Get Updates
Get notified of breaking news, exclusive insights, and must-see stories!

കല്യാണം കഴിക്കുമ്പോള്‍ കോലി, കല്യാണം കഴിഞ്ഞപ്പോള്‍ ഹസ്സന്‍

റാഞ്ചി: ദേശീയ ഷൂട്ടിങ് താരം വിവാഹത്തട്ടിപ്പിന് ഇരയായതായി പരാതി. ഷൂട്ടിങ് താരമായ താര ഷാദിയോ ആണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. സംഭവം ലവ് ജിഹാദ് ആണെന്നാരോപിച്ച് സുബ്രഹ്മണ്യം സ്വാമി അടക്കമുള്ളവര്‍ രംഗത്തെത്തിയിട്ടുണ്ട്.

റാഞ്ചി സ്വദേശിയായ റാബിക്വല്‍ ഹസ്സന്‍ ഖാന്‍ ആണ് താരയെ വിവാഹം കഴിച്ചത്. എന്നാല്‍ രഞ്ജിത് കുമാര്‍ കോലി എന്ന പേരിലായിരുന്നു ഇയാള്‍ താരയെ പരിചയപ്പെട്ടതും വിവാഹം കഴിച്ചതും. വിവാഹത്തിന് ശേഷം മുസ്ലീം മതം സ്വീകരിക്കണം എന്നാവശ്യപ്പെട്ട് ഹസ്സന്‍ ഖാന്‍ താരയെ പീഡിപ്പിക്കാന്‍ തുടങ്ങി. മുസ്ലീം മതാചാരപ്രകാരം നിക്കാഹ് നടത്തം എന്നും ആവശ്യപ്പെട്ടു. എന്നാല്‍ താര ഇക്കാര്യം നിഷേധിച്ചതോടെ പീഡനം ശക്തമായ. ഒടുവില്‍ റാഞ്ചി പോലീസില്‍ പരാതി നല്‍കുകയായിരുന്നു താര.

Tara Shadeo

ഹസ്സന്‍ ഖാനെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമം 295 എ പ്രകാരമാണ് പോലീസ് കേസെടുത്തിട്ടുള്ളത്. മതവികാരം വ്രണപ്പെടുത്തി എന്നാണ് കേസ്. ഹസ്സന്‍ ഖാന്റെ രണ്ട് വീടുകള്‍ പോലീസ് സീല്‍ ചെയ്തു. ഇദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്ന ആറ് കാറുകളും പോലീസ് പിടിച്ചെടുത്തു.

സംഭവം വിശ്വഹിന്ദു പരിഷത്ത് ഏറ്റെടുത്തിരിക്കുകയാണ്. റാഞ്ചിയില്‍ ആഗസ്റ്റ് 25 തിങ്കളാഴ്ച വിഎച്ച്പി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. താരയെ മതംമാറ്റി മുസ്ലീമാക്കുന്നതിന് പിന്നില്‍ ജിഹാദി ഇടപെടലുണ്ടെന്നാണ് വിശ്വഹിന്ദു പരിഷത്തിന്റെ ആരോപണം. ഈ വിഷയം സിബിഐ ന്വേഷിക്കണം എന്നും വിഎച്ച്പി ആവശ്യപ്പെട്ടു.

റാഞ്ചിയിലെ ഹോത്വാര്‍ ഷൂട്ടിങ് റേഞ്ചില്‍ വച്ചാണ് താന്‍ കോലി എന്ന് വിളിക്കപ്പെടുന്ന ഹസ്സന്‍ ഖാനെ പരിചയപ്പെട്ടതെന്ന് താര വനിത കമ്മീഷന് നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്. പിന്നീട് ഹസ്സന്‍ ഖാന്‍ തന്നെയായിരുന്നു വിവാഹാഭ്യര്‍ത്ഥന നടത്തിയത്. ജൂലായ് 20 ന് റാഞ്ചിയിലെ ഒരു പഞ്ച നക്ഷത്ര ഹോട്ടലില്‍ വച്ച് ഹിന്ദു മതാചാരപ്രകാരമായിരുന്നു വിവാഹമെന്നും താര വ്യക്തമാക്കുന്നു.

ഹസ്സന്‍ ഖാന്റെ ഭീഷണിക്ക് വഴങ്ങാതിരുന്ന താരയെ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു. രഹസ്യമായി സഹോദരനെ വിവരമറിയച്ചിനെ തുടര്‍ന്ന് പോലീസിന്റെ സഹായത്തോടെയാണ് താരയെ രക്ഷിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+