ബിജെപിയെ നേരിടാന്‍ മഹാസഖ്യവുമായി ശിവസേനയും എംജിപിയും; ഗോവയില്‍ താമര വാടുമോ?

  • By: Afeef Musthafa
Subscribe to Oneindia Malayalam

പനാജി: നിയമസഭാ തിരഞ്ഞെടുപ്പില്‍ സഖ്യമായി മത്സരിക്കുന്ന കാര്യം ശിവസേനയും എംജിപിയും ഗോവ സുരക്ഷ മഞ്ചും ഔദ്യോഗികമായി പ്രഖ്യാപിച്ചു. മഹാരാഷ്ട്രവാദി ഗോമന്തക്ക് പാര്‍ട്ടി(എംജിപി), ഗോവ സുരക്ഷാ മഞ്ച്(ജിഎസ്എം) ശിവസേന എന്നീ മൂന്ന് പാര്‍ട്ടികള്‍ ഒരുമിച്ചുള്ള മഹാസഖ്യമാകും നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടുക.

ബിജെപിയുമായി ഉടക്കിയ ശിവസേന എംജിപിയുമായും ഗോ സുരക്ഷ മഞ്ചുമായി ചേര്‍ന്ന് സഖ്യമുണ്ടാക്കി മികച്ച വിജയം സ്വന്തമാക്കാനാണ് ലക്ഷ്യമിടുന്നത്. ഒരേ പാതയിലുള്ള മൂന്നു പാര്‍ട്ടികള്‍ അടങ്ങിയ മഹാസഖ്യമാണ് ഇതെന്നാണ് മുന്നണി പ്രഖ്യാപന വേളയില്‍ എംജിപി നേതാവ് സുദിന്‍ ധവാലിക്കര്‍ പറഞ്ഞത്. ആകെയുള്ള 40 സീറ്റുകള്‍ വീതം വെയ്ക്കുന്നത് സംബന്ധിച്ച് ധാരണയായതായും അദ്ദേഹം പറഞ്ഞു.

shivsena

എംജിപി നേതാവായ സുദിന്‍ ധവാലിക്കറിനെയാണ് ശിവസേന-എംജിപി-ജിഎസ്എം സഖ്യം മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടുന്നത്. മഹാസഖ്യം തിരഞ്ഞെടുക്കപ്പെട്ടാല്‍ ഇംഗ്ലീഷ് ഭാഷ പഠനമാധ്യമമായുള്ള സ്‌കൂളുകള്‍ക്ക് നല്‍കുന്ന വിവിധ ഗ്രാന്റുകള്‍ എടുത്തുകളയുമെന്നും, മാതൃഭാഷ സ്‌കൂളുകളില്‍ നിര്‍ബന്ധമാക്കുമെന്നാണ് ആര്‍എസ്എസ് വിമതനും ഗോവ സുരക്ഷാ മഞ്ചിന്റെ നേതാവുമായ സുഭാഷ് വെല്ലിംഗ്ക്കാര്‍ പറഞ്ഞത്.

English summary
MGP-Shiv Sena-GSM form grand alliance to contest polls
Please Wait while comments are loading...