ബെംഗളൂരുവില്‍ വീണ്ടും പീഡനം? പുതുവര്‍ഷ രാത്രി നടന്നത്, പരാതിയില്ല, കേസില്ല

  • Written By:
Subscribe to Oneindia Malayalam

ബെംഗളൂരു: ബെംഗളൂരുവില്‍ കഴിഞ്ഞ വര്‍ഷം സംഭവിച്ച പോലെ ഇത്തവണയും പുതുവര്‍ഷ രാത്രിയില്‍ ലൈംഗിക പീഡനം നടന്നോ? ബ്രിഡ്ജ് റോഡിലും എംജി റോഡിലും അതിക്രമങ്ങള്‍ നടന്നുവെന്ന് പ്രചാരണമുണ്ട്. എന്നാല്‍ പോലീസ് പറയുന്നത് ഇങ്ങനെ ഒന്നും സംഭവിച്ചില്ലെന്നാണ്.

28

പുതുവര്‍ഷാഘോഷം നടന്ന വേളയില്‍ പെണ്‍കുട്ടി ആക്രമിക്കപ്പെട്ടുവെന്നാണ് നഗരത്തില്‍ പ്രചരിക്കുന്നത്. കഴിഞ്ഞ വര്‍ഷം നടന്നതിന് സമാനമായ സംഭവങ്ങള്‍ അരങ്ങേറിയോ എന്ന സംശയമാണിപ്പോള്‍ ബലപ്പെട്ടിരിക്കന്നതെന്ന് ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്നാല്‍ ഇങ്ങനെ അനിഷ്ടകരമായ ഒരു സംഭവവും നടന്നതായി ഔദ്യോഗിക വിവരങ്ങളില്ല. ആരും പരാതി നല്‍കിയിട്ടില്ലെന്ന് പോലീസ് അറിയിച്ചു. പെണ്‍കുട്ടിക്കെതിരേ ആക്രമണം നടന്നുവെന്ന പ്രചാരണം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ ബ്രിഗേഡ് റോഡിലെയും എംജി റോഡിലെയും മുഴുവന്‍ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചു. സംശയകമായ ഒന്നും കണ്ടെത്തിയില്ലെന്ന് പോലീസ് അറിയിച്ചെന്നും റിപ്പോര്‍ട്ടിലുണ്ട്.

കഴിഞ്ഞ വര്‍ഷം ആഘോഷത്തിന്റെ മറവില്‍ സ്ത്രീകള്‍ക്ക് നേരെ അര്‍ധരാത്രി വ്യാപകമായ അതിക്രമങ്ങള്‍ നടന്നിരുന്നു. സമാനമായ സാഹചര്യം ആവര്‍ത്തിക്കാതിരിക്കാന്‍ പോലീസ് ശക്തമായ സുരക്ഷ സംവിധാനങ്ങള്‍ ഒരുക്കിയിരുന്നു. നഗരത്തില്‍ 15000 പോലീസുകാരെയാണ് വിന്യസിച്ചത്. എംജി റോഡിലും ബ്രിഗേഡ് റോഡ്, ചര്‍ച്ച് സ്ട്രീറ്റ് എന്നിവിടങ്ങളിലും പുതിയ സിസിടിവി കാമറകളും ഘടിപ്പിച്ചു. ആഘോഷങ്ങള്‍ നിരീക്ഷിക്കുന്നതിന് ഡ്രോണുകളും ഉപയോഗിച്ചു.

കഴിഞ്ഞവര്‍ഷം കൂട്ട അതിക്രമം നടന്നപ്പോഴും പോലീസ് ആദ്യം നിരസിക്കുകയാണ് ചെയ്തത്. പിന്നീട് വ്യക്തമായ തെളിവുകളും പരാതിയും ലഭിച്ചതോടെ കേന്ദ്രസര്‍ക്കാര്‍ വിഷയത്തില്‍ ഇടപെട്ടു. വിദഗ്ധ സംഘത്തെ അന്വേഷണത്തിന് നിയോഗിക്കുകയും ചെയ്തു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Girl in Bengaluru molested on New Year's Eve? No complaint, no FIR, nothing on CCTV

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്