ഇന്ത്യയിലെത്തിയ ഗീതയെ തിരിച്ചയക്കണമെന്ന് പാക്കിസ്ഥാന്‍
ദില്ലി: ആഘോഷങ്ങളും ആരവങ്ങളുമായി പാക്കിസ്ഥാനില്‍ നിന്നും ഇന്ത്യയിലേക്ക് കൊണ്ടു വന്ന ഗീതയെ തിരിച്ചയക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി. ഇന്ത്യയില്‍ എത്തി മാസങ്ങളായിട്ടും ഗീതയുടെ മാതാപിതാക്കളെ കണ്ടുപിടിക്കുന്നതിന് സാധിച്ചിലലായിരുന്നു. ഇതിന് വേണ്ടി മനുഷ്യാവകാശ പ്രവര്‍ത്തകനായ അന്‍സാര്‍ ബേണിയാണ് ഗീതയെ മടക്കിക്കൊണ്ടു വരുന്നതിന് കോടതിയെ സമീപ്പിച്ചത്.
കേന്ദ്ര സര്‍ക്കാരും സുഷമ സ്വരാജും ചേര്‍ന്നായിരുന്നു ഗീതയെ ഇന്ത്യയില്‍ എത്തിക്കുന്നതിനുള്ള നടപടികള്‍ എടുത്തത്. എന്നാല്‍ മാതാപിതാക്കളെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങള്‍ വിജയിച്ചില്ല. ഗീത മകളാണെന്ന് പറഞ്ഞ് മൂന്ന് ദമ്പതികള്‍ എത്തിയെങ്കിലും ഇവരെ തിരിച്ചറയുന്നതിന് ഗീതയ്ക്ക് സാധിച്ചില്ല.

ഗീത ഇന്ത്യയില്‍ എത്തിയിട്ട് എട്ട് മാസമായിട്ടും കേന്ദ്ര സര്‍ക്കാരിന് വേണ്ടത്ര നടപടികള്‍ സ്വീകരിക്കാന്‍ കഴിഞ്ഞില്ല, ഗീതയെ സന്ദര്‍ശിക്കാന്‍ ആരെയും അനുവദിച്ചിരുന്നില്ല. എന്നീ കാരണങ്ങളാണ് ഹര്‍ജിയില്‍ പറയുന്നത്. ബീഹാര്‍ മുഖ്യമന്ത്രി നീതീഷ് കുമാറിനോട് സുഷമ സ്വരാജ് ആവശ്യപ്പെട്ടിട്ടും നടപടികള്‍ സ്വീകരിച്ചിട്ടില്ല.
ബീഹാര്‍ സ്വദേശിനിയായ ഗീത 13 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് പാക്കിസ്ഥാന്‍ അതിര്‍ത്തി കടന്ന് വഴിതെറ്റി പോയത്. കേള്‍വിയും സംസാരശേഷിയും ഇല്ലാത്തതിനാല്‍ നാട്ടിലേക്ക് തിരിച്ചെത്തിയും മാതാപിതാക്കളെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങള്‍ പാഴാവുകയായിരുന്നു.












Click it and Unblock the Notifications