കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീരിൽ സമാധാനം പുനഃസ്ഥാപിക്കണം; സര്‍ക്കാരിനെ പിന്തുണച്ച് സേനാമേധാവി ജനറല്‍ ബിപിന്‍ റാവത്ത്

കേന്ദ്രസര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയെ കശ്മീരിലേക്ക് അയച്ചത് സേനാ നീക്കത്തെ ബാധിക്കില്ലെന്ന് ബിപിന്‍ റാവത്ത് വ്യക്തമാക്കി

  • By Ankitha
Google Oneindia Malayalam News

ദില്ലി : കശ്മീരിൽ ചർച്ചക്കായി കേന്ദ്ര സര്‍ക്കാർ പ്രതിനിധിയെ നിയോഗിച്ചത് താഴ്‌വരയിലെ സൈനിക നീക്കങ്ങളെ ഒരുതരത്തിലും ബാധിക്കില്ലെന്നു സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. സൈന്യത്തിന്റെ ആധുനിക വത്കരണത്തെപ്പറ്റിയുള്ള സെമിനാറിൽ സംസാരിക്കുമ്പോഴാണ് റാവത്ത് ഇക്കാര്യം വ്യക്തമാക്കിയത്.ഇന്റലിജന്‍സ് ബ്യൂറോ (ഐബി) മുന്‍ ഡയറക്ടര്‍ ദിനേശ്വര്‍ ശര്‍മയെയാണ് കശ്മീർ ചർച്ചയ്ക്കായി നിയോഗിച്ചത്,

പാകിസ്താനെതിരെ കൈകോർത്ത് ഇന്ത്യയും അമേരിക്കയും, തീവ്രവാദം അനുവദിക്കില്ലപാകിസ്താനെതിരെ കൈകോർത്ത് ഇന്ത്യയും അമേരിക്കയും, തീവ്രവാദം അനുവദിക്കില്ല

പ്രദേശത്തെ പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ സര്‍ക്കാരിനൊപ്പം സൈന്യവും ശ്രമിക്കുന്നുണ്ട്. താഴ്‌വരയുടെ സുരക്ഷിതത്വം പ്രധാന പരിഗണനാവിഷയമാണ്. ഇലക്ട്രോണിക് പോരാട്ടവും മുന്നറിയിപ്പു സംവിധാനവും കൂടുതല്‍ സജീവമാക്കും. താഴ്‌വരയില്‍ ഭീകരര്‍ക്കെതിരായ സേനാനീക്കത്തില്‍ മാറ്റമൊന്നുമില്ലെന്നും ബിപിന്‍ റാവത്ത് പറഞ്ഞു.

 ജ്യേഷ്ഠന്‍ യുപി മുഖ്യമന്ത്രി അനുജൻ അതിര്‍ത്തി കാക്കുന്ന സൈനികൻ, യോഗിയുടെ കുടുംബ ചിത്രം ഇങ്ങനെ... ജ്യേഷ്ഠന്‍ യുപി മുഖ്യമന്ത്രി അനുജൻ അതിര്‍ത്തി കാക്കുന്ന സൈനികൻ, യോഗിയുടെ കുടുംബ ചിത്രം ഇങ്ങനെ...

കശ്മീരിൽ 140 സൈനികരെയാണ് സൈന്യം വകവരുത്തിയത്. ഉറിയും , പഠാൻകോട്ട് ആക്രമങ്ങൾ ഇനിയും ആവർത്തിക്കാതിരിക്കാനാണ് സൈന്യം നോക്കുന്നതെന്നും അതിനുള്ള മുന്നൊരുക്കങ്ങൾ സൈന്യത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെവന്നും റാവത്ത് പറഞ്ഞു. ഇന്ത്യയിൽ വികസിപ്പിച്ചെടുത്ത സംവിധനങ്ങൾ ആവിഷ്കരിച്ച് സൈന്യത്തെ ആധുനികമാക്കുമെന്നും അദ്ദേഹം പറഞ്ഞു. താഴ്വരയിൽ വിവരശേഖരണവും നിരീക്ഷണ സംവിധാനങ്ങളും കൂടുതല്‍ ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

bibin rawath

കേന്ദ്ര കാബിനറ്റ് സെക്രട്ടറിയുടെ റാങ്കിലാണ്, 1979 ബാച്ച് കേരള കേഡര്‍ റിട്ട. ഐപിഎസ് ഉദ്യോഗസ്ഥനായ ദിനേശ്വര്‍ ശര്‍മയുടെ നിയമനം. കശ്മീരിലെ സംഘടനകളും വ്യക്തികളുമായി വിശദമായ ചര്‍ച്ച നടത്തിയശേഷം ദിനേശ്വര്‍ ശര്‍മ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കു റിപ്പോര്‍ട്ട് നല്‍കും. ചര്‍ച്ചകള്‍ക്കുസമയപരിധി നിശ്ചയിച്ചിട്ടില്ല.

English summary
he appointment of an interlocutor for Kashmir would not affect army’s operations in the Valley, chief Bipin Rawat said on Wednesday, two days after the government named a former IB chief to restart the dialogue process.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X