കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്ലിം വൃദ്ധനെ മര്‍ദ്ദിച്ച് താടി മുറിച്ച സംഭവം; ഏലസ് കഥയുമായി പോലീസ്, തള്ളി കുടുംബം

Google Oneindia Malayalam News

ലഖ്‌നൗ: ഗാസിയാബാദില്‍ മുസ്ലിം വൃദ്ധന് മര്‍ദ്ദനമേറ്റ സംഭവത്തില്‍ പോലീസിന്റെ വാദം തള്ളി കുടുംബം. പള്ളിയിലേക്ക് പോകവെ ചിലര്‍ ഓട്ടോയില്‍ ബലമായി കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിക്കുകയും താടി മുറിക്കുകയും ചെയ്തുവെന്നും ജയ് ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെട്ടു എന്നുമാണ് അബ്ദുല്‍ സമദ് പറഞ്ഞത്. ഇദ്ദേഹം തനിക്ക് നേരിട്ട അനുഭവം വിവരിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ചും വാര്‍ത്ത പങ്കുവച്ചും നിരവധി പ്രമുഖര്‍ രംഗത്തുവന്നു. എന്നാല്‍ ഇവര്‍ക്കെതിരെ പോലീസ് കേസെടുത്തു. സംഭവത്തില്‍ വര്‍ഗീയ നിറം നല്‍കിയതിനാണ് കേസ്.

x

താജ്മഹല്‍ വീണ്ടും സന്ദര്‍ശകര്‍ക്കായി തുറന്നു- ചിത്രങ്ങള്‍ കാണാം

അബ്ദു സമദിന് ഏലസ്സ് കൊടുക്കുന്ന പ്രവര്‍ത്തനമുണ്ടായിരുന്നു. ഇദ്ദേഹത്തില്‍ നിന്ന് ഏലസ്സ് വാങ്ങിയവര്‍ക്ക് ഉദ്ദേശം നടന്നില്ല. അവരാണ് പിടിച്ചുകൊണ്ടുപോയി മര്‍ദ്ദിച്ചത്. ഇതില്‍ ഹിന്ദുക്കളും മുസ്ലിങ്ങളുമുണ്ട് എന്നാണ് ഗാസിയാബാദ് പോലീസ് പറഞ്ഞത്. ഈ വിവരം പോലീസ് പുറത്തുവിട്ടിട്ടും സംഭവവുമായി ബന്ധപ്പെട്ട ട്വീറ്റുകള്‍ ഡിലീറ്റ് ചെയ്തില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ട്വിറ്ററിനെതിരെ കേസെടുത്തത്. ട്വിറ്ററിന് പുറമെ മാധ്യമപ്രവര്‍ത്തകരായ റാണ അയ്യൂബ്, സബ നഖ്‌വി, കോണ്‍ഗ്രസ് നേതാക്കളായ സല്‍മാന്‍ നിസാമി, ഷമ മുഹമ്മദ്, മസ്‌കൂര്‍ ഉസ്മാനി എന്നിരുള്‍പ്പെടെ 9 പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്.

കെ സുധാകരന്‍ അധ്യക്ഷനാകുമ്പോള്‍ സിപിഎം അങ്കലാപ്പില്‍; ബിജെപി ബന്ധം നിരത്തി കെ ബാബുകെ സുധാകരന്‍ അധ്യക്ഷനാകുമ്പോള്‍ സിപിഎം അങ്കലാപ്പില്‍; ബിജെപി ബന്ധം നിരത്തി കെ ബാബു

അതേസമയം, അബ്ദുസമദിന്റെ കുടുംബം പോലീസ് വാദം തള്ളി രംഗത്തുവന്നു. പോലീസ് പറയുന്നത് ശരിയല്ലെന്ന് മകന്‍ ബാബ്ലൂ സെയ്ഫി എന്‍ഡിടിവിയോട് പറഞ്ഞു. ഏലസ്സ് വില്‍ക്കുന്ന പ്രവര്‍ത്തനം തങ്ങളുടെ കുടുംബത്തില്‍ ആരും ചെയ്യുന്നില്ല. ഞങ്ങള്‍ ആശാരിമാരാണ്. അന്വേഷിക്കട്ടെ, സത്യം തെളിയുമെന്നും ബാബ്ലൂ സെയ്ഫ് പറഞ്ഞു. പിതാവിന് നേരെ ആക്രമണം ഉണ്ടായത് ജൂണ്‍ 5നാണ്. ആറിന് ലോനി പോലീസില്‍ പരാതി നല്‍കി. നാല് മണിക്കൂറാണ് അക്രമികള്‍ പിതാവിനെ മര്‍ദ്ദിച്ചതും പീഡിപ്പിച്ചതും. ഭാഗ്യം കൊണ്ട് ജീവന്‍ തിരിച്ചുകിട്ടിയെന്നും ബാബ്ലൂ സെയ്ഫ് പറയുന്നു.

മാളവിക ശര്‍മയുടെ ഏറ്റവും പുതിയ എച്ച്ഡി ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
Relaxation in one month long lockdown in kerala

English summary
Ghaziabad incident: Muslim Old man Family rejected Uttar Pradesh Police version
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X