Get Updates
Get notified of breaking news, exclusive insights, and must-see stories!

പെണ്‍മക്കള്‍ ബാധ്യത; കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ സത്യവാങ്മൂലം!

ശ്രീനഗര്‍: എന്തുകൊണ്ട് നമ്മള്‍ തോറ്റു എന്ന് സന്ദേശം മോഡലില്‍ , കോണ്‍ഗ്രസ് ഒരു ചോദ്യം ചോദിക്കാന്‍ സമയമായിരിക്കുന്നു. അടുത്താഴ്ച വോട്ട് ചെയ്യാന്‍ ബൂത്തിലേക്ക് പോകാനിരിക്കുന്ന ആളുകളെ നോക്കി, പെണ്‍മക്കള്‍ രക്ഷിതാക്കള്‍ക്ക് ബാധ്യതയാണ് എന്ന് പറഞ്ഞാല്‍ ആ സ്ഥാനാര്‍ഥി പിന്നെ എങ്ങനെ ജയിക്കാനാണ്. ജമ്മു കാശ്മീരിലെ കോണ്‍ഗ്രസ് നേതാവ് യൂസഫ് ഭട്ട് ആണ് വിവാദമായ ഈ പ്രസ്താവന നടത്തിയത്.

കാശ്മീരിലെ ഗാന്ദെര്‍ബാളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാണ് യൂസഫ് ഭട്ട്. നിയമസഭ തിരഞ്ഞെടുപ്പിന് സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇദ്ദേഹം പെണ്‍മക്കള്‍ ബാധ്യതയാണ് എന്ന് പറഞ്ഞത്. ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ ഭട്ടിന്റെ പ്രതികരണം രസകരമായിരുന്നു - അതേ, വിവാഹം കഴിപ്പിക്കാത്ത പെണ്‍മക്കള്‍ രക്ഷിതാക്കള്‍ക്ക് ബാധ്യത തന്നെയാണ്.

inc

എന്റെ പെണ്‍മക്കള്‍ എനിക്ക് ബാധ്യതയാണ്. എന്താണ് നിങ്ങള്‍ ഉദ്ദേശിക്കുന്നത് എന്ന് എടുത്തു ചോദിച്ചപ്പോഴാണ് കോണ്‍ഗ്രസ് നേതാവിന്റെ മനസിലിരിപ്പ് പുറത്തുവന്നത്. പെണ്‍മക്കള്‍ പഠിക്കുകയാണ്. അതിന് ചെലവുണ്ട്. ഇനി അവരെ വിവാഹം കഴിപ്പിച്ചയക്കണം. ഇതൊക്കെക്കൊണ്ടാണ് പെണ്‍മക്കള്‍ ബാധ്യതയാണ് എന്ന് പറഞ്ഞത് - യൂസഫ് ഭട്ട് വിശദീകരിച്ചു.

സംഭവം വിവാദമായതോടെ യൂസഫ് ഭട്ടിന്റെ സ്ഥാനാര്‍ഥിത്വം കോണ്‍ഗ്രസ് പിന്‍വലിച്ചേക്കുമെന്ന് സൂചനകളുണ്ട്. ഭട്ടിന്റെ പ്രസ്താവനയെ സി പി ഐ നേതാവ് ആനി രാജ ശക്തമായി വിമര്‍ശിച്ചു. ഭട്ട് പറഞ്ഞത് ഭട്ടിന്റെ വ്യക്തിപരമായ അഭിപ്രായമാണ് എന്നും പാര്‍ട്ടിയുടെ നയം ഇതല്ല എന്നുമാണ് എന്നത്തെയും പോലെ ഇക്കാര്യത്തിലും കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിലപാട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+