മുസ്ലീങ്ങള്‍ക്ക് പ്രത്യേക പരിഗണന വേണോ... പാക്കിസ്താനിലേക്ക് പൊയ്‌ക്കോളാന്‍ ശിവസേന
മുംബൈ: മോദിയെ എതിര്‍ക്കുന്നവര്‍ പാകിസ്താനിലേക്ക് പോകണം എന്ന് ഒരു ബിജെപി നേതാവ് ആഹ്വാനം ചെയ്തത് ആരും മറന്നുകാണില്ല. ഇപ്പോഴിതാ ശിവസേന കുറച്ച് കൂടി കടന്ന പ്രയോഗം നടത്തിയിരിക്കുന്നു.
ഇന്ത്യയിലെ മുസ്ലീം സമുദായത്തിന് എന്തെങ്കിലും പ്രത്യേക പരിഗണന വേണമെങ്കില്‍ അവര്‍ പാക്കിസ്താനിലേക്ക് പോകണം എന്ന് ശിവസേന. ശിവസേനയുടെ മുഖപത്രമായ സാമ്‌നയിലെ ലേഖനത്തിലാണ് ഇങ്ങനെ എഴുതിയിരിക്കുന്നത്.

ഇന്ത്യയില്‍ നിന്ന് മുസ്ലീങ്ങള്‍ക്ക് എന്തെങ്കിലും കിട്ടണമെങ്കില്‍ അവര്‍ ഇന്ത്യയെ മാതൃരാജ്യമായി അംഗീകരിക്കണം. വന്ദേമാതരം ഉദ്‌ഘോഷിക്കണം. തങ്ങളുടെ മതത്തില്‍ തൂങ്ങിക്കിടന്നുകൊണ്ട് സ്വാതന്ത്ര്യം ആവശ്യപ്പെടാന്‍ പാടില്ലെന്നും ലേഖനത്തില്‍ എഴുതിയിട്ടുണ്ട്.
എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി കഴിഞ്ഞ ദിവസം നാഗ്പൂരില്‍ നടത്തിയ പ്രസംഗമാണ് ഇപ്പോള്‍ ഇങ്ങനെ ഒരു ലേഖനം എഴുതാന്‍ ശിവസേനയെ പ്രേരിപ്പിച്ചത്. മഹാരാഷ്ട്രയിലെ മുസ്ലീങ്ങള്‍ക്ക് സംവരണം നല്‍കണം എന്ന് ഒവൈസി ആവശ്യപ്പെട്ടിരുന്നു.
സംവരണം ഒരിക്കലും മതത്തിന്റെ പേരില്‍ ആവരുതെന്ന് ശിവസേന പറയുന്നു. പാവങ്ങളില്‍ പാവമായ മുസ്ലീമിന് സംവരണം നല്‍കണം. എന്നാല്‍ അത് മുസ്ലീം ആയതുകൊണ്ടാവരുത്. ഒരു ഇന്ത്യന്‍ പൗരന്‍ എന്ന നിലയില്‍ ആയിരിക്കണം അയാള്‍ക്ക് സംവരണം നല്‍കേണ്ടതെന്നും ശിവ സേന പറയുന്നു.
മറാത്തകള്‍ക്ക് സംവരണം നല്‍കുന്നുണ്ടെങ്കില്‍ മുസ്ലീങ്ങള്‍ക്കും സംവരണം നല്‍കണം എന്നാണ് ഒവൈസി ആവശ്യപ്പെടുന്നത്. ഇത് തികച്ചും ഹിന്ദു വിരുദ്ധ നിലപാടാണെന്നാണ് ശിവസേന പറയുന്നത്.
ഏകീകൃത സിവില്‍കോഡ് മുസ്ലീങ്ങള്‍ അംഗീകരിക്കണം, കുടുംബാസൂത്രണം നടപ്പാക്കണം തുടങ്ങിയ ആവശ്യങ്ങളഴും ശിവസേന ഉന്നയിക്കുന്നുണ്ട്.












Click it and Unblock the Notifications