• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

8 ബിജെപി എംഎല്‍എമാര്‍ പാര്‍ട്ടി വിടാന്‍ തയ്യാര്‍; ഗോവ സര്‍ക്കാര്‍ പതനത്തിലേക്കെന്ന് സര്‍ദേശായി

പനാജി: 2017 ല്‍ നടന്ന അസംബ്ലി തിരഞ്ഞെടുപ്പില്‍ സംസ്ഥാന നിയമസഭയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയാവാന്‍ കോണ്‍ഗ്രസിന് സാധിച്ചെങ്കിലും പ്രാദേശിക കക്ഷികളുടെ പിന്തുണയില്‍ ഭരണം പിടിച്ചെടുത്തത് ബിജെപിയായിരുന്നു. 40 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് 17 സീറ്റ് ലഭിച്ചപ്പോള്‍ 13 സീറ്റുകള്‍ മാത്രമായിരുന്നു ബിജെപിക്ക് ലഭിച്ചത്. എന്നാല്‍ വിജയ് സര്‍ദേശായിയുടെ നേതൃത്വത്തിലുള്ള ഗോവ ഫോര്‍ഫേര്‍ഡ് പാര്‍ട്ടിയുടേയും മറ്റ് സ്വതന്ത്രരുടേയും പിന്തുണയില്‍ മനോഹര്‍ പരീക്കര്‍ മുഖ്യമന്ത്രിയാവുകയായിരുന്നു.

ബിജെപി സര്‍ക്കാറിനെ

ബിജെപി സര്‍ക്കാറിനെ

പരീക്കറുടെ മരണ ശേഷം ചില അസ്വാരസ്യങ്ങള്‍ ഉണ്ടായെങ്കിലും പ്രമോദ് സാവന്ദിന്‍റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാറിനേയും ഗോവ ഫോര്‍വേഡ് പിന്തുണയ്ക്കുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം ജുലായില്‍ 10 കോണ്‍ഗ്രസ് എംഎല്‍എമാര്‍ കുറുമാറി ബിജെപിയില്‍ എത്തിയതോടെ സര്‍ദേശായിയേയും മറ്റ് രണ്ട് ജിഎഫ്പി മന്ത്രിമാരേയും പ്രമേദ് സാവന്ദ് പുറത്താക്കുകയായിരുന്നു.

എതിരാളി

എതിരാളി

ഇതോടെ ബിജെപി സര്‍ക്കാറിന്‍റെ വലിയ എതിരാളികളായി വിജയ് സര്‍ദേശായിയും അദ്ദേഹത്തിന്‍റെ പാര്‍ട്ടിയും മാറി. ബിജെപി സര്‍ക്കാറിനെ അസ്ഥിരപ്പെടുത്താന്‍ കഴിയുന്ന ഒരോ മാര്‍ഗ്ഗവും അവര്‍ തേടികൊണ്ടിരിക്കുകയായാണ്. സംസ്ഥാനത്തെ സര്‍ക്കാര്‍ ഉടന്‍ തന്നെ നിലംപതിക്കുമെന്നാണ് സര്‍ദേശായി കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടത്.

8 ബിജെപി എം‌എൽ‌എമാർ

8 ബിജെപി എം‌എൽ‌എമാർ

രാഷ്ട്രീയ, പൊതു, സാമ്പത്തിക ആരോഗ്യം കാരണങ്ങളാല്‍ ഭരണകക്ഷിയായ ബിജെപിയും സർക്കാരും പരിഭ്രാന്ത്രിയിലാണ്.

8 ബിജെപി എം‌എൽ‌എമാർ പാർട്ടി വിടാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. മണിപ്പൂരിലെ രാഷ്ട്രീയ സംഭവവികാസങ്ങളും ഗോവയിലെ ഭരണകക്ഷിയെ ആശങ്കയിലാക്കിയിരിക്കുകയാണെന്നും അദ്ദേഹം സര്‍ദേശായി അഭിപ്രായപ്പെട്ടു.

അയോഗ്യത

അയോഗ്യത

'കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് പോയ മണിപ്പൂരിലെ 8 എം‌എൽ‌എമാര്‍ അയോഗ്യതയുടെ വക്കിലാണ്. ഗോവയിലേയും സ്ഥിതി അതുതന്നെയാണ്. കോണ്‍ഗ്രസില്‍ നിന്ന് കൂറുമാറിയ 10 പേരും എംജിപിയിലെ രണ്ട് പേര്‍ക്കും ഈ സാഹചര്യത്തില്‍ നിയമസഭയിൽ ഇരിക്കാനോ ശമ്പളം വാങ്ങിക്കാനോ കഴിയില്ല. ഇത് അവരെ പരിഭ്രാന്തിയിലാക്കിയിട്ടുണ്ട്'-സര്‍ദേശായി പറഞ്ഞു.

cmsvideo
  Rahul Gandhi Dont Want To Change The Track, | Oneindia Malayalam
   കോടതി നോട്ടീസ്

  കോടതി നോട്ടീസ്

  കോൺഗ്രസ് സമർപ്പിച്ച അയോഗ്യതാ ഹരജിയുടെ അടിസ്ഥാനത്തില്‍ ഗോവ സ്പീക്കർ രാജേഷ് പട്നേക്കർക്ക് സുപ്രീം കോടതി നോട്ടീസ് നല്‍കിയിരിക്കുകയാണ്. എംഎല്‍എമാര്‍ അയോഗ്യതയുടെ വക്കിലാണ്. ബിജെപിക്കുള്ളിൽ തന്നെ വളരെയധികം ചൂഷണങ്ങള്‍ നടക്കുന്നുണ്ട്. എട്ടു പേരെങ്കിലും ബിജെപി വിടാന്‍ തയ്യാറാണെന്നാണ് എനിക്ക് കിട്ടിയ വിവരമെന്നും അദ്ദേഹം പറഞ്ഞു.

  അഭ്യൂഹങ്ങള്‍

  അഭ്യൂഹങ്ങള്‍

  ജി‌എഫ്‌പി എം‌എൽ‌എമാരായ ജയേഷ് സൽ‌ഗോങ്കറിനെയും വിനോദ് പാലിയങ്കറിനെയും തങ്ങളുടെ പാളയത്തിലെത്തിക്കാന്‍ ബിജെപി ശ്രമിക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെയായിരുന്നു സര്‍ദേശായിയുടെ പ്രതികരണം. വരും വർഷങ്ങളിൽ ബിജെപി ഒറ്റ അക്കത്തിലേക്ക് ചുരുങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

  ശ്രദ്ധതിരിക്കാന‍്

  ശ്രദ്ധതിരിക്കാന‍്

  പ്രതിസന്ധികളില്‍ നിന്ന് ശ്രദ്ധതിരിക്കാന‍് വേണ്ടിയാണ് പ്രതിപക്ഷ പാര്‍ട്ടികളില്‍ ഭിന്നതയുണ്ടെന്ന പ്രചാരണം ബിജെപി അടിച്ചിറക്കുകയാണ്. എന്നാല്‍ ആരാണ് മുങ്ങുന്ന കപ്പലില്‍ ചേരാന്‍ തയ്യാറാവുകയെന്നാണ് എനിക്ക് ചോദിക്കാനുള്ളത്. തന്‍റെ പാര്‍ട്ടിയിലെ മുഴുവന്‍ എംഎല്‍എമാരും ഒറ്റക്കെട്ടായി നില്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

  പരീക്കറുടെ മരണത്തിന് ശേഷം

  പരീക്കറുടെ മരണത്തിന് ശേഷം

  മനോഹര്‍ പരീക്കറുടെ മരണത്തിന് ശേഷം പ്രമോദ് സാവന്ദിന്‍റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് പിന്തുണ നല്‍കാനുള്ള തീരുമാനം വന്‍ രാഷ്ട്രീയ അബദ്ധമായിരുന്നുവെന്നായിരുന്നു മുന്‍ ഉപമുഖ്യമന്ത്രി കൂടിയായ വിജയ് സര്‍ദേശായി കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടത്. തന്‍റെ നിയോജക മണ്ഡലമായ ഫാറ്റോര്‍ഡയില്‍ നടന്ന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

  മാപ്പ് ചോദിക്കുകയാണ്

  മാപ്പ് ചോദിക്കുകയാണ്

  ആ രാഷ്ട്രീയ അബദ്ധത്തിന് ഞാന്‍ ജനങ്ങളോട് മാപ്പ് ചോദിക്കുകയാണ്. പ്രമോദ് സാവന്ദിന്‍റെ നേതൃത്വത്തിലുള്ള സംസ്ഥാനത്തെ ബിജെപി സര്‍ക്കാര്‍ കാര്യക്ഷമതയില്ലാത്തതും സുതാര്യമല്ലാത്തതും ഭരണപരമായ ഉത്തരവാദിത്തമില്ലാത്തതുമാണെന്നും അദ്ദേഹം ആരോപിച്ചു.

  സഹായിക്കില്ല

  സഹായിക്കില്ല

  ഇനിയൊരിക്കലും ഇത്തരമൊരു സര്‍ക്കാര്‍ രൂപീകരണത്തില്‍ ഗോവ ഫോര്‍വേഡ് പാര്‍ട്ടി സഹായിക്കില്ല. മനോഹര്‍ പരീക്കറുടെ മരണത്തോടെ ഗോവയിലെ ബിജെപി പൂര്‍ത്തിയായി . ഭാവിയില്‍ ഈ സംസ്ഥാനം ഭരിക്കാന്‍ ഞങ്ങള്‍ ബിജെപിയെ അനുവദിക്കില്ല. ജനങ്ങള്‍ പൂര്‍ണ്ണമായും സര്‍ക്കാറിന് എതിരാണെന്നും വിജയ് സര്‍ദേശായി അവകാശപ്പെട്ടു.

  ആര്‍ജി ടീമിലെ പടക്കുതിരകള്‍ എവിടെ? ത്രിമൂര്‍ത്തികള്‍ സജീവം, രാഹുല്‍ ഗാന്ധി തിരിച്ചെത്തുമ്പോള്‍...

  English summary
  8 BJP MLAs are willing to quit the party, says Vijai Sardesai
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X