ജോർജ്ജ് മുത്തൂറ്റിന്റെ മരണം: അന്വേഷണത്തിന് ഫോറൻസിക് മെഡിക്കൽ ബോർഡ്, പരിശോധിക്കുന്നത് മൂന്ന് കാര്യങ്ങൾ
ദില്ലി: ജോർജ് മുത്തൂറ്റിന്റെ മരണകാരണം അന്വേഷിക്കുന്നതിനായി ദില്ലി എയിംസിലെ ഫോറൻസിക് വകുപ്പ് അന്വേഷിക്കും.
ഫോറൻസിക് വകുപ്പിലെ മൂന്ന് മുതിർന്ന ഡോക്ടർമാരുടെ മെഡിക്കൽ ബോർഡിനും രൂപം നൽകിയിട്ടുണ്ട്. ദില്ലിയിലെ കൈലാസിലെ വീടിന്റെ നാലാം നിലയിൽ നിന്ന് വീണാണ് ജോർജ്ജ് മുത്തൂത്ത് മരണമടയുന്നത്. വെള്ളിയാഴ്ച രാത്രി 9.20 ഓടെയാണ് സംഭവം.
ദില്ലി എയിംസിൽ വെച്ച് ശനിയാഴ്ച രാവിലെ ജോർജ്ജ് മുത്തൂറ്റിന്റെ പോസ്റ്റ്‌മോർട്ടം നടത്തിയതായി എയിംസിലെ ഫോറൻസിക് മെഡിസിൻ വിഭാഗം പ്രൊഫസറും മേധാവിയുമായ ഡോ. സുധീർ കുമാർ ഗുപ്ത പറഞ്ഞു. എന്നാൽ അദ്ദേഹത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ഒരു സാധ്യതയും തള്ളിക്കളയുന്നില്ലെന്നും ഇത് കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ച കേസായതിനാൽ ഇത് സ്വാഭാവിക മരണമല്ലെന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.

"ഞങ്ങൾ പോസ്റ്റ്‌മോർട്ടം വീഡിയോയിൽ പകർത്തി സൂക്ഷിച്ചിട്ടുണ്ടെന്നും കൂടുതൽ ലബോറട്ടറി പരിശോധന, ഹിസ്റ്റോളജിക്കൽ, കെമിക്കൽ ടെസ്റ്റുകളുൾപ്പെടെയുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയതായും ഡോ. സുധീർ ഗുപ്ത വ്യക്തമാക്കി. ഇതിന്റെ ഫലം വന്ന ശേഷം മാത്രമേ ഇത് ആത്മഹത്യയാണോ അപകടമാണോ അല്ലെങ്കിൽ നരഹത്യയാണോ എന്ന് ഞങ്ങൾക്ക് കണ്ടെത്താനാകൂ, "അവർ പറഞ്ഞു.
ടീം പ്രധാനമായും മൂന്ന് കാര്യങ്ങളാണ് പരിശോധിക്കുന്നത്. ജോർജ്ജ് മുത്തൂട്ടിന് പരിക്കേറ്റത് നാല് നില കെട്ടിടത്തിൽ നിന്നുള്ള വീഴ്ചയുമായി ബന്ധപ്പെട്ടാണോ, ശരീരത്തിൽ ലഹരിയുടെ അംശമുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. അതിന് ഒരു രാസപരിശോധന നടത്തേണ്ടതും ആവശ്യമാണ്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തു വരുന്നതോടെ മാത്രമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ എന്നും ഡോക്ടർ ഗുപ്ത പറഞ്ഞു.












Click it and Unblock the Notifications