Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗോ ഫസ്റ്റ് വിമാനങ്ങള്‍ക്ക് രണ്ടു ദിവസം പൂട്ട്; കാരണം വ്യക്തമാക്കി കമ്പനി... വല്ലാത്തൊരു ഗതി

മുംബൈ: വാഡിയ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഗോ ഫസ്റ്റ് വിമാനങ്ങള്‍ വരുന്ന രണ്ടു ദിവസം സര്‍വീസ് നടത്തില്ല. വിമാന യാത്രക്കാരെ ഞെട്ടിച്ച് കൊണ്ടാണ് കമ്പനിയുടെ പുതിയ പ്രഖ്യാപനം വന്നിരിക്കുന്നത്. കുറഞ്ഞ ചെലവില്‍ യാത്രാ സൗകര്യം ഒരുക്കിയിരുന്ന കമ്പനി മെയ് മൂന്ന്, നാല് ദിവസങ്ങളില്‍ സര്‍വീസ് നടത്തില്ല എന്നാണ് അറിയിച്ചിരിക്കുന്നത്.

എന്താണ് പുതിയ തീരുമാനത്തിന് കാരണം എന്ന് കമ്പനിയുടെ മേധാവി കൗശിക് ഖോന വെളിപ്പെടുത്തി. ഫണ്ട് ലഭ്യമല്ലാത്തതാണ് കാരണം. ഇതുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലെ ദേശീയ കമ്പനി നിയമ ട്രൈബ്യൂണലിനെ ഗോ ഫസ്റ്റ് സമീപിച്ചിട്ടുണ്ട്. 28 വിമാനങ്ങള്‍ വരുന്ന രണ്ടു ദിവസം സര്‍വീസ് നടത്തില്ലെന്ന് ഖോന പിടിഐയോട് പറഞ്ഞു.

g

ഗോ ഫസ്റ്റ് വിമാന കമ്പനിയുടെ പകുതി വിമാനങ്ങളാണ് വരുന്ന രണ്ടു ദിവസം സര്‍വീസ് നിര്‍ത്തിവയ്ക്കുന്നത്. കമ്പനിയുടെ താല്‍പ്പര്യം സംരക്ഷിക്കാനാണ് ട്രൈബ്യൂണലിനെ സമീപിച്ചിരിക്കുന്നത്. പുതിയ സാഹചര്യം കമ്പനി കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. വ്യോമയാന ഏജന്‍സിക്ക് വിശദമായ റിപ്പോര്‍ട്ട് വൈകാതെ കമ്പനി കൈമാറുകയും ചെയ്യും.

ട്രൈബ്യൂണലില്‍ സമര്‍പ്പിച്ചിരിക്കുന്ന അപേക്ഷ അംഗീകരിച്ചാല്‍ മാത്രമേ വിമാനങ്ങള്‍ സര്‍വീസ് പുനരാരംഭിക്കൂ എന്നാണ് വിവരം. 5000ത്തിലധികം പേര്‍ ജോലി ചെയ്യുന്ന കമ്പനിയാണ് ഗോ ഫസ്റ്റ്. ബജറ്റ് വിമാനങ്ങളാണ് കമ്പനിയുടെ പ്രത്യേതക. കുറഞ്ഞ ചെലവില്‍ യാത്ര എന്ന ലക്ഷ്യത്തോടെ എത്തിയ ഈ കമ്പനിയുടെ പല പ്രഖ്യാപനങ്ങളും നേരത്തെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

അതേസമയം, വിമാനങ്ങള്‍ റദ്ദാക്കിയതില്‍ കാരണം കാണിക്കണം എന്നാവശ്യപ്പെട്ട് ഗോ ഫസ്റ്റ് വിമാന കമ്പനിക്ക് സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ നോട്ടീസ് അയച്ചു. 2022 സാമ്പത്തിക വര്‍ഷം വലിയ നഷ്ടമാണ് ഗോ ഫസ്റ്റ് നേരിട്ടത്. പിന്നീട് ഫണ്ട് കണ്ടെത്തുന്നതിന് കമ്പനി ഏറെ പ്രയാസപ്പെട്ടിരുന്നു. കമ്പനിയുടെ ഓഹരി വില്‍ക്കുന്നതിന് ചര്‍ച്ചകള്‍ നടക്കുന്നു എന്ന വാര്‍ത്തകളും വന്നിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+