Get Updates
Get notified of breaking news, exclusive insights, and must-see stories!

ബലാത്സംഗശ്രമം:18 കാരി 58 കാരനെ കൊന്നു

നാഗ്പൂര്‍: ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച 58 വയസ്സുകാരനെ 18 കാരി കുത്തിക്കൊന്നു. 2013 ഒക്ടോബര്‍ 2 ന് നാഗ്പൂരിലെ രത്തന്‍ നഗറില്‍ ആണ് സംഭവം.

പ്രണാലി ഭോയര്‍ എന്ന പെണ്‍കുട്ടിയാണ് നിവൃത്തി കെട്ടപ്പോള്‍ കടുംകൈ ചെയ്തത്. സുധാകര്‍ കരദ്മാരെ എന്ന റിട്ട. എന്‍ജിനീയറാണ് കൊല്ലപ്പെട്ടത്.

ഒരു ബസ് യാത്രക്കിടെയാണ് പ്രണാലി സുധാകര്‍ എന്ന മധ്യവയസ്‌കനെ പരിചയപ്പെട്ടത്. അമ്പത്തി ഒന്നാമത്തെ വയസ്സില്‍ നാലം വിവാഹം ചെയ്ത ആളാണ് സുധാകര്‍. എന്നാല്‍ പ്രണാലിയുമായി നല് ബന്ധമാണ് സൂക്ഷിച്ചിരുന്നത്. പഠനത്തില്‍ പ്രണാലിയുടെ സ്‌പോണ്‍സറുമായി.

Nagpur Map

പക്ഷേ കുറച്ച് കാലം കഴിഞ്ഞപ്പോഴേക്കും സുധാകറിന്റെ സ്വഭാവം മാറി. പെണ്‍കുട്ടിയെ ലൈംഗിക അഭിനിവേശവുമായി സമീപിക്കാന്‍ തുടങ്ങി. അച്ഛനെ പോലെ കരുതിയിരുന്ന വ്യക്തിയുടെ ഇത്തരത്തിലുള്ള പെരുമാറ്റം സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. കുറേ കാലം സുധാകരിനെ ഒഴിവാക്കാന്‍ ശ്രമിച്ചെങ്കിലും അയാള്‍ പിന്തുടര്‍ന്നുകൊണ്ടേയിരുന്നു. പെണ്‍കുട്ടിയുമായി തനിക്ക് ബന്ധമുണ്ടെന്ന് പറഞ്ഞ് നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും മുന്നില്‍ അപമാനിക്കുമെന്ന് പറഞ്ഞായി ഒടുവില്‍ ഭീഷണി.

നിവൃത്തി കെട്ടാണ് രത്തന്‍ നഗറിലെ വാടക വീട്ടില്‍ വച്ച് കണ്ടുമുട്ടാമെന്ന് പ്രണാലി പറഞ്ഞത്. വീട്ടുടമസ്ഥയുടെ കയ്യില്‍ നിന്ന് ഒരു കത്തി വാങ്ങി , അതിന്റെ മൂര്‍ച്ച കൂട്ടിയാണ് പ്രണാലി എത്തിയത്. അല്‍പ നേരം സംസാരിച്ചതിന് ശേഷം സുധാകര്‍ പ്രണാലിയെ ലൈംഗികമായി കീഴ്‌പെടുത്താന്‍ ശ്രമിച്ചു. കുറേ നേരം ചെറുത്ത് നിന്നെങ്കിലും നിവൃത്തിയല്ലാതെ വന്നപ്പോള്‍ കത്തികൊണ്ട് കുത്തുകയായിരുന്നു എന്നാണ് പ്രണാലി പറയുന്നത്. 19 കുത്താണ് സുധാകറിന്റെ ശരീരത്തില്‍ ഉണ്ടായിരുന്നു.

എന്നാല്‍ പോലീസ് ഇക്കാര്യം പൂര്‍ണമായി വിശ്വസിക്കാന്‍ ഇതുവരെ തയ്യാറായിട്ടില്ല. സുധാകറിനെ പോലെ ഒരാളെ ഒറ്റക്ക് കൊലപ്പെടുത്താനുള്ള ശക്തി പ്രണാലിക്ക് ഇല്ലെന്നാണ് പോലീസ് വിശ്വസിക്കുന്നത്. സംഭവ സ്ഥലത്ത് കണ്ടെത്തിയ വലിയ കാല്‍പാടുകളും പോലീസിന്റെ സംശയത്തെ ബലപ്പെടുത്തുന്നുണ്ട്. പെണ്‍കുട്ടിക്ക് ഒരു കാമുകനുണ്ടെന്നും അയാളായിരിക്കും സഹായത്തിനുണ്ടായതെന്നും പോലീസ് കരുതുന്നു. കാമുകന് വേണ്ടി അന്വേഷണവും തുടങ്ങി. ഫോറന്‍സിക് പരിശോധനാഫലം പുറത്തുവന്നാലെ സത്യം തിരിച്ചറിയാനാകൂ എന്നാണ് പോലീസ് പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+