കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബലാത്സംഗ കേസിലെ യുപി മന്ത്രിയെ പിടികൂടാന്‍ തലസ്ഥാനത്ത് റെയ്ഡ്

ബലാത്സംഗ കേസിലെ പ്രതിയായ ഉത്തര്‍ പ്രദേശ് മന്ത്രി ഗായത്രി പ്രസാദ് പ്രജാപതിയെ പിടി കൂടാന്‍ ദില്ലി പോലീസ് തലസ്ഥാനത്ത് റെയ്ഡ് നടത്തി.

  • By Akhila
Google Oneindia Malayalam News

ദില്ലി; ബലാത്സംഗ കേസിലെ പ്രതിയായ ഉത്തര്‍ പ്രദേശ് മന്ത്രി ഗായത്രി പ്രസാദ് പ്രജാപതിയെ പിടി കൂടാന്‍ ദില്ലി പോലീസ് തലസ്ഥാനത്ത് റെയ്ഡ് നടത്തി. അഖിലേഷ് യാദവ് മന്ത്രിസഭയിലെ ഗതാഗത വകുപ്പ് മന്ത്രിയാണ് ഗായത്രി പ്രസാദ് പ്രജാപതി. സുപ്രീം കോടതി ഉത്തരപ്രകാരമാണ് പ്രജാപതിയ്‌ക്കെതിരെ പോലീസ് എഫ്‌ഐആര്‍ ഫയല്‍ ചെയ്തത്.

ബലാത്സംഗ കേസിലെ പ്രതിയായ ഗായത്രിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കാത്തതിന്റെ കാരണം ചോദിച്ച് യുപി ഗവര്‍ണര്‍ രാം നായക് മുഖ്യമന്ത്രി അഖിലേഷ് യാദവിന് കത്ത് അയച്ചിരുന്നു. കൂട്ടബലാത്സംഗത്തിലെ പ്രതിയാണ് ഗായത്രി പ്രജാപതി. യുവതിയെയും പ്രായപൂര്‍ത്തിയാക്കാത്ത മകളെയും പീഡിപ്പിച്ചുവെന്നതാണ് കേസ്.

xup-police

സംഭവത്തില്‍ സമാജ് വാദിയെ കുറ്റപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്ത് എത്തിയിരുന്നു. ഒരു പെണ്‍കുട്ടി നീതിയ്ക്ക് വേണ്ടി കരയുമ്പോള്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ് കുറ്റവാളിയെ സംരക്ഷിക്കുകയാണെന്നും നരേന്ദ്രമോദി കുറ്റപ്പെടുത്തി. ജാവുന്‍പൂരില്‍ തെരഞ്ഞെടുപ്പില്‍ സംസാരിക്കവെയാണ് നരേന്ദ്രമോദി അഖിലേഷ് സര്‍ക്കാരിനെ കുറിച്ച് ആഞ്ഞടിച്ചത്.

കേസിലെ പ്രതിയായ പ്രജാപതിയെ മന്ത്രസഭയില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധങ്ങള്‍ ഉയരുന്നുണ്ട്. സംസ്ഥാന്‍ അധ്യക്ഷന്‍ കേശവ് പ്രസാദ് മൗര്യയും പ്രജാപതിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു.

English summary
Gayatri Prasad Prajapati case: Delhi Police conduct raids in national capital.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X