Get Updates
Get notified of breaking news, exclusive insights, and must-see stories!

കശ്മീരില്‍ ഗുലാം നബി വരണം, 23 നേതാക്കളുടെ രാജി, സോണിയാ ഗ്രൂപ്പിനെതിരെ പടയൊരുക്കം

ദില്ലി: കശ്മീര്‍ കോണ്‍ഗ്രില്‍ വീണ്ടും പുതിയ പ്രതിസന്ധി. സംസ്ഥാന നേതൃത്വം പിടിക്കാനായി ഗുലാം നബി ആസാദ് ഗ്രൂപ്പ് വന്‍ നീക്കങ്ങളാണ് നടക്കുന്നത്. കൂട്ടരാജിയില്‍ ഹൈക്കമാന്‍ഡ് പോലും വിറച്ചിരിക്കുകയാണ്. ഏറ്റവും അമ്പരപ്പിക്കുന്നത് ആസാദിന്റെ പേര് സോണിയാ ഗാന്ധിക്കെതിരെയാണ് എന്നാണ്. സോണിയയെ പിന്തുണയ്ക്കുന്ന വിഭാഗത്തെ പുകച്ച് പുറത്ത് ചാടിക്കാനാണ് നീക്കം.

ദുല്‍ഖറിന് നഷ്ടമുണ്ടാക്കി, കുറുപ്പിന്റെ കളക്ഷന്‍ കുറച്ചു, നടപടി വേണമെന്ന് ഫിലിം ചേംബര്‍ര്‍

രാഹുല്‍ ഗാന്ധിക്കെതിരെ നേരിട്ടുള്ള വെല്ലുവിളി കൂടിയാണിത്. തീര്‍ച്ചയായും രാജി തുടര്‍ന്നാല്‍ കശ്മീര്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ ആളില്ലാത്ത അവസ്ഥ വരുമെന്ന് ഉറപ്പാണ്. ആസാദ് ദില്ലിയില്‍ നിന്ന് കശ്മീരിലേക്ക് കളം മാറിയതും കാര്യങ്ങളെ ത്രില്ലിംഗാക്കിയിരിക്കുകയാണ്.

1

ജമ്മു-കശ്മീര്‍ കോണ്‍ഗ്രസില്‍ 23 നേതാക്കളാണ് രാജിവെച്ചത്. നേരത്തെ ഒന്‍പതിലധികം നേതാക്കള്‍ രാജിവെച്ചിട്ട് സോണിയക്ക് കത്തയച്ചിരുന്നു. ഇത്തവണ രാജിവെക്കുന്നവരുടെ ആവശ്യം പരസ്യമാക്കിയിരിക്കുകയാണ്. നിലവിലെ അധ്യക്ഷന്‍ ജിഎ മിറിനെ മാറ്റണമെന്നാണ് ആവശ്യം. പകരം സംസ്ഥാന കോണ്‍ഗ്രസിനെ ഗുലാം നബി ആസാദ് നയിക്കണമെന്നാണ് ആവശ്യം. ദില്ലിയില്‍ രാഹുല്‍ ഗാന്ധിയില്‍ നിന്ന് നേരിട്ട തിരിച്ചടിക്ക് മറുപടി കശ്മീരില്‍ നിന്ന് നല്‍കാനാണ് കോണ്‍ഗ്രസ് നീക്കം. ആസാദ് അധ്യക്ഷനാവുന്നതോടെ രാഹുല്‍ ഗാന്ധിക്ക് ഒരു സംസ്ഥാന സമിതിയില്‍ നിന്നുള്ള പിന്തുണ കുറയും. കൂടുതല്‍ മാറ്റങ്ങള്‍ക്കും ദേശീയ നേതൃത്വം വഴങ്ങേണ്ടി വരും.

2

കശ്മീരില്‍ വന്‍ പ്രതിസന്ധി കോണ്‍ഗ്രസ് നേരിടുന്നുണ്ടെന്ന് ഉറപ്പാണ്. ഹൈക്കമാന്‍ഡ് തങ്ങള്‍ പറയുന്നത് കേള്‍ക്കാന്‍ തയ്യാറായിട്ടില്ലെങ്കില്‍ മറ്റ് വഴികള്‍ തേടാന്‍ മടിക്കില്ലെന്നും ഈ നേതാക്കള്‍ വ്യക്തമാക്കി. ജമ്മുവിലും കശ്മീരിലുമായി ഗുലാം നബി ആസാദ് വന്‍ റാലികള്‍ സംഘടിപ്പിച്ച് കൊണ്ടിരിക്കുകയാണ്. അത് മാത്രമല്ല വലിയ തോതില്‍ നേതാക്കള്‍ അദ്ദേഹത്തിന് ചുറ്റും അണിനിരക്കുകയാണ്. മുമ്പൊന്നുമില്ലാത്ത തരത്തില്‍ ആവേശത്തിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. സംസ്ഥാന കോണ്‍ഗ്രസില്‍ ആസാദ് പിടിമുറുക്കിയിരിക്കുകയാണ്. അതേസമയം മിര്‍ ആണെങ്കില്‍ ഒറ്റപ്പെട്ട അവസ്ഥയിലാണ്.

3

കോണ്‍ഗ്രസ് ഇത്രയും ദുര്‍ബലാവസ്ഥയിലാവാന്‍ കാരണം മിര്‍ ആണന്ന് നേതാക്കള്‍ പറയുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടക്കം തോറ്റിട്ടും മിറിനെ മാറ്റാന്‍ സോണിയ തയ്യാറായിരുന്നില്ല. എന്നാല്‍ തങ്ങളുടെ റാലി ഗുലാം നബിയുമായി ബന്ധിപ്പിക്കുകയാണ് ഇപ്പോഴത്തെ നേതൃത്വം ചെയ്യുന്നതെന്ന് നേതാക്കള്‍ പറയുന്നു. ശക്തമായ നേതൃത്വമാണ് വേണ്ടത്. അതിന് ഇപ്പോഴുള്ളവര്‍ മാറണമെന്നും സീനിയര്‍ നേതാവ് ജിഎം സരൂരി പറഞ്ഞു. കഴിഞ്ഞ നാല് വര്‍ഷമായി ആവശ്യപ്പെട്ടിട്ടും ഹൈക്കമാന്‍ഡ് സംസ്ഥാന അധ്യക്ഷനെ മാറ്റിയില്ലെന്ന് വഖാര്‍ റസൂല്‍ പറയുന്നു. മിര്‍ സോണിയയുടെ വിശ്വസ്തനായിട്ടാണ് കശ്മീര്‍ കോണ്‍ഗ്രസില്‍ അറിയപ്പെടുന്നത്.

4

കോണ്‍ഗ്രസിലെ വിവിധ പദവികളില്‍ നിന്ന് വലിയൊരു വിഭാഗമാണ് ഇതുവരെ രാജിവെച്ചിരിക്കുന്നത്.ദില്ലി നേതൃത്വം അമ്പരക്കാന്‍ ഇതില്‍ കൂടുതല്‍ കാരണം വേണ്ട. ഹൈക്കമാന്‍ഡ് നടപടിയെടുക്കണമെന്ന് സരൂരി പറയുന്നു. 2006ല്‍ അതിശക്തമായിരുന്നു കശ്മീരില്‍ കോണ്‍ഗ്രസ്. എന്നാല്‍ മിറിന്റെ കീഴില്‍ കോണ്‍ഗ്രസ് ആകെ തകര്‍ന്നുവെന്ന് സരൂരി പറയുന്നു. നിയമസഭയില്‍ പോലും കോണ്‍ഗ്രസിന്റെ സാന്നിധ്യമില്ല. പഞ്ചായത്ത് സമിതികളിലോ ജില്ലാ സമിതികളിലോ കോണ്‍ഗ്രസ് സാന്നിധ്യമില്ല. നിയമസഭാ തിരഞ്ഞെടുപ്പില്‍ മുന്നേറണമെങ്കില്‍ അധ്യക്ഷനെ മാറ്റണം. അധികാരവും അധ്യക്ഷ സ്ഥാനവും ഗുലാം നബി ആസാദിന് കൈമാറണമെന്നും സരൂരി വ്യക്തമാക്കി.

5

ഗുലാം നബി ആസാദ് അധ്യക്ഷന്‍ ആ നിമിഷം കോണ്‍ഗ്രസിന് നല്ല കാലം വരുമെന്ന് വഖാര്‍ റസൂല്‍ പറയുന്നു. തിരഞ്ഞെടുപ്പ് വരികയാണ്. ഹൈക്കമാന്‍ഡ് തീരുമാനമെടുത്തേ പറ്റൂ. ഇല്ലെങ്കില്‍ മറ്റ് വഴികള്‍ നോക്കേണ്ടി വരും. നിയമസഭയില്‍ യാതൊരു പ്രാതിനിധ്യവുമില്ലാതെ കശ്മീരിന്റെ കാര്യങ്ങളില്‍ ഇടപെടാനാവില്ല. അതുകൊണ്ട് കോണ്‍ഗ്രസില്‍ തുടരുന്ന കാര്യം ഞങ്ങള്‍ക്ക് ചിന്തിക്കേണ്ടി വരുമെന്നും റസൂല്‍ പറഞ്ഞു. സരൂരിയും റസൂലും രാജിക്കത്ത് കൈമാറിയവരാണ്. ജുഗല്‍ കിഷോര്‍ ശര്‍മ, മനോഹര്‍ലാല്‍ ശര്‍മ, നരേഷ് ഗുപ്ത, ഗുലാം നബി മോങ്ക, സുഭാഷ് ഗുപ്ത, ആമിന്‍ ഭട്ട്, അന്‍വര്‍ഭട്ട് എന്നിവര്‍ ഇതിനോടകം രാജി സമര്‍പ്പിച്ച് കഴിഞ്ഞവരാണ്.

6

മിര്‍ സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് കടിച്ച് തൂങ്ങുകയാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. നേരത്തെ മിര്‍ ലോക്‌സഭയിലേക്കും മകന്‍ ജില്ലാ ഭരണസമിതി തിരഞ്ഞെടുപ്പിലും പരാജയപ്പെട്ടവരാണ്. മൂന്ന് വര്‍ഷം മാത്രമായിരുന്നു അധ്യക്ഷ കാലാവധി. ഇപ്പോള്‍ ഏഴ് വര്‍ഷമായി ഞങ്ങളെ അദ്ദേഹം മാറ്റാന്‍ പറഞ്ഞ് കൊണ്ടിരിക്കുകയാണ്. ആസാദ് വരുന്നതോടെ കോണ്‍ഗ്രസ് വിഭാഗീയത മറന്ന് ഒറ്റക്കെട്ടായി മാറുമെന്ന് ഉറപ്പാണ്. അതിന് പ്രധാന കാരണം എല്ലാ വിഭാഗത്തിന്റെയും പിന്തുണ ആസാദിന് ഉള്ളത് കൊണ്ടാണ്. ജനപ്രീതിയുടെ കണക്കെടുത്താലും വളരെ മുന്നിലാണ് ആസാദ്. എന്നാല്‍ രാഹുലോ സോണിയയോ മാറ്റം കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചിടുമില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+