കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ത്രീകള്‍ക്ക് മിസ്‌കോള്‍ അടിച്ചവര്‍ക്ക് ജയിലില്‍ പോകാം

  • By Gokul
Google Oneindia Malayalam News

പാറ്റ്‌ന: സ്ത്രീകള്‍ക്ക് നിരന്തരം മിസ്ഡ് കോള്‍ നല്‍കി ശല്യം ചെയ്യുന്ന വിരുതന്മാര്‍ സൂക്ഷിക്കുക. ഇത്തരത്തില്‍ ശല്യം ചെയ്യുന്നവര്‍ക്ക് ഇനി മുതല്‍ ജയിലില്‍ കഴിയാം. ബിഹാറിലെ സിഐഡി ഐജി അരവിന്ദ് പാണ്ഡെ പോലീസ് സൂപ്രണ്ടുമാര്‍ക്കായി പുറത്തിറക്കിയ സര്‍ക്കുലറിലാണ് മിസ്ഡ് കോള്‍ വീരന്മാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

സ്ത്രീകള്‍ക്ക് നിരന്തരം മിസ്ഡ് കോള്‍ അടിച്ച് ശല്യം ചെയ്യുന്നത് ഗുരുതരമായ കുറ്റമായാണ് പോലീസ് കണക്കാക്കുന്നതെന്ന് ഐജി സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. സ്ത്രീകളുടെ മന:സമാധാനം കളയുകയും അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയും ചെയ്യുന്നതാണ് ഇത്തരം പ്രവര്‍ത്തി. അതുകൊണ്ടുതന്നെ കുറ്റക്കാര്‍ക്കെതിരെ കേസെടുക്കണമെന്ന് ഐജി നിര്‍ദ്ദേശിച്ചു.

mobile-call

എന്നാല്‍ ഒന്നോ രണ്ടോ തവണ മിസ്ഡ് കോള്‍ അടിക്കുന്നവരെയല്ല, നിരന്തരം ശല്യം ചെയ്യുന്നവരെയാണ് കുറ്റക്കാരായി കണക്കാക്കേണ്ടതെന്ന് ഐജി വ്യക്തമാക്കുന്നുണ്ട്. സ്ത്രീകളെ ശല്യം ചെയ്യുകയെന്ന് ലക്ഷ്യത്തോടുകൂടിയാണ് മിസ്ഡ് കോള്‍ എന്ന് വ്യക്തമായാല്‍ നടപടി ഉറപ്പാക്കണമെന്ന് ഐജി പറഞ്ഞു.

ആരെങ്കിലും മിസ്ഡ് കോള്‍ ചെയ്ത് ശല്യം ചെയ്യുകയാണെങ്കില്‍ സ്ത്രീകള്‍ മനസിലാക്കണം ഇത്തരം കാര്യങ്ങളില്‍ തങ്ങള്‍ക്ക് സംരക്ഷണമുണ്ടെന്ന്. ഏതെങ്കിലും രീതിയില്‍ സ്ത്രീകളുടെ ഫോണ്‍ നമ്പരുകള്‍ കൈക്കലാക്കുന്നവര്‍ മിസ്ഡ് കോളുകള്‍ ചെയ്ത് ശല്യം ചെയ്താല്‍ പോലീസ് താക്കീത് ചെയ്യുകയല്ല, കേസെടുക്കുകയാണ് ഇനിമുതല്‍ ചെയ്യുകയെന്ന് ഐജി ഉത്തരവിലൂടെ പറയുന്നു. മിസ്ഡ് കോളുകളെക്കുറിച്ചുള്ള പരാതി വ്യാപകമായതോടെയാണ് പോലീസ് കര്‍ശന നടപടിക്കൊരുങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ട്.

English summary
Give Missed call to women will lead to jail in Bihar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X