് സുശീല്‍ കുമാര്‍ അറസ്റ്റിലായ സംഭവത്തില്‍ ജത്തേഡിക്ക് ബന്ധമുണ്ടെന്നാണ് പൊലീസ് നിഗമനം. ഇക്കാര്യം പൊലീസ് പരിശോധിക്കുന്നുണ്ട്.

2

സന്ദീപ് എന്നത് യഥാര്‍ത്ഥ പേരാണെങ്കിലും അറിയപ്പെട്ടിരുന്നത് കാലാ ജത്തേഡി എന്ന പേരിലായിരുന്നു. ഹരിയാനയിലെ സോനെപ്പത്ത് സ്വദേശിയാണ്. 25 കൊലപാതകങ്ങള്‍ നടത്തിയിട്ടുണ്ടെന്നാണ് പൊലീസ് കണ്ടെത്തല്‍. മാസങ്ങള്‍ക്ക് മുമ്പ് പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഗുണ്ടാതലവന്‍ കുല്ഡദീപ് ഫജ്ജയെ ഒരിക്കല്‍ പൊലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടുത്താന്‍ ശ്രമിച്ചത് ജത്തേഡിയുടെ സംഘമാണെന്നാണ് കരുതുന്നത്.

3

വിദേശ രാജ്യങ്ങളിലെ കുപ്രസിദ്ധ ഗുണ്ടാ നേതാക്കളുടെ കൂട്ടാളിയാണ് ജത്തേഡിയെന്ന വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇപ്പോള്‍ ജയിലില്‍ കഴിയുന്ന ലോറന്‍സ് ബിഷ്‌ണോയി എന്ന ഗുണ്ടാത്തലവന്റെ സംഘത്തിന് നേതൃത്വം നല്‍കുന്നത് ജത്തേഡിയാണെന്നാണ് വിവരം. ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ സല്‍മാന്‍ ഖാനെ ഭീഷണിപ്പെടുത്തിയ ഗുണ്ടാനേതാവായിരുന്നു ലോറന്‍സ് ബിഷ്‌ണോയി.

4

ജത്തേഡിയ പിടിയിലായതോടെ അന്താരാഷ്ട്ര കുറ്റവാളികളായ കാലാ ജാത്തേഡിയും അനുരാധയും പിടിയിലായതോടെ അന്താരാഷ്ട് ഗുണ്ടാ സംഘത്തിന്റെ ചുരുളഴിക്കാനാവുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. മൂന്നോളം രാജ്യങ്ങളില്‍ ഈ സംഘം വ്യാപിച്ചുകിടക്കുന്നുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.

5

രാജസ്ഥാനിലെ കുപ്രസിദ്ധ കുറ്റവാളിയാണ് അനുരാധ ചൗധരി. എവെരയും അത്ഭുതപ്പെടുത്തുന്ന ജീവിത ശൈലിയാണ് ഗുണ്ടാനേതാവായ അനുരാധയുടേയത്. പല വിളിപ്പേരിലാണ് അനുരാധ രാജസ്ഥാനില്‍ അറിയപ്പെടുന്നത്. മാഡം മിന്‍സ്, റിവോള്‍വര്‍ റാണി എന്നീ പേരുകളിലാണ് അറിയപ്പെട്ടിരുന്നത്. പണത്തിന് വേണ്ടി എന്തും ചെയ്യുന്ന പ്രകൃതക്കാരിയാണ് അനുരാധ.

6

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അനുരാധ നിരവധി കേസുകളില്‍ പ്രതിയാണ് തട്ടിക്കൊണ്ടു പോകല്‍, പണം തട്ടിപ്പറിക്കല്‍, ആയുധക്കടത്ത് തുടങ്ങിയ നിരവധി കേസുകളുണ്ട് അനുരാധയുടെയ. പേരില്‍. ആയുധങ്ങളില്‍ അനുരാധയ്ക്ക് ഏറ്റവും പ്രിയം ഏകെ 47 തോക്കുകളോടാണ്. ഇതോടെയാണ് റിവോള്‍വര്‍ റാണി എന്ന വിളിപ്പേര് ലഭിച്ചത്. ഭീഷണിപ്പെടുത്താന്‍ അനുരാധ ഏറ്റവും കൂടുതല്‍ ഉപയോഗിച്ചത്.

7

കാല ജത്തേഡിയയും അനുരാധയും ദമ്പതികളാണെന്ന വ്യാജേന കള്ളപ്പേരുകളിലാണ് പല സ്ഥലങ്ങളിലും ഒളിച്ച് താമസിച്ചിരുന്നത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ഒളിച്ച് താമസിച്ചെന്നാണ് വിവരം. പൊലീസ് എപ്പോഴും പിന്നാലെയുണ്ടായതിനാല്‍ എവിടെയും അധിക നാള്‍ താമസിച്ചിരുന്നില്ല. ഇവര്‍ക്കായി ദില്ലി പൊലീസ് 12ഓളം സംസ്ഥാനങ്ങളിലാണ് അന്വേഷണം നടത്തിയത്.

8

പൊലീസിനെ കബളിപ്പിക്കാനുള്ള എല്ലാ നീക്കങ്ങളും ഇവരുടെ ഭാഗത്ത് നിന്നുണ്ടായിരുന്നു. 2017ല്‍ പൊലീസ് ഏറ്റുമുട്ടലില്‍ പ്രധാന ഗുണ്ട നേതാവ് ആനന്ദ് പാല്‍ കൊല്ലപ്പെട്ടിരുന്നു. ഈ ആനന്ദ് പാലിന്റെ അടുത്ത കൂട്ടാളിയാണ് അനുരാധ. നിലവില്‍ രാജസ്ഥാനില്‍ 12ഓളം കേസുകളാണ് അനുരാധയുടെ പേരിലുള്ളത്.

9

10000 രൂപയായിരുന്നു അനുരാധയെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് പ്രതിഫലമായി പ്രഖ്യാപിച്ചത്. കഴിഞ്ഞ ഒന്നര വര്‍ഷത്തോളമായി പൊലീസ് അനുരാധയുടെ പിന്നാലെയായിരുന്നു. ഇതിനിടെയിലാണ് ഇവരുമായി ബന്ധമുള്ള 20ഓളം കൂട്ടാളികള്‍ പിടിയിലാവുന്നത്. ഇവരില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് ഗോവയുമായി അനുരാധയ്ക്കുള്ള ബന്ധത്തെ കുറിച്ച് വിവരം ലഭിച്ചത്.

10

തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തില്‍ ജത്തേഡിയയും അനുരാധയും മധ്യപ്രദേശ്, ഗുജറാത്ത്, ബീഹാര്‍, ഉത്തര്‍പ്രദേശ്, ആന്ധ്രാപ്രദേശ്, പഞ്ചാബ്, ഹരിയാന, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലൂടെ കടന്നുപോയെന്ന വിവരം ലഭിച്ചത്. ഇവര്‍ കടന്നു പോയെന്ന് സംശയിക്കുന്ന സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നും ലഭിച്ച രൂപയാണ് പിടികൂടാന്‍ ഏറെ സഹായിച്ചത്.

11

ഈ സംസ്ഥാനങ്ങളിലൂടെയുള്ള യാത്രയ്ക്ക് അനുരാധയും ജത്തേഡിയയും ധരിച്ചത് സിഖ് വേഷമായിരുന്നു. തുടര്‍ന്ന് ഈ ചിത്രങ്ങളില്‍ നിന്നും നടത്തിയ വിശദമായ അന്വേഷണമാണ് ഒടുവില്‍ ഉത്തര്‍ പ്രദേശില്‍ അവസാനിച്ചത്. ഒപ്പറേഷന്‍ ഡി 24 എന്നായിരുന്നു ഈ കൊടും ക്രിമിനലുകളെ പിടികൂടാനുള്ള ദൗത്യത്തിന് പേരിട്ടത്.

12

പ്രത്യേക ഗുണ്ടാ കോഡുകളിലാണ് ഇവര്‍ ഇത്രയും നാള്‍ ഒളിച്ചിരുന്നത്. രണ്ട് ഗുണ്ടാ നേതാക്കള്‍ക്കും കോഡുകള്‍ നല്‍കിയിരുന്നു. ജത്തേഡിയയുടെ കോട് ആല്‍ഫ എന്നായിരുന്നു . ഇപ്പോള്‍ അറസ്റ്റിലായതോടെ ഇവരില്‍ നിന്നും വിവിധ തരത്തിലുള്ള ആയുധ ശേഖരം പിടികൂടിയിട്ടുണ്ട്. പൊലീസിന്റെ ദീര്‍ഘനാളത്തെ ശ്രമമാണ് ഇപ്പോള്‍ അവസാനിച്ചിരിക്കുന്നത്.

13

അറസ്റ്റിലായ രണ്ട് പേരെയും കോടതിയില്‍ ഹാജരാക്കി. ചോദ്യം ചെയ്യലിനായി 14 ദിവസത്തെ റിമാന്‍ഡില്‍ വിട്ടിരിക്കുകയാണ്. ഇവരില്‍ നിന്നും ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണം അന്താരാഷ്ട്ര ഗുണ്ട സംഘങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.

14

ഇവര്‍ കസ്റ്റഡിയിലായതോടെ ഇവര്‍ നേതൃത്വം നല്‍കുന്ന ഗുണ്ടാ സംഘങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഇതോടെ അവസാനിക്കുമെന്നാണ് കരുതുന്നത്. ചോദ്യം ചെയ്യലില്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തുകയാണെങ്കില്‍ അന്വേഷണം നീളുമെന്നാണ് കരുതുന്നത്. ഇവരുടെ കൂട്ടാളികളില്‍ ഓരോരുത്തരെയും വരും ദിവസങ്ങളില്‍ പിടികൂടാനാവുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്.

15

മാസങ്ങള്‍ക്ക് മ്ുമ്പാണ് ഉത്തരേന്ത്യയെ വിറപ്പിച്ച വികാസ് ദുബെ എന്ന ഗുണ്ടാനേതാവിനെ പൊലീസ് പിടികൂടിയിരുന്നു. എട്ടോളം പൊലീസുകാരെ വെടിവച്ച് കൊലപ്പെടുത്തിയതിന് പിന്നാലെയാണ് വികാസ് ദുബെയെ പിടികൂടുന്നത്. പിന്നീട് ഇയാള്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നുയ ഇത് വ്യാജ ഏറ്റുമുട്ടല്‍ ആണെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് സുപ്രീം കോടതി ഉത്തര്‍ പ്രദേശ് സര്‍ക്കാരിനെതിരെ രംഗത്തെത്തിയിരുന്നു. രൂക്ഷമായ ഭാഷയിലാണ് അന്ന് സുപ്രീം കോടതി സര്‍ക്കാരിനെ വിമര്‍ശിച്ചത്.

എസ്‌ഐയെ തള്ളി നിലത്തിട്ടു; കൗണ്‍സിലറെ സ്ത്രീ എറിഞ്ഞോടിച്ചു, വീഡിയോ വൈറല്‍... ആ സംഭവം ഇങ്ങനെഎസ്‌ഐയെ തള്ളി നിലത്തിട്ടു; കൗണ്‍സിലറെ സ്ത്രീ എറിഞ്ഞോടിച്ചു, വീഡിയോ വൈറല്‍... ആ സംഭവം ഇങ്ങനെ

Recommended Video

cmsvideo
Karnataka makes RT-PCR certificate mandatory for arrivals from Kerala and Maharashtra

മണിക്കുട്ടന്‍ വിന്നര്‍ എന്ന് കേട്ടപ്പോള്‍ ചിരിവന്നു: സത്യത്തില്‍ കരച്ചിലല്ലേ വരുന്നതെന്ന് ആരാധകര്‍മണിക്കുട്ടന്‍ വിന്നര്‍ എന്ന് കേട്ടപ്പോള്‍ ചിരിവന്നു: സത്യത്തില്‍ കരച്ചിലല്ലേ വരുന്നതെന്ന് ആരാധകര്‍

വാക്സിൻ എടുത്തില്ലേ? സൗദിയിൽ കർശന നിയന്ത്രണം, വീട്ടിലിരുന്ന് ജോലി ചെയ്യുന്നവർക്ക് ആഗസ്റ്റ് ഒമ്പതിന് ശേഷം ബാധകംവാക്സിൻ എടുത്തില്ലേ? സൗദിയിൽ കർശന നിയന്ത്രണം, വീട്ടിലിരുന്ന് ജോലി ചെയ്യുന്നവർക്ക് ആഗസ്റ്റ് ഒമ്പതിന് ശേഷം ബാധകം

English summary
Gangster Kala Jatheri and his partner Lady Don Anuradha Choudhary are in police custody
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X