കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിശ്രുത വരന്‍ മദ്യപിച്ചതറിഞ്ഞ വധു തൂങ്ങി മരിച്ചു

Google Oneindia Malayalam News

ബെംഗളൂരു: വരന്റെ സഹോദരിയുടെ വീട്ടില്‍ പ്രതിശ്രുത വധു തൂങ്ങി മരിച്ചു. ഇതറിഞ്ഞ പ്രതിശ്രുത വരന്‍ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ബെംഗളൂരുവില്‍ കഡുഗോഡിയില്‍ ശനിയാഴ്ചയായിരുന്നു സംഭവം. 22 കാരിയായ സുനന്ദയാണ് മരിച്ചത്.

സഹോദരന്‍ അപകടത്തില്‍ മരണം ഉള്‍ക്കൊള്ളാനാകാതെ ചിതയില്‍ ചാടി സഹോദരിയും ജീവനൊടുക്കിസഹോദരന്‍ അപകടത്തില്‍ മരണം ഉള്‍ക്കൊള്ളാനാകാതെ ചിതയില്‍ ചാടി സഹോദരിയും ജീവനൊടുക്കി

ജന്മദിനാഘോഷ വേളയില്‍ പ്രതിശ്രുത വരന്റെ സഹോദരിയുടെ വീട്ടില്‍ നിന്ന് പ്രണയത്തിലായിരുന്ന സുനന്ദയും സായിദ്രയും തമ്മില്‍ ചെറിയ വഴക്കുണ്ടാക്കുകയും സായിദ്ര ഇറങ്ങി പോകുകയും ചെയ്തതിന് പിന്നാലെയാണ് സംഭവം. കാമുകി മരിച്ചത് കണ്ടു നില്‍ക്കാനാകാതെ കാമുകനും പിന്നാലെ വിഷം കഴിക്കുകയായിരുന്നു.

hang-rope

സായിദ്രയുടെ ഇരുപത്തിയാറാം ജന്മദിനാഘോഷത്തിനായി ശനിയാഴ്ച ഇയാളുടെ സഹോദരീ ഭര്‍ത്താവിന്റെ വീട്ടിലേക്ക് സുനന്ദയേയും ക്ഷണിച്ചിരുന്നു. ആഘോഷത്തിനിടെ സായിദ്ര മദ്യപിച്ചതുമായി ബന്ധപ്പെട്ട് ഇരുവരും തര്‍ക്കമുണ്ടാക്കുകയും എല്ലാവരുടെയും മുന്നിലിട്ട് സായിദ്ര സുനന്ദയെ മര്‍ദിക്കുകയും അധിഷേപിക്കുകയും ചെയ്യുതകയും വീട്ടില്‍ നിന്നും ഇറങ്ങി പോകുകയും ചെയ്തു.

മകള്‍ അന്യജാതിക്കാരനെ വിവാഹം ചെയ്യുന്നത് എതിര്‍ത്തില്ല, പക്ഷെ...മകള്‍ അന്യജാതിക്കാരനെ വിവാഹം ചെയ്യുന്നത് എതിര്‍ത്തില്ല, പക്ഷെ...

പിന്നീട് സുനന്ദ വീട്ടിലെ ഒരു മുറിക്കുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ സായിദ്രയുടെ സഹോദരിയാണ് കണ്ടെത്തിയത്. വിഷം കഴിച്ച് വഴിയരികില്‍ കിടക്കുകയായിരുന്ന സായിദ്രയെ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. അപകട നില തരണം ചെയ്ത ശേഷം ഇയാളെ പോലീസ് ചോദ്യം ചെയ്യും.

ബിഎ ബിരുദ വിദ്യാര്‍ത്ഥിനിയായ സുനന്ദയും സായിദ്രയും രണ്ട് വര്‍ഷമായി പ്രണയത്തിലായിരുന്നു. രണ്ട് പേരുടെയും വീട്ടുകാര്‍ സമ്മതിച്ചതിനു ശേഷം അടുത്ത് തന്നെ വിവാഹം കഴിക്കാനിരിക്കുകയായിരുന്നു. തന്റെ മകളെ എല്ലാവരുടെയും മുന്നിലിട്ട് മര്‍ദ്ദിക്കുകയും അവഹേളിക്കുകയും ചെയ്‌തെന്ന് സുനന്ദയുടെ പിതാവ് പോലീസില്‍ പരാതി പറഞ്ഞിട്ടുണ്ട്.

English summary
A 20-year-old BA student, who had gone to her boyfriend’s house to celebrate his birthday, committed suicide after a fight with him in Kodigehalli in Kadugodi police limits on Saturday. Upset over her death, the boyfriend too attempted for suicide by consuming poison.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X