കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുലാം നബി ആസാദിന്റെ നിയന്ത്രണം മോദിയുടെ റിമോർട്ട് കൺട്രോളിൽ; കാപട്യം അത്ഭുതപ്പെടുത്തുന്നുവെന്ന് പവൻ ഖേര

Google Oneindia Malayalam News

ദില്ലി: രാജിവെച്ച പിന്നാലെ ഗുലാം നബി ആസാദിനെതിരെ തുറന്നടിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് പവൻ ഖേര. ഗുലാം നബി ആസാദിന്റെ നിയന്ത്രണം നരേന്ദ്ര മോദിയുടെ റിമോർട്ട് കൺട്രോളിൽ ആണെന്ന് പവൻ ഖേര വിമർശിച്ചു. എല്ലാ പദവികളും ലഭിച്ച ശേഷം അധികാരം ഇല്ലാത്തത്തിനാൽ പാർട്ടി വിട്ടിരിക്കുകയാണ്. അദ്ദേഹത്തിന്റെ കാപട്യം യഥാർത്ഥത്തിൽ അത്ഭുതപ്പെടുത്തുകയാണെന്നും പവൻ ഖേര പറഞ്ഞു.

pwan-1661508006.jpg -Prop

കോൺഗ്രസിൽ തീരുമാനങ്ങൾ കൈക്കൊണ്ടിരുന്ന കോർ ഗ്രൂപ്പിലെ അംഗമായി ഗുലാം നബി ആസാദ് ദീർഘനാൾ പ്രവർത്തിച്ചിരുന്നു. അപ്പോഴൊന്നും അദ്ദേഹത്തിന് യാതൊരു പരാതിയും ഉണ്ടായിരുന്നില്ല. ഇപ്പോൾ അദ്ദേഹം അതിൽ അംഗമല്ല, അതോടെ അതിനെ വിമർശിക്കുകയാണ്', പവൻ ഖേര വിമർശിച്ചു. ഇന്ന് രാവിലെയായിരുന്നു മുതിർന്ന നേതാവായ ഗുലാം നബി ആസാദ് കോൺഗ്രസിൽ നിന്നും രാജിവെച്ചത്. രാഹുൽ ഗാന്ധിയ്ക്കെതിരെ രൂക്ഷ വിമർശനം ഉയർത്തിക്കൊണ്ടായിരുന്നു രാജി.

ബിജെപിയിലേക്കില്ലെന്ന് ആസാദ്; പുതിയ പാര്‍ട്ടി രൂപീകരിക്കും, കശ്മീര്‍ കോണ്‍ഗ്രസില്‍ കൊഴിഞ്ഞുപോക്ക്ബിജെപിയിലേക്കില്ലെന്ന് ആസാദ്; പുതിയ പാര്‍ട്ടി രൂപീകരിക്കും, കശ്മീര്‍ കോണ്‍ഗ്രസില്‍ കൊഴിഞ്ഞുപോക്ക്

രാഹുൽ ഗാന്ധിക്ക് പക്വതയില്ലെന്നും അദ്ദേഹത്തിന്റെ അപക്വമായ തീരുമാനങ്ങൾ പാർട്ടിയുടെ കെട്ടുറപ്പിനേയും കൂടിയാലോചന സംവിധാനങ്ങളേയും തകർത്തെന്നും ഗുലാം നബി കുറ്റപ്പെടുത്തി. 2014 ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പരാജയത്തിലേക്ക് നയിച്ചതിന്റെ കാരണക്കാരൻ രാഹുൽ ഗാന്ധിയാണെന്നും സോണിയ ഗാന്ധിക്ക് നൽകിയ രാജിക്കത്തിൽ ഗുലാം നബി ആസാദ് വിമർശിച്ചിരുന്നു. 2019 ൽ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെച്ചതോടെ കാര്യങ്ങൾ കൂടുതൽ വഷളായെന്നും മുതിർന്ന നേതാക്കളെല്ലാം അവഹേളിക്കപ്പെട്ടെന്നും ആസാദ് പറഞ്ഞു. നേരത്തെ ജമ്മു കശ്മീരിലെ കോണ്‍ഗ്രസ് പ്രചാരണ സമിതി അധ്യക്ഷസ്ഥാനത്തേക്ക് നിയോഗിച്ച് മണിക്കൂറുകള്‍ക്കം ഗുലാം നബി ആസാദ് രാജിവെച്ചിരുന്നു. തന്നെ തരംതാഴ്ത്തുന്നതിന് തുല്യമാണെന്ന് നിയമനം എന്നാരോപിച്ചായിരുന്നു രാജി.

അതേസമയം കോണ്‍ഗ്രസിൽ നിന്നും രാജിവെച്ച ആസാദ് ബി ജെ പിയിലേക്ക് പോകുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ ഉയർന്നെങ്കിലും അദ്ദേഹം അത് തള്ളി. ജമ്മുകാശ്മീർ കേന്ദ്രീകരിച്ച് പുതിയ പാർട്ടി രൂപീകരിക്കുമെന്ന് ആസാദ് പറഞ്ഞു.'ഞാൻ ജമ്മു കാശ്മീരിലേക്ക് പോകും, എന്‌റെ സ്വന്തം സംസ്ഥാനത്ത് പുതിയ പാർട്ടി രൂപീകരിക്കും, ദേശീയ സാധ്യതയെ കുറിച്ച് പരിശോധിച്ച് പിന്നീട് തീരുമാനമെടുക്കും, ആസാദ് പറഞ്ഞു. അതേസമയം മുതിർന്ന നേതാവിന്റെ രാജി കോൺഗ്രസിന് വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം യുവ നേതാവ് ജയ് വീർ ഷെർഗിലും പാർട്ടിയിൽ നിന്നും രാജിവെച്ചിരുന്നു.

'തുടങ്ങുവല്ലേ', സാരി,ഓണം സ്റ്റൈൽ ; ആര്യ കൈവെച്ചോ പൊളിക്കും..വൈറൽ ചിത്രങ്ങൾ

English summary
Ghulam Nabi Azad's control in Modi's remote control; Pawan Khera says the hypocrisy is surprising
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X